5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mpox Kerala : സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു; മലപ്പുറത്തെ യുവാവിൻ്റെ ഫലം പോസിറ്റീവ്

Mpox Case Kerala : യുഎഇയിൽ നിന്നുമെത്തിയ 38കാരനാണ് എംപോക്സ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എംപോക്സ് കേസാണിത്

Mpox Kerala : സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു; മലപ്പുറത്തെ യുവാവിൻ്റെ ഫലം പോസിറ്റീവ്
Mpox (Image Courtesy : PTI)
Follow Us
jenish-thomas
Jenish Thomas | Updated On: 18 Sep 2024 18:40 PM

മലപ്പുറം : സംസ്ഥാനത്ത് എംപോക്സ് (MPox) സ്ഥിരീകരിച്ചു. നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശിയായ 38കാരൻ്റെ പരിശോധന ഫലം പോസിറ്റീവായി എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് അറിയിച്ചു. യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയ യുവാവിനാണ് രോഗബാധ. രോഗലക്ഷ്ണങ്ങൾ കണ്ട യുവാവിന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിച്ചിരിക്കുകയാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എംപോക്സ് കേസാണിത്.

വിദേശത്ത് നിന്നും കേരളത്തിൽ എത്തുന്നവരിൽ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അറിയിച്ചു. ജില്ലകൾ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങളും ചികിത്സയും ഒരുക്കിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും എംപോക്സ് ചികിത്സ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.

ദുബായിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ രോഗം സ്ഥിരീകരിച്ച 38 കാരൻ. സെപ്റ്റംബർ 16-ാം തീയതി രാവിലെ മഞ്ചേരി ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിൽ യുവാവ് ചികിത്സ തേടിയെത്തുകയായിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്നാണ് ആരോഗ്യപ്രവർത്തകർ യുവാവിനെ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് സ്രവം സാമ്പിളെടുത്ത് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അയച്ചു. രാജ്യത്ത് ആദ്യം റിപ്പോർട്ട് ചെയ്ത കേസ് ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ള ക്ലേഡ് 2 വകഭേദമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

എം പോക്സ് രോഗം

1958ൽ ഡെൻമാർക്കിൽ പരീക്ഷണങ്ങൾക്കായുള്ള കുരുങ്ങുകളിലാണ് ആദ്യമായി മങ്കി പോക്സ് കണ്ടെത്തുന്നത്. എന്നാൽ 1970-ൽ ആഫ്രിക്കൻ രാജ്യമായ കോം​ഗോയിൽ ഒമ്പതുമാസം പ്രായമായ കുട്ടിയിലാണ് ആദ്യമായി രോ​ഗം മനുഷ്യരിൽ സ്ഥിരീകരിക്കപ്പെടുന്നത്. വസൂരിക്ക് കാരണമാകുന്ന ഓർത്തോപോക്സ് വെെറസ് ജനുസിൽപ്പെട്ടതാണ് മങ്കിപോക്സ് വൈറസ്. ക്ലേഡ് വൺ, ക്ലേഡ് ടു എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണ് വൈറസിനുള്ളത്.

രോഗ ലക്ഷണങ്ങള്‍

  1. സ്ഥിരമായ ഉയര്‍ന്ന പനി
  2. പേശി വേദന
  3. തലവേദന
  4. വീര്‍ത്ത ലിംഫ് നോഡുകള്‍
  5. തണുപ്പ്
  6. നടുവേദന
  7. ക്ഷീണം

ചികിത്സ

വൈറല്‍ രോഗമായതിനാല്‍ എം പോക്‌സിന് പ്രത്യേക ചികിത്സയില്ല. രോഗ ലക്ഷണങ്ങള്‍ ലഘൂകരിക്കുക, രോഗം മൂലമുള്ള സങ്കീര്‍ണ്ണതകള്‍ കൈകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം. എംപോക്‌സ് ലക്ഷണമുള്ളയാളെ മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. എംപോക്‌സ് ബാധിതനാണെങ്കില്‍ വ്രണങ്ങളും തടിപ്പുകളും പൂര്‍ണ്ണമായും ഇല്ലാതാകുന്നത് വരെ മറ്റുള്ളവരില്‍ നിന്ന് അകല്‍ച്ച പാലിക്കണം. രോഗം ഭേദമാകാന്‍ രണ്ട് മുതല്‍ നാല് ആഴ്ച വരെ സമയമെടുക്കും

Updating…

Latest News