5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Toxicity of Arali: അരളി ആളെ കൊല്ലുമോ? അരളിയിലെ വിഷാംശത്തെപ്പറ്റി കൂടുതൽ അറിയാം

ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നതിലേക്ക് ഇത് നയിക്കാന്‍ സാധ്യതയുണ്ട്. ഇത് ഹൈപ്പര്‍കലാമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥ മരണത്തിലേക്ക് വരെ നയിക്കാം.

Toxicity of Arali: അരളി ആളെ കൊല്ലുമോ? അരളിയിലെ വിഷാംശത്തെപ്പറ്റി കൂടുതൽ അറിയാം
aswathy-balachandran
Aswathy Balachandran | Published: 04 May 2024 16:04 PM

കൊച്ചി : വിഷാംശം ഉള്ള ചെടി എന്ന നിലയിലാണ് ഇന്ന് അരളി അറിയപ്പെടുന്നത്. എന്നാല്‍ ഇതില്‍ ആളെ കൊല്ലുന്ന തരത്തില്‍ വിഷമുണ്ടോ? ലോകത്തിന്റെ പല ഭാഗങ്ങളില്‍ അളരി വളരുന്നുണ്ട്. യു.എസി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം അരളിയെ കാണാനാകും. നീറയം ഒലിയാണ്ടര്‍ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

പലയിടത്തും ഫംഗസിനെതിരേയും കളനാശിനിയായും മറ്റും ഉപയോഗിക്കാറുമുണ്ട് ഈ ചെടിയുടെ വിവിധ ഭാഗങ്ങള്‍. അരളി ഇലയുടെ വിഷാംശം അറിയാന്‍ നടത്തിയ പഠനങ്ങളില്‍ എലികളിലെ നാഡീ വ്യവസ്ഥ തകര്‍ക്കുന്ന തരത്തില്‍ വിഷാംശം ഇതിലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ മനുഷ്യ ശരീരത്തിലും ഇത് വിഷമായി പ്രവര്‍ത്തിക്കും.

ഈ ചെടിയുടെ വിവിധ ഭാഗങ്ങളില്‍ പലതരത്തിലുള്ള വിഷാംശങ്ങള്‍ കണ്ടെത്താനാകും. ഇതില്‍ പ്രധാനം കാര്‍ഡിയാക് ഗ്ലൈക്കോസൈഡ്‌സ് ആണ്. ഇലകളേക്കാള്‍ അപകടകാരികള്‍ വിത്തും വേരുമാണ്. ഇതിന്റെ ഒരു ഇല കുട്ടികള്‍ കഴിച്ചാല്‍ അപകടകരമായി വിഷാംശം ശരീരത്തിലെത്താം.

പ്രായമായ സ്ത്രീകളില്‍ ചെറിയ രീതിയിലുള്ള വിഷാംശമേ പ്രവര്‍ത്തിക്കൂ എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിഷാംശം കൂടുതല്‍ അനുഭവപ്പെടുന്നത് പ്രത്യേക സാഹചര്യങ്ങളിലാണ്. ചെടിയുടെ പ്രായം, കഴിച്ച ഇലയുടെ മൂപ്പ്, കഴിച്ച വ്യക്തിയുടെ ശരീരഘടന എല്ലാം വിഷാംശം എങ്ങനെ ബാധിക്കും എന്നതിനെ ആശ്രയിക്കുന്നു.

വിഷാംശം എങ്ങനെ പ്രവര്‍ത്തിക്കും

ശരീരത്തിലെ പ്രധാനപ്പെട്ട ഒരു പ്രവര്‍ത്തനമാണ് സോഡിയം പൊട്ടാസ്യം എടിപി എയ്‌സ് പമ്പിന്റേത്. ശരീരത്തിലെ കോശങ്ങൾക്കുള്ളിലെ പൊട്ടസ്യത്തിന്റെ അളവ് കൂടിയിരിക്കണം. കോശത്തിനു പുറത്ത് സോഡിയത്തിന്റേതും. ശരീരത്തിലെ ലവണങ്ങളുടെ സന്തുലാവസ്ത നിലനില്‍ത്തുന്നതിന് പ്രധാന പങ്കു വഹിക്കുന്ന പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇതിന് കഴിയും.

ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കൂടുന്നതിലേക്ക് ഇത് നയിക്കാന്‍ സാധ്യതയുണ്ട്. ഇത് ഹൈപ്പര്‍കലാമിയ എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥ മരണത്തിലേക്ക് വരെ നയിക്കാം.

അരളിപ്പൂവും പ്രശ്‌നം തന്നെയാണ്. ഇതിന്റെ നീരിലടങ്ങിയ ഘടകങ്ങള്‍ ഉപയോഗിച്ച് എലികളില്‍ നടത്തിയ പഠനത്തില്‍ അവയുടെ രക്തക്കുഴലുകള്‍ക്ക് പ്രശ്‌നമുണ്ടായതായി കണ്ടെത്തി. കൂടാതെ ഇവയുടെ ശ്വാസകോശത്തിനും പ്രശ്‌നമുള്ളതായി കണ്ടെത്തി. കൂടാതെ ഹൃദയത്തിനും രക്തക്കുഴലുകൾക്കുമെല്ലാം ദോഷം സംഭവിക്കാൻ അരളി കാരണമാകുന്നു എന്നു പഠനങ്ങൾ പറയുന്നു.

ഒലിയാൻട്രിൻ ആണ് പാര

ഒലിയാൻ്ട്രിൻ വിഷാംശം ഉള്ളതാണെന്ന് അറിയാമെങ്കിലും മരണ കാരണമാകുമെന്നു വ്യക്തമായത് കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന മരണത്തോടെയാണ്. ല​ക്ഷണങ്ങൾ കണ്ടിട്ടും ശ്രദ്ധിക്കാതിരുന്നത് ആവാം ഇതിനു പിന്നിൽ എന്നും വിദ​ഗ്ധർ പറയുന്നു.