5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

എ ഐ ക്യാമറ സ്ഥാപിച്ചത് ഉപകാരപ്പെട്ടു; റോഡ് അപകടങ്ങള്‍ കുറഞ്ഞെന്ന് മോട്ടോര്‍ വാഹനവകുപ്പ്

എ ഐ ക്യാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാസംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു

എ ഐ ക്യാമറ സ്ഥാപിച്ചത് ഉപകാരപ്പെട്ടു; റോഡ് അപകടങ്ങള്‍ കുറഞ്ഞെന്ന് മോട്ടോര്‍ വാഹനവകുപ്പ്
AI Camera
shiji-mk
Shiji M K | Published: 14 Apr 2024 10:17 AM

കോട്ടയം: സംസ്ഥാനത്ത് എ ഐ ക്യാമറ സ്ഥാപിച്ചത് ഗുണമായെന്ന് മോട്ടോര്‍ വാഹനവകുപ്പ്. എ ഐ ക്യാമറ സ്ഥാപിച്ചതും ജനങ്ങള്‍ റോഡ് നിയമങ്ങളെ കുറിച്ച് കൂടുതല്‍ ബോധവാന്മാരായതും സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ കുറച്ചെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.

4317 ആയിരുന്നു 2022ല്‍ സംഭവിച്ച അപകട മരണങ്ങള്‍. എന്നാല്‍ 2023ല്‍ അത് 4010 ആയി കുറഞ്ഞു. 307 എന്നത് ചെറിയ സംഖ്യയല്ല. 2023 ലെ റോഡപകടങ്ങളുടെ കണക്ക് പുറത്തുവരുമ്പോള്‍ അപകട മരണം 2022ലെ 4317 എന്ന നമ്പറില്‍ നിന്ന് 4010 ആയി കുറഞ്ഞതായി കാണാം.

2022 നെ അപേക്ഷിച്ച് മരണസംഖ്യയില്‍ 307 പേരുടെ കുറവ്. 2018ല്‍ 4303, 2019ല്‍ 4440, 2020ല്‍ 2979, 2021ല്‍ 3429, 2022ല്‍ 4317 എന്നിങ്ങനെയാണ് അപകടമരണങ്ങളുടെ കണക്ക്. 2020ന്റെ തുടക്കില്‍ ഒരു കോടി നാല്‍പത് ലക്ഷമുണ്ടായിരുന്ന വാഹനങ്ങളുടെ എണ്ണം നിലവില്‍ ഒന്നേമുക്കാല്‍ കോടിയോട് അടുക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു കുറവ് എന്നതും ശ്രദ്ധേയമാണ്.

എ ഐ ക്യാമറ സ്ഥാപിച്ചതോടെ ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാസംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങിയെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു.

എ ഐ ക്യാമറ സ്ഥാപിച്ചത് ഒരു പരിധിവരെ അപകട മരണങ്ങള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്. കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പടെയുള്ള വകുപ്പുകള്‍ നടത്തുന്ന എന്‍ഫോഴ്‌സ്‌മെന്റ്, റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളും അപകടങ്ങള്‍ കുറയാന്‍ സഹായകമായിട്ടുണ്ട്. ഭൂരിഭാഗം ആളുകളും ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് തുടങ്ങിയ ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ശീലമാക്കാന്‍ തുടങ്ങി നല്ല പ്രതീക്ഷയാണ് നല്‍കുന്നത്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ അപകടങ്ങളും മരണവും ഇനിയും കുറയ്ക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഇതില്‍ നിന്നു മനസിലാകുന്നത്. അതിനായി മുഴുവന്‍ ജനങ്ങളുടെയും പരിപൂര്‍ണ സഹകരണം ുണ്ടാകണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.