Mpox Case: സംസ്ഥാനത്ത് എം പോക്സ് രോഗ ലക്ഷണം; യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

Mpox Case In Malappuram: ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനാണ് നിരീക്ഷണത്തിലുള്ള രോ​ഗി. ഇന്നലെ രാവിലെയോടെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ യുവാവ് ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിലേക്ക് പ്രവേശിപ്പിച്ചത്.

Mpox Case: സംസ്ഥാനത്ത് എം പോക്സ് രോഗ ലക്ഷണം; യുവാവ് മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

Mpox Case

Published: 

17 Sep 2024 10:17 AM

മലപ്പുറത്ത് എം പോക്സ് (മങ്കി പോക്സ്) രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിൾ കോഴിക്കോട് മെഡിക്കൽ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. നിലവിൽ രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തിൽ തുടരുകയാണ്. വിദേശത്തു നിന്നും എത്തിയ യുവാവിനെ ഇന്നലെയാണ് രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജ്യത്ത് ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെ കേരളത്തിൽ ആദ്യമായാണ് ഒരാളെ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ പ്രവേശിപ്പിക്കുന്നത്.

ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38 കാരനാണ് നിരീക്ഷണത്തിലുള്ള രോ​ഗി. ഇന്നലെ രാവിലെയോടെയാണ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ യുവാവ് ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് നിരീക്ഷണത്തിലേക്ക് പ്രവേശിപ്പിച്ചത്. എംപോക്സാണെന്ന സംശയത്തിൻറെ അടിസ്ഥാനത്തിലാണ് മുൻകരുതലെന്നും പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും നിലവിൽ ആശങ്ക പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ALSO ROAD: നിപ ഭീതി പടരുന്നു; മാസ്ക് നിർബന്ധമാക്കി; സ്കൂളുകൾക്ക് കർശന നിയന്ത്രണം

എം പോക്സ് ആദ്യമായി സ്ഥിരീകരിച്ചത്

1958ൽ ഡെൻമാർക്കിൽ പരീക്ഷണങ്ങൾക്കായുള്ള കുരുങ്ങുകളിലാണ് ആദ്യമായി മങ്കി പോക്സ് കണ്ടെത്തുന്നത്. എന്നാൽ 1970-ൽ ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ ഒമ്പതുമാസം പ്രായമായ കുട്ടിയിലാണ് ആദ്യമായി രോ​ഗം മനുഷ്യരിൽ സ്ഥിരീകരിക്കപ്പെടുന്നത്. വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്സ് വെെറസ് ജനസിൽപ്പെട്ടതാണ് മങ്കിപോക്സ് വെെറസ്. ക്ലേഡ് വൺ, ക്ലേഡ് ടു എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വെെറസിനുള്ളത്.

രോ​ഗ ലക്ഷണങ്ങൾ

എംപോക്സ് വെെറസ് ബാധയുണ്ടായാവൽ ഒന്ന് മുതൽ രണ്ടാഴ്ചയ്ക്കുള്ളിൽ ​രോ​ഗ ലക്ഷണങ്ങൾ പ്രകടമാക്കും. കടുത്ത പനി, പേശി വേദന, ലിംഫുനോഡുകളിലെ വീക്കം, തലവേദന, ത്വക്കിൽ പഴുപ്പും ചൊറിച്ചിലുമുള്ള വേദനയുള്ള കുമിളകൾ, തടിപ്പുകൾ എന്നിവയാണ് എംപോക്സിൻ്റെ രോ​ഗലക്ഷണങ്ങൾ. അണുബാധിതരായവരുമായോ രോ​ഗം ബാധിച്ച മൃ​ഗങ്ങളുമായോ ഉള്ള ശാരീരിക സമ്പർക്കത്തിലൂടെ രോ​ഗം പകരുന്നു. കുരങ്ങ് മാത്രമല്ല എലി, അണ്ണാൻ തുടങ്ങിയ മൃ​ഗങ്ങളിൽ നിന്നും ഈ വെെറസ് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചികിത്സ

വെെറൽ ​രോ​ഗമായതിനാൽ എം പോക്സിന് പ്രത്യേക ചികിത്സ ഇതുവരെ കണ്ടെത്തിയിട്ടില്ല. രോ​ഗ ലക്ഷണങ്ങൾ ലഘൂകരിക്കുക, രോ​ഗം മൂലമുള്ള സങ്കീർണ്ണതകൾ കെെകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്നങ്ങൾ ഒഴിവാക്കാവുന്നതാണ്. എംപോക്സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരിൽ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തിൽ വയ്ക്കുകയും ആവശ്യമാണ്. എംപോക്സ് ബാധിതനാണെങ്കിൽ വ്രണങ്ങളും തടിപ്പുകളും പൂർണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരിൽ നിന്ന് അകൽച്ച പാലിക്കണം. രോ​ഗം ഭേദമാകാൻ രണ്ട് മുതൽ നാല് ആഴ്ച വരെ സമയമെടുക്കും.

 

 

 

Related Stories
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്
ചാമ്പ്യന്‍സ് ട്രോഫിയിലെ സെഞ്ചുറി വീരന്മാര്‍
ഇംഗ്ലണ്ടിനെതിരെ തിളങ്ങുന്നതാര്; ശ്രദ്ധിക്കേണ്ട അഞ്ച് പേരുകൾ
സൺ ടാൻ മാറ്റാം ഞൊടിയിടയിൽ... ഇതാ ചില പൊടിക്കെെകൾ