Mpox: സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി
Mpox Case Reported In Kannur: യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനി പിന്നാലെ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കിയിരുന്നു. അതിനിടെയാണ് യുഎഇയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്സ് രോഗം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
![Mpox: സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി Mpox: സംസ്ഥാനത്ത് ഒരാൾക്കുകൂടി എംപോക്‌സ്; കരുതൽ വേണമെന്ന് ആരോഗ്യമന്ത്രി](https://images.malayalamtv9.com/uploads/2024/12/Mpox-.png?w=1280)
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എംപോക്‌സ് (Mpox) ബാധ സ്ഥിരീകരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാൾ പരിയാരത്ത് ചികിത്സയിൽ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാളുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചത്. കഴിഞ്ഞ ദിവസം വയനാട് സ്വദേശിക്ക് എംപോക്സ് ബാധ സ്ഥിരീകരിച്ചിരുന്നു. എംപോക്‌സ് രോഗികളുമായി സമ്പർക്കത്തിൽ വന്ന ആളുകൾ അവർക്ക് രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ ഉടൻ തന്നെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (veena george) അറിയിച്ചു.
യുഎഇയിൽ നിന്നും വന്ന വയനാട് സ്വദേശിയ്ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചതിനി പിന്നാലെ സംസ്ഥാനത്ത് പ്രതിരോധം ശക്തമാക്കിയിരുന്നു. അതിനിടെയാണ് യുഎഇയിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയ്ക്ക് കൂടി എംപോക്സ് രോഗം കണ്ടെത്തിയിരിക്കുന്നത്. നിലവിൽ രോഗം സ്ഥിരീകരിച്ച ഇരുവരും കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.
ഇവരുടെ റൂട്ട് മാപ്പ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി അറിയിച്ചു. കൂടുതൽ ഐസൊലേഷൻ സംവിധാനം ക്രമീകരിക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. രോഗം വീണ്ടും കണ്ടെത്തിയതിന് പിന്നാലെ വീണാ ജോർജിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
എംപോക്സ് രോഗം വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം മാത്രം രോഗം മറ്റൊരാളിലേക്ക് പകരുകയുള്ളൂ. സമ്പർക്കമുണ്ടായാൽ 21 ദിവസം പ്രത്യേക ശ്രദ്ധിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എംപോക്‌സ് രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ഐസൊലേഷനിൽ തുടരുകയും ആരോഗ്യ വകുപ്പിനെ ഇക്കാര്യം അറിയിക്കുകയും വേണം.
ALSO READ: അബുദാബിയിൽ നിന്ന് എത്തിയ വയനാട് സ്വദേശിക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചു
എയർപോർട്ടുകളിലുൾപ്പെടെ വേണ്ട കരുതലുകൾ ശക്തിമാക്കിയിട്ടുണ്ട്. കോവിഡോ എച്ച്1 എൻ1 ഇൻഫ്‌ളുവൻസയോ പോലെ വായുവിലൂടെ പകരുന്ന ഒന്നല്ല എംപോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് സ്പർശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പർശിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗം പകരാനുള്ള സാധ്യതയുള്ളൂ. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എംപോക്‌സ് ലക്ഷണങ്ങൾ
പനി, കഠിനമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് എംപോക്‌സിൻ്റെ പ്രാരംഭ ലക്ഷണങ്ങൾ. പനി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും കണ്ടുവരുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ വരുക. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകൾ എന്നീ ശരീരഭാഗങ്ങളിലും ഇവ പ്രത്യക്ഷപ്പെടാം. അസുഖബാധിതരായ ആൾക്കാരുമായി അടുത്തിടപഴകുന്ന ആൾക്കാർക്കാണ് എംപോക്‌സ് പകരുക.
![Cold Water Showers: തണുപ്പാണെന്ന് കരുതി കുളിക്കാതിരിക്കരുതേ…! തണുത്ത വെള്ളത്തിൽ കുളിച്ചാലുള്ള ഗുണങ്ങൾ ഇതാ Cold Water Showers: തണുപ്പാണെന്ന് കരുതി കുളിക്കാതിരിക്കരുതേ…! തണുത്ത വെള്ളത്തിൽ കുളിച്ചാലുള്ള ഗുണങ്ങൾ ഇതാ...](https://images.malayalamtv9.com/uploads/2024/12/COLD-WATER.png?w=400)
![Pushpa 2 Stampede Case: ‘ശ്രീതേജ് വേഗം സുഖം പ്രാപിക്കും; ചികിത്സയ്ക്കായി വേണ്ടതെല്ലാം ചെയ്യും’; ആശുപത്രിയിലെത്തി അല്ലു അർജുന്റെ പിതാവ് Pushpa 2 Stampede Case: ‘ശ്രീതേജ് വേഗം സുഖം പ്രാപിക്കും; ചികിത്സയ്ക്കായി വേണ്ടതെല്ലാം ചെയ്യും’; ആശുപത്രിയിലെത്തി അല്ലു അർജുന്റെ പിതാവ്...](https://images.malayalamtv9.com/uploads/2024/12/allu-arjun-and-father.jpg?w=400)
![Whisk AI Image Generator: ചിത്രങ്ങൾ കളറാക്കാൻ വിസ്ക്; എഐ ഇമേജ് ജനറേറ്ററുമായി ഗൂഗിൾ Whisk AI Image Generator: ചിത്രങ്ങൾ കളറാക്കാൻ വിസ്ക്; എഐ ഇമേജ് ജനറേറ്ററുമായി ഗൂഗിൾ...](https://images.malayalamtv9.com/uploads/2024/12/whisk-2.png?w=400)
![Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് Oxygen Gas Pipeline Theft : എന്‍ഐസിയുവിലെ ഓക്സിജൻ വിതരണ പൈപ്പ് മോഷണം പോയി; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്...](https://images.malayalamtv9.com/uploads/2024/12/nicu.jpg?w=400)