Mpox: സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി

Mpox Case Reported In Kannur: യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനി പിന്നാലെ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കിയിരുന്നു. അതിനിടെയാണ് യുഎഇയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്‌സ് രോ​ഗം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ രോ​ഗം സ്ഥിരീകരിച്ച ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

Mpox: സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി

പ്രതീകാത്മക ചിത്രം (Image Credits: Gettyimages)

Published: 

18 Dec 2024 19:57 PM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് (Mpox) ബാധ സ്ഥിരീകരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയ്ക്കാണ് രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ പരിയാരത്ത് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞ ദിവസം വയനാട് സ്വദേശിക്ക് എംപോക്സ് ബാധ സ്ഥിരീകരിച്ചിരുന്നു. എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്ന ആളുകൾ അവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ ഉടൻ തന്നെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (veena george) അറിയിച്ചു.

യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനി പിന്നാലെ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കിയിരുന്നു. അതിനിടെയാണ് യുഎഇയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്‌സ് രോ​ഗം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ രോ​ഗം സ്ഥിരീകരിച്ച ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ആ​രോ​ഗ്യവകുപ്പ് മന്ത്രി അറിയിച്ചു. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രോ​ഗം വീണ്ടും കണ്ടെത്തിയതിന് പിന്നാലെ വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

എംപോക്‌സ് രോ​ഗം വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം മാത്രം രോ​ഗം മറ്റൊരാളിലേക്ക് പകരുകയുള്ളൂ. സമ്പർക്കമുണ്ടായാൽ 21 ദിവസം പ്രത്യേക ശ്രദ്ധിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എംപോക്‌സ് രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസൊലേഷനിൽ തുടരുകയും ആരോഗ്യ വകുപ്പിനെ ഇക്കാര്യം അറിയിക്കുകയും വേണം.

ALSO READ: അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു

എയർപോർട്ടുകളിലുൾപ്പെടെ വേണ്ട കരുതലുകൾ ശക്തിമാക്കിയിട്ടുണ്ട്. കോവിഡോ എച്ച്1 എൻ1 ഇൻഫ്‌ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒന്നല്ല എംപോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോ​ഗം പകരാനുള്ള സാധ്യതയുള്ളൂ. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

എംപോക്‌സ് ലക്ഷണങ്ങൾ

പനി, കഠിനമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്‌സിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും കണ്ടുവരുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ വരുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ പ്രത്യക്ഷപ്പെടാം. അസുഖബാധിതരായ ആൾക്കാരുമായി അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് പകരുക.

 

 

Related Stories
Christmas New Year Bumper 2025 : മക്കളെ അടുത്ത ബമ്പറെത്തി, 20 കോടിയുടെ ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ; പക്ഷെ ഒരു ട്വിസ്റ്റുണ്ട്
Ward Delimitation: സർക്കാരിന് തിരിച്ചടി; ഏഴ് ന​ഗരസഭകളിലെ വാർഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Kerala Rain Alert : ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത
Lakshmi Radhakrishnan Death; ‘ലക്ഷ്‌മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല’; ദുരൂഹത ആരോപിച്ച് കുടുബം; ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്
Kerala Lottery Result Today December 18: ഇന്നത്തെ കോടിപതി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം
SOG Commando Death: കമാന്റോ വിനീതിന്റെ ആത്മഹത്യക്ക് ഉത്തരവാദി മേലുദ്യോ​ഗസ്ഥർ; മാനസിക പീഡനത്തിന് പിന്നിൽ വ്യക്തിവെെരാ​ഗ്യമെന്ന് സഹപ്രവർത്തകരുടെ മൊഴി
ഗാബയിലെ 'പ്രോഗസ് കാര്‍ഡ്'
ഈ ഭക്ഷണങ്ങൾ കഴിക്കരുത്! വയറിന് എട്ടിൻ്റെ പണി ഉറപ്പ്
ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിയാം
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം