Kerala Mpox Update: ആശങ്ക തുടരുന്നു, സംസ്ഥാനത്ത് വീണ്ടും എംപോക്സ്? ഹരിപ്പാട് സ്വദേശി നിരീക്ഷണത്തിൽ

Mpox in Alappuzha: രോ​ഗലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിന്റെ കുടുംബം ക്വാറന്റീനിലാ‍ണ്. ബഹ്റെയ്നിൽ നിന്നാണ് യുവാവ് കേരളത്തിലെത്തിയത്.

Kerala Mpox Update:  ആശങ്ക തുടരുന്നു, സംസ്ഥാനത്ത് വീണ്ടും എംപോക്സ്? ഹരിപ്പാട് സ്വദേശി നിരീക്ഷണത്തിൽ

വൈറസിൻ്റെ വകഭേദം തിരിച്ചറിഞ്ഞുകഴിഞ്ഞാൽ, അതിൻ്റെ വ്യാപനത്തിനുള്ള സാധ്യത മനസ്സിലാക്കാനും കൂടുതൽ നടപടികൾ കൈക്കൊള്ളാനും ഇത് സഹായിക്കും എന്നാണ് കരുതുന്നത്. (KATERYNA KON/SCIENCE PHOTO LIBRARY/Getty Images Creative)

Updated On: 

22 Sep 2024 10:25 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്സെന്ന് സംശയം. ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ യുവാവിനെയാണ് രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള യുവാവിന്റെ ആരോ​ഗ്യനില തൃപ്തികരമാണ്. ഇയാളുടെ കുടുംബത്തെ ക്വാറന്റീനിലാക്കി. ബഹ്റെയ്നിൽ നിന്നാണ് യുവാവ് കേരളത്തിലെത്തിയത്.

കടുത്ത പനിയും ശരീരത്തിൽ ചുവന്ന പാടുകളും രൂപപ്പെട്ടതിനെ തുടർന്ന് യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് യുവാവിനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ ഐസോലേഷൻ വാർഡിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. എംപോക്സ് ആണോയെന്ന് സ്ഥിരീക‌രിക്കുന്നതിനായി യുവാവിന്റെ രക്ത സാമ്പിൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വെെറോളജി ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം സെപ്റ്റംബർ 23 ( തിങ്കളാഴ്ച )ലഭിക്കും. ചിക്കൻ പോക്സ് ആയേക്കാമെന്ന സാധ്യതയും ഡോക്ടർമാർ പ്രകടിപ്പിക്കുന്നുണ്ട്.

അതേസമയം, എംപോക്സ് രോഗലക്ഷണങ്ങളുമായി പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവതിയ്ക്ക് ചിക്കൻ പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. യുവതിയുടെ രക്തസാമ്പിൾ പരിശോധന നെ​ഗറ്റീവായി. സെപ്തംബർ ഒന്നിന് വിദേശത്ത് നിന്നെത്തിയ യുവതിയ്ക്കാണ് എംപോക്സിന് സമാനമായ ലക്ഷണങ്ങൾ കണ്ടത്. തുടർന്ന് യുവതിയെ പരിയാരം മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു.

യുഎഇയിൽ നിന്ന് കേരളത്തിലെത്തിയ യുവാവിന് കഴിഞ്ഞ ദിവസം എംപോക്സ് സ്ഥിരീകരിച്ചിരുന്നു. മലപ്പുറം മഞ്ചേരിയായ യുവാവിനാണ് ‌സ്വദേശിയ്ക്കാണ് എംപോക്സ് പോസിറ്റീവായത്. മലപ്പുറത്ത് നിപ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയായിരുന്നു എംപോക്സും സ്ഥിരീകരിച്ചത്. ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്. ആശങ്ക വേണ്ടെന്നും ജാ​ഗ്രത പാലിക്കണമെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് നിർദേശിച്ചിരുന്നു.

എംപോക്സ്

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന വൈറസാണ് മങ്കിപോക്സ് അഥവാ എംപോക്സ്. വെെറസിന് ജനിതകവ്യതിയാനങ്ങള്‍ സംഭവിക്കുന്നതിലൂടെയാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടര്‍രുന്നത്. ക്ലേഡ് 1, ക്ലേഡ് 2 എന്നീ പ്രധാന ജനിതക വകഭേദങ്ങളാണ് നിലവിൽ ലോകത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തീവ്രതയുടെ അടിസ്ഥാനത്തില്‍ ഇവയിൽ ഉൾപ്പെടുന്ന ഉപവകഭേദങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ പടർന്നുപിടിക്കുന്ന 1 ബി വകഭേദത്തിന് വ്യാപനശേഷി കൂടുതലാണ്.

രോ​ഗലക്ഷണങ്ങൾ
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി വന്ന് രണ്ടാഴ്ചക്കുള്ളിൽ ദേഹത്ത് കുമിളകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു.

Related Stories
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ