5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടുമെത്തുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Today Rain Alert in Kerala: വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

Kerala Rain Alert: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടുമെത്തുന്നു; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌
shiji-mk
SHIJI M K | Updated On: 19 Jun 2024 13:42 PM

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടുമെത്തുന്നു. വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നീരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് സംസ്ഥാനത്ത് 6 ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.

വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട് നിര്‍ദേശിച്ചിട്ടുള്ളത്.

Also Read: Instagram Influencer Death: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ; ആണ്‍ സുഹൃത്ത് അറസ്റ്റില്‍

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്ധ്രാ തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് കാരണം. റായലസീമക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നത് മഴയ്ക്ക് ശക്തിക്കൂട്ടും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുക്കൂട്ടല്‍.

നേരത്തെ മെയ് അവസാന വാരത്തോടെ കാലവര്‍ഷമെത്തുമെന്ന് പ്രവചനമുണ്ടായിരുന്നുവെങ്കിലും പിന്നീട് കേരളത്തില്‍ മഴയുണ്ടായില്ല. ജൂണ്‍ പകുതിയോടെയെങ്കിലും മഴയെത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്കും നിരാശയായിരുന്നു ഫലം.

Latest News