Karunagapalli Family Suicide: കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തി അമ്മയും ജീവനൊടുക്കി; സംഭവം ഭർത്താവ് വിദേശത്തുനിന്ന് വരുന്ന ദിവസം

Mother Sets Fire Kills Two Children and Dies by Suicide in Karunagapalli: വീട്ടിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ ആയിരുന്നു. വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലായതോടെ നാട്ടുകാർ ജനൽചില്ലുകൾ തകർത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു.

Karunagapalli Family Suicide: കരുനാഗപ്പള്ളിയിൽ രണ്ട് മക്കളെ തീകൊളുത്തി അമ്മയും ജീവനൊടുക്കി; സംഭവം ഭർത്താവ് വിദേശത്തുനിന്ന് വരുന്ന ദിവസം

പ്രതീകാത്മക ചിത്രം

nandha-das
Published: 

16 Apr 2025 06:41 AM

കരുനാഗപ്പള്ളി (കൊല്ലം): രണ്ട് മക്കളെയും തീകൊളുത്തിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു. കുലശേഖരപുരം കൊച്ചുമാമൂടിന് സമീപം വാടയ്ക്ക് താമസിച്ചിരുന്ന ആദിനാട് സൗത്ത് പുത്തൻവീട്ടിൽ ഗിരീഷ് ആനന്ദന്റെ ഭാര്യ താര ജി കൃഷ്ണ (35), മക്കളായ ഏഴ് വയസുകാരി അനാമിക, ഒന്നര വയസുകാരി ആത്മിക എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെ ആണ് സംഭവം.

വീട്ടിൽ തീ പടരുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ കിടപ്പുമുറിയുടെ വാതിൽ അടച്ചിട്ട നിലയിൽ ആയിരുന്നു. വീട്ടിനകത്ത് ആളുകൾ ഉണ്ടെന്ന് മനസിലായതോടെ നാട്ടുകാർ ജനൽചില്ലുകൾ തകർത്ത് വെള്ളമൊഴിച്ച് തീയണയ്ക്കുകയായിരുന്നു. അപ്പോഴേക്കും വിവരം അറിഞ്ഞ് പോലീസും കരുനാഗപ്പള്ളിയിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഗുരുതരമായി പൊള്ളലേറ്റ അമ്മയെയും മക്കളെയും ഉടൻ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അമ്മ ചൊവ്വാഴ്ച വൈകീട്ടോടെയും മക്കൾ രാത്രിയോടെയും മരിച്ചു.

ALSO READ: അതിരപ്പിള്ളി കാട്ടാന ആക്രമണം; വാഴച്ചാലിലെ സതീഷിന്റെ മരണം ആനയുടെ ചവിട്ടേറ്റ്, അംബികയുടേത് മുങ്ങിമരണം

താര ടി കൃഷ്ണന്റെ ഭർത്താവ് ഗിരീഷിന് വിദേശത്തായിരുന്നു ജോലി. ചൊവ്വാഴ്ച രാത്രിയിൽ ആനന്ദൻ നാട്ടിൽ എത്താനിരിക്കെയാണ് ഈ ദാരുണമായ സംഭവം. താരയുടെ പിതാവ് സംഭവം നടക്കുന്ന ദിവസം രാവിലെ മുതൽ വീട്ടിൽ ഉണ്ടായിരുന്നു. ഇദ്ദേഹം പുറത്തുപോയ സമയത്തായിരുന്നു താരയും മക്കളും ആത്മഹത്യ ചെയ്തത്. കിടപ്പുമുറിയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയാണ് ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. അത്തരം ചിന്തകൾ ഉള്ളവർ സഹായത്തിനായി ദിശ ഹെൽപ്‌ലൈനിന്റെ 1056, 0471-2552056 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം)

സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?