Viral Monalisa: വാലന്റൈൻസ് ദിനത്തിൽ കോഴിക്കോടിനെ ഇളക്കിമറിക്കാന്‍ ‘മൊണാലിസ’ എത്തുന്നു; കൊണ്ടുവരുന്നത് ബോബി ചെമ്മണ്ണൂർ
Monalisa Visit Kerala:വാലന്റൈൻസ് ദിനമായ ഫെബ്രുവരി പതിനാലിന് കോഴിക്കോടാണ് താരം എത്തുന്നത്. വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

മൊണാലിസ
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ വൈറലായ മോണാലിസ കേരളത്തിലേക്ക് എത്തുന്നു. വാലന്റൈൻസ് ദിനമായ ഫെബ്രുവരി പതിനാലിന് കോഴിക്കോടാണ് താരം എത്തുന്നത്. വ്യവസായി പ്രമുഖൻ ബോബി ചെമ്മണൂരാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ബോച്ചേ പങ്കുവച്ച വീഡിയോയിൽ താൻ കോഴിക്കോട് എത്തുന്നു എന്ന് മോണാലിസ വ്യക്തമാക്കുന്നുണ്ട്. ഇതോടെ നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
അതേസമയം ഹണി റോസ് നൽകിയ പരാതിയിൽ അറസ്റ്റിലായതിനു ശേഷം ആദ്യമായി പൊതുവേദിയിൽ എത്തുകയാണ് ബോബി ചെമ്മണൂർ. ഇതിലൂടെ നഷ്ടപ്പെട്ട ഇമേജ് തിരിച്ചുപിടിക്കാനുള്ള ശ്രമിത്തിലാണ് ബോച്ചേ എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും മോണാലിസയെ ഇറക്കിയുള്ള ഐഡിയ കൊള്ളാമെന്നാണ് മിക്കവരും കമന്റിലൂടെ പറയുന്നത്. ഇത് പോലെയുള്ള പാവങ്ങളെ സ്നേഹിച്ചാൽ 100 കോടി പുണ്യം കിട്ടുമെന്നും ആ കൊച്ചിനും കുടുംബത്തിനും ഇയാളെ പറ്റി ഒന്നും അറിയില്ല എന്ന് തോന്നുന്നുവെന്നും എന്ന തരത്തലിള്ള കമന്റുകളും എത്തുന്നുണ്ട്.
Also Read: മഹാകുംഭമേളയിലെ ‘മൊണാലിസ’ 10 ദിവസം കൊണ്ട് സമ്പാദിച്ചത് കോടികളോ? സിനിമയില്‍ അഭിനയിക്കുമെന്ന് വൈറൽ താരം
മഹാകുംഭമേളയിൽ രുദ്രാക്ഷം വിൽക്കാൻ എത്തിയതായിരുന്നു 16 വയസുകാരിയായ മോണി ബോസ്ലെ എന്ന മൊണാലിസ. മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശിയായ മൊണാലിസയുടെ സൗന്ദര്യം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ആകര്‍ഷണീയമായ ചാരകണ്ണും മടഞ്ഞിട്ട മുടിയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചു. ഇതോടെ ‘ബ്രൗണ്‍ ബ്യൂട്ടി’ എന്ന പേരിൽ ഈ 16-കാരി അറിയപ്പെട്ടു. ഇതിനു പിന്നാലെ കുംഭമേളയ്ക്ക് എത്തുന്നവർ ഈ പെൺകുട്ടിയുടെ വീഡിയോയും ചിത്രങ്ങളും പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. എന്നാൽ വൈറലായ മൊണാലിസ പെട്ടെന്ന് സ്വന്തം ദേശത്തേക്ക് തിരിച്ചുപോകുന്ന കാഴ്ചയാണ് കണ്ടത്.
യൂട്യൂബ് വ്ളോഗർമാരുടെ ശല്യം രൂക്ഷമായതോടെയാണ് പിതാവ് മൊണാലിസയെ ഇൻഡോറിലേക്ക് തിരിച്ചയച്ചത്. എന്നാൽ തിരിച്ചെത്തിയ താരത്തിനെ തേടി നിരവധി അവസരങ്ങൾ എത്തുന്ന കാഴ്ചയാണ് കണ്ടത്. ഇതിനിടെയിൽ ബോളിവുഡിലേക്ക് താരത്തിന് എന്‍ട്രിയും ലഭിച്ചു. സംവിധായകന്‍ സനോജ് മിശ്രയാണ് അടുത്ത ചിത്രത്തില്‍ മോണാലിസയാകും നായിക എന്ന് പ്രഖ്യാപിച്ചത്.