MVD : നിരത്തിനെ കോളാമ്പിയാക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Motor Vehicle Department : വാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡിലേക്ക് തുപ്പുന്നതും മാലിന്യങ്ങൾ വലിച്ചെറിയുന്നതും നിയമവിരുദ്ധമാണെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവർത്തികൾ കഠിനമായ ശിക്ഷ നടപടികൾ ഏറ്റുവാങ്ങുന്ന ഒന്നാണ് എന്നും കുറിപ്പിൽ പറയുന്നു

MVD : നിരത്തിനെ കോളാമ്പിയാക്കുന്നവർ ജാഗ്രതൈ; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

Motor Vehicle Department (Image Courtesy- MVD Facebook Page)

Published: 

16 Jun 2024 11:38 AM

വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ റോഡിലേക്ക് തുപ്പുന്നതും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും കുറ്റകരമാണെന്ന് മോട്ടോർ വാഹനവകുപ്പ്. പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളിൽ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങൾ മുഖത്ത് തന്നെ പതിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ നിരത്തിൽ നിത്യ കാഴ്ചകളാണ്. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയാണ് എന്ന് എംവിഡി പറയുന്നു. എംവിഡിയിയുടെ ഫേസ്ബുക്ക് പേജിലാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. നിരത്തിനെ കോളാമ്പിയാക്കുന്നവർ എന്ന പേരിലാണ് കുറിപ്പ്.

പാൻമസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരിൽ മലയാളികളെക്കാൾ കൂടുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളിൽ മലയാളികളും ഒട്ടും പിന്നിലല്ല. പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവർത്തികൾ കഠിനമായ ശിക്ഷ നടപടികൾ ഏറ്റുവാങ്ങുന്ന ഒന്നാണ്. സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ എന്നും കുറിപ്പിൽ എംവിഡി പറയുന്നു.

Read Also: K Muraleedharan : ‘ചതിയുടെ പത്മവ്യൂഹത്തിൽ പെട്ട് പോരാട്ടഭൂമിയിൽ പിടഞ്ഞുവീണ മുരളിയേട്ടാ, മാപ്പ്’; തൃശൂരിൽ കെ മുരളീധരനായി ഫ്ലക്സ് ബോർഡ്

എംവിഡിയുടെ ഫേസ്ബുക്ക് കുറിപ്പ്:

നിരത്തിനെ കോളാമ്പിയാക്കുന്നവർ……..
പാൻ മസാല ചവച്ച് ആരെങ്കിലും വരുന്നുണ്ടോ എന്ന് ഗൗനിക്കുക പോലും ചെയ്യാതെ വാഹനത്തിലെ ഗ്ലാസ് താഴ്ത്തി നിരത്തിലേക്ക് നീട്ടി തുപ്പുന്നവരും, ബബിൾഗം ചവച്ച് തുപ്പുന്നവരും ഷട്ടർ പൊക്കി റോഡിലേക്ക് ഛർദ്ദിൽ അഭിഷേകം നടത്തുന്നവരും സ്വന്തം ഭക്ഷണവിശിഷ്ടങ്ങളും വെള്ള കുപ്പികളും ഒരു മടിയും കൂടാതെ നിരത്തിലേക്ക് വലിച്ചെറിയുന്നവരും സംസ്കാരസമ്പന്നരെന്ന് അഹങ്കരിക്കുന്ന നമ്മുടെ ഇടയിലും സർവ്വസാധാരണമാണ്.
പാൻമസാലയും പുകയിലയും മറ്റും ചവച്ചു തുപ്പുന്നവരിൽ മലയാളികളെക്കാൾ കൂടുതൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ആണെന്ന് പറയാമെങ്കിലും മറ്റുകാര്യങ്ങളിൽ മലയാളികളും ഒട്ടും പിന്നിലല്ല. പലപ്പോഴും ലോറിയോ ബസോ പോലെ ഉയരം കൂടിയ വാഹനങ്ങളിൽ ഇരുന്ന് ഇങ്ങനെ പുറന്തള്ളുന്ന ഉച്ഛിഷ്ടങ്ങൾ മുഖത്ത് തന്നെ പതിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത നിസ്സഹായരായ മനുഷ്യരുടെ ദൈന്യത നിറഞ്ഞ മുഖങ്ങൾ നിരത്തിൽ നിത്യ കാഴ്ചകളാണ്. കേരള മോട്ടോർ വെഹിക്കിൾ റൂൾ 46 പ്രകാരം ഇത് കുറ്റകരമായ പ്രവർത്തിയാണ്.
പല വിദേശരാജ്യങ്ങളിലും ഇത്തരം പ്രവർത്തികൾ കഠിനമായ ശിക്ഷ നടപടികൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.
മറ്റുള്ളവരുടെ മുകളിലേക്ക് മാലിന്യം വർഷിച്ച് തിരിഞ്ഞു നോക്കാതെ പോകുന്നവരും കുട്ടികളെക്കൊണ്ടുപോലും മാലിന്യം വലിച്ചെറിയിക്കുന്നതും സംസ്കാര സമ്പന്നരായ ജനതയ്ക്ക് ചേർന്നതല്ല എന്ന് ബോധവും തിരിച്ചറിവും ഉണ്ടാകേണ്ടതുണ്ട്.
സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ…..

Related Stories
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ