5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala to Murudeshwar: മൂകാംബിക വഴി മുരുഡേശ്വറിലേക്ക് പോയാലോ? കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി റെയില്‍വേ

Murdeshwar–Kacheguda Express: നമ്മുടെ കേരളത്തില്‍ നിന്നും ബസുകളും ട്രെയിനുകളും മൂകാംബികയിലേക്ക് യാത്ര നടത്തുന്നുണ്ട്. വലിയ തിരക്ക് തന്നെയാണ് ഇവയിലൊക്കെയും അനുഭവപ്പെടാറുള്ളതും. എന്നാല്‍ മൂകാംബിക മാത്രം ഇനി ദര്‍ശനം നടത്തി മടങ്ങേണ്ട, കേരളത്തില്‍ നിന്നും മൂകാംബിക എക്‌സ്പ്രസിന്റെ യാത്ര മുരുഡേശ്വര്‍ വരെ നീട്ടിയിരിക്കുകയാണ്.

Kerala to Murudeshwar: മൂകാംബിക വഴി മുരുഡേശ്വറിലേക്ക് പോയാലോ?  കേരളത്തില്‍ നിന്നുള്ളവര്‍ക്ക് സന്തോഷവാര്‍ത്തയുമായി റെയില്‍വേ
ട്രെയിന്‍ (Image Credits : Ramesh Pathania/Mint via Getty Images)
shiji-mk
SHIJI M K | Published: 28 Nov 2024 08:34 AM

കൊല്ലൂര്‍ മൂകാംബികയില്‍ ദര്‍ശനം നടത്താനാഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാ മലയാളികളും. മലയാളികള്‍ ദര്‍ശനത്തിനെത്താത്ത ഒരു ദിവസം പോലും മൂകാംബിക ക്ഷേത്രത്തിലുമില്ല എന്നതാണ് സത്യം. നമ്മുടെ കേരളത്തില്‍ നിന്നും ബസുകളും ട്രെയിനുകളും മൂകാംബികയിലേക്ക് യാത്ര നടത്തുന്നുണ്ട്. വലിയ തിരക്ക് തന്നെയാണ് ഇവയിലൊക്കെയും അനുഭവപ്പെടാറുള്ളതും. എന്നാല്‍ മൂകാംബിക മാത്രം ഇനി ദര്‍ശനം നടത്തി മടങ്ങേണ്ട, കേരളത്തില്‍ നിന്നും മൂകാംബിക എക്‌സ്പ്രസിന്റെ യാത്ര മുരുഡേശ്വര്‍ വരെ നീട്ടിയിരിക്കുകയാണ്.

ഇതോടെ കൊല്ലൂര്‍ മൂകാംബിക, മുരുഡേശ്വരം യാത്രകള്‍ കേരളത്തിലുള്ളവര്‍ക്ക് എളുപ്പമാകും. മംഗലാപുരം സെന്‍ട്രല്‍-കാച്ചിഗുഡ എക്‌സ്പ്രസിന്റെ സര്‍വീസാണ് മൂകാംബിക വഴി മുരുഡേശ്വറിലേക്ക് നീട്ടിയിരിക്കുന്നത്. കാച്ചിഗുഡ-മുരുഡേശ്വര്‍-കാച്ചിഗുഡ എക്‌സ്പ്രസ് സര്‍വീസിന്റെ വരവ് കേരളത്തില്‍ നിന്നുള്ള മൂകാംബിക, മുരുഡേശ്വരം യാത്രകള്‍ എളുപ്പമാക്കിയിരിക്കുകയാണ്. പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ആളുകള്‍ക്ക് ഉച്ചയോടെ മൂകാംബികയിലെത്താന്‍ സാധിക്കുന്നതാണ് ഈ സര്‍വീസ്.

കാച്ചിഗുഡ-മുരുഡേശ്വര്‍ ട്രെയിന്‍ നമ്പര്‍ 12789 എക്‌സ്പ്രസ് ചൊവ്വ, വെള്ളി എന്നീ ദിവസങ്ങളിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 6.05ന് കാച്ചിഗുഡയില്‍ നിന്നും ആരംഭിക്കുന്ന യാത്ര 32 മണിക്കൂറിനൊടുവില്‍ തൊട്ടടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.05ന് മുരുഡേശ്വറിലെത്തും. മൂകാംബിക റോഡ് റെയില്‍വേ സ്‌റ്റേഷനില്‍ ഈ ട്രെയിന്‍ ഉച്ചയ്ക്ക് 12.56 നാണ് എത്തിച്ചേരുന്നത്.

കാച്ചിഗുഡയില്‍ നിന്ന് മുരുഡേശ്വറിലേക്ക് സ്ലീപ്പര്‍ കോച്ചിന് ഒരാള്‍ക്ക് 725 രൂപയും ത്രീ ടയര്‍ എ സിക്ക് 1,895 രൂപയും, ടൂ ടയര്‍ എ സിക്ക് 2,725 രൂപയും, ഫസ്റ്റ് ക്ലാസ് എ സിക്ക് 4,640 രൂപയുമാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കാച്ചിഗുഡയില്‍ നിന്ന് മൂകാംബിക റോഡ് ടിക്കറ്റിന് സ്ലീപ്പറിന് 710 രൂപയും, ത്രീ ടയര്‍ എ സിക്ക് 1,860 രൂപയും, ടൂ ടയര്‍ എ സിക്ക് 2,675 രൂപയും, ഫസ്റ്റ് ക്ലാസ് എ സിക്ക് 4,550 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ട്രെയിന്‍ വിവിധ സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയം

ട്രെയിന്‍ നമ്പര്‍ 12789 കാച്ചിഗുഡ- മുരുഡേശ്വര്‍ എക്‌സ്പ്രസ്

  • കാച്ചിഗുഡ- 06.05
  • ജാഡ്‌ചേര്‍ല – 07.14
  • മഹബൂബ്നഗര്‍ – 07.33
  • ഗാഡ്വാള്‍ ജങ്ഷന്‍ – 08.39
  • കുര്‍ണൂല്‍ സിറ്റി – 09.38
  • ധോണ്‍ – 11.05
  • ഗൂട്ടി – 12.04
  • യെറഗുണ്ട ജങ്ഷന്‍ – 13.49
  • കഡപ്പ ജംഗ്ഷന്‍ – 14.23
  • രെന്നിഗുണ്ട ജങ്ഷന്‍ – 16.45
  • കാട്ട്പാടി ജങ്ഷന്‍ – 19.10
  • ജോളാര്‍പെട്ടൈ – 20.40
  • സേലം ജങ്ഷന്‍ – 22.07
  • ഈറോഡ് ജങ്ഷന്‍ – 23.10
  • തിരുപ്പൂര്‍ – 00:03
  • കോയമ്പത്തൂര്‍ ജങ്ഷന്‍ – 01.12
  • പാലക്കാട് ജങ്ഷന്‍ – 02.32
  • ഷൊര്‍ണൂര്‍ ജങ്ഷന്‍ – 03:.25
  • തിരൂര്‍ – 04.08
  • കോഴിക്കോട് – 04.52
  • വടകര – 05.29
  • തലശ്ശേരി – 05.48
  • കണ്ണൂര്‍ – 06.17
  • പയ്യന്നൂര്‍ – 06.48
  • നീലേശ്വരം – 07.10
  • കാഞ്ഞങ്ങാട് – 07.18
  • കാസര്‍ഗോഡ് – 07.43
  • മംഗളൂരു സെന്‍ട്രല്‍ – 09.30
  • സുരത്കല്‍ – 10.32
  • മുല്‍കി -10.44
  • ഉഡുപ്പി – 11.40
  • ബാര്‍കുര്‍ – 11.54
  • കുന്ദാപുര -12.10
  • മൂകാംബിക റോഡ് – 12.56
  • ബത്കല്‍ – 13.40
  • മുരുഡേശ്വര്‍ – 14.05

ട്രെയിന്‍ നമ്പര്‍ 12790 മുരുഡേശ്വര്‍- കാച്ചിഗുഡ എക്‌സ്പ്രസ്

ബുധന്‍, ശനി ദിവസങ്ങളിലാണ് മുരുഡേശ്വര്‍- കാച്ചിഗുഡ എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30ന് മുരുഡേശ്വറില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ മൂകാംബികയില്‍ എത്തുന്നത് 3.56നാണ്. അടുത്ത ദിവസം രാത്രി 11.40 ന് കാച്ചിഗുഡയില്‍ എത്തിച്ചേരും. 31 മണിക്കൂര്‍ 44 മിനിറ്റാണ് ആകെ യാത്രയ്ക്കായെടുക്കുന്ന സമയം.

Also Read: Vande Bharat: ഓടിയിട്ട് കാര്യമില്ല ഞങ്ങള്‍ കേറില്ല; കാലി ബോഗികളുമായി യാത്ര നടത്തുന്ന വന്ദേ ഭാരത്‌

  • മുരുഡേശ്വര്‍ – 15.30
  • ബത്കല്‍ -15.42
  • മൂകാംബിക റോഡ് -15.54
  • കുന്ദാപുര -16.30
  • ബാര്‍കുര്‍ -16.50
  • ഉഡുപ്പി -17.08
  • മുല്‍കി -18.02
  • സുരത്കല്‍ – 18.30
  • മംഗളൂരു സെന്‍ട്രല്‍ – 19.55
  • കാസര്‍ഗോഡ് – 20.43
  • കാഞ്ഞങ്ങാട് – 21.03
  • നിലേശ്വരം – 21.13
  • പയ്യന്നൂര്‍ – 21.28
  • കണ്ണൂര്‍ – 22.05
  • തലശ്ശേരി – 22.28
  • വടകര – 22.48
  • കോഴിക്കോട് – 23.30
  • തിരൂര്‍ – 00.08
  • ഷൊര്‍ണൂര്‍ ജങ്ഷന്‍ – 01.15
  • പാലക്കാട് ജങ്ഷന്‍ – 02.17
  • കോയമ്പത്തൂര്‍ ജങ്ഷന്‍ – 03.52
  • തിരുപ്പൂര്‍ – 04.43
  • ഈറോഡ് ജങ്ഷന്‍ – 05.20
  • സേലം ജങ്ഷന്‍ – 06.27
  • ജോളാര്‍പെട്ടൈ – 08.23
  • കാട്ട്പാടി ജങ്ഷന്‍ – 09.33
  • രെന്നിഗുണ്ട ജങ്ഷന്‍ – 11.55
  • കഡപ്പ ജങ്ഷന്‍ – 13.53
  • യെറഗുണ്ട ജങ്ഷന്‍ – 14.29
  • ഗൂട്ടി – 16.19
  • ധോണ്‍ – 17:25
  • കുര്‍ണൂല്‍ സിറ്റി – 18.23
  • ഗാഡ്വാള്‍ ജങ്ഷന്‍ – 19.29
  • മഹബൂബ്നഗര്‍ – 20.58
  • ജാഡ്‌ചേര്‍ല – 21.19
  • കാചിഗുഡ – 23.40

Latest News