Ganja Seized: പ്ലാറ്റ് ഫോമിലെ സീറ്റിൽ ഉപേക്ഷിച്ച ബാഗ്; തപ്പി ചെന്ന ആർപിഎഫുകാർക്ക് കിട്ടിയത് 6 ലക്ഷത്തിൻറെ കഞ്ചാവ്
പ്ലാറ്റ്ഫോമിൽ ഇരിപ്പിടങ്ങൾക്കടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് മൂന്ന് കെട്ടുകളിലായി 11.9 കിലോ കഞ്ചാവ് പിടികൂടിയത്
പാലക്കാട്: ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ കഞ്ചാവ് പിടിച്ചെടുത്തു. ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗവും എക്സൈസ് സർക്കിളും ചേർന്നാണ് പരിശോധന നടത്തിയത്.
പ്ലാറ്റ്ഫോമിൽ ഇരിപ്പിടങ്ങൾക്കടിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിലാണ് മൂന്ന് കെട്ടുകളിലായി 11.9 കിലോ കഞ്ചാവ് പിടികൂടിയത്. ഇതിന് ഏകദേശം ആറ് ലക്ഷത്തോളം രൂപ വില വരും.
സേനകളുടെ പരിശോധന കണ്ട് കഞ്ചാവ് കടത്തുകാർ ബാഗ് ഉപേക്ഷിച്ചത് കടന്നതാവാമെന്നാണ് സൂചന. സംഭവത്തിൽ എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരുന്നതായും അധികൃതർ അറിയിച്ചു.
ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം ഇൻസ്പെക്ടർ എൻ.കേശവദാസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.എഫ്.സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആർപിഎഫ് ക്രൈം ഇൻറലിജൻസ് വിഭാഗം സബ് ഇൻസ്പെക്ടർമാരായ എ.പി.അജിത്ത് അശോക്, പി.ടി.ബാലസുബ്രഹ്മണ്യൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റബിൾ മാരായ എൻ.അശോക്, അജീഷ്ംഒ.കെ, കോൺസ്റ്റബിൾ അബ്ദുൽ സത്താർ.പി.പി, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം.എൻ.സുരേഷ് ബാബു, എക്സൈസ് പ്രിവന്റിവ് ഓഫീസർ ഫൈസൽ റഹ്മാൻ, സിവിൽ എക്സൈസ് ഓഫീസർ അഭിലാഷ്.കെ എന്നിവരാണ് ഉണ്ടായിരുന്നത്.