പ്രചാരണം കടുക്കും; മോദിയും രാഹുലും ഇന്ന് കേരളത്തില്‍

മോദി ഇത് രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. നേരത്തെ കേരളത്തിലെത്തിയത് മാര്‍ച്ച് 19നായിരുന്നു. പാലക്കാട്ടും പത്തനംതിട്ടയിലുമായിരുന്നു അന്നത്തെ പ്രചാരണം

പ്രചാരണം കടുക്കും; മോദിയും രാഹുലും ഇന്ന് കേരളത്തില്‍

Rahul Gandhi and Narendra Modi

Published: 

15 Apr 2024 09:15 AM

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തില്‍. കഴിഞ്ഞ ദിവസം രാത്രിയോടെ മോദി കേരളത്തിലെത്തിയിരുന്നു. എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ മോദി തൃശൂര്‍ കുന്ദംകുളത്ത് ഹെലികോപ്ടറിലാകും എത്തുക.

രാവിലെ 11 മണിയോടെയാണ് കുന്ദംകുളത്ത് പരിപാടി ആരംഭിക്കുന്നത്. അതിനുശേഷം നെടുമ്പാശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തും. ഉച്ചയ്ക്ക് ആറ്റിങ്ങള്‍ മണ്ഡലത്തിലെ കാട്ടാക്കടയില്‍ പ്രചാരണത്തില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ അവിടെ നിന്ന് വയനാട്ടിലേക്ക് തിരിക്കും. 10 മണിക്ക് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോയാണ് രാഹുലിന്റെ ആദ്യ പ്രചാരണ പരിപാടി.

തുടര്‍ന്ന് പുല്‍പ്പള്ളി കര്‍ഷക സംഗമത്തിലും മൂന്ന് റോഡ് ഷോകളിലും രാഹുല്‍ പങ്കെടുക്കും. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന പ്രചാരണ റാലിയിലും രാഹുല്‍ പങ്കെടുക്കും. മലപ്പുറം, കോഴിക്കോട്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണ പരിപാടികളിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം, മോദി ഇത് രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്. നേരത്തെ കേരളത്തിലെത്തിയത് മാര്‍ച്ച് 19നായിരുന്നു. പാലക്കാട്ടും പത്തനംതിട്ടയിലുമായിരുന്നു അന്നത്തെ പ്രചാരണം.

Related Stories
Forest Act Amendment: ‘കർഷകരെ ബുദ്ധിമുട്ടിക്കില്ല’; വനനിയമ ഭേദഗതി ഉപേക്ഷിച്ച് സർക്കാർ, തീരുമാനം കടുത്ത എതിർപ്പിന് പിന്നാലെ
Nilambur Harthal : കാട്ടാന ആക്രമണത്തിൽ ആദിവാസി വീട്ടമ്മയുടെ മരണം; നാളെ നിലമ്പൂരിൽ എസ്ഡിപിഐ ഹർത്താൽ
Kerala Weathe Updates: ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ കനക്കും; ഇന്ന് മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം
Neyyattinkara Samadhi Case: സമാധിയാകുമെന്ന് ചെറുപ്പത്തിലെ പറഞ്ഞിരുന്നു, കണ്ടിട്ട് നാല് വർഷം , പറഞ്ഞത് ഫോണിൽ എടുത്ത് വെക്കണമായിരുന്നു ; ഗോപൻ സ്വാമിയുടെ സഹോദരി
Boby Chemmanur: മാപ്പ് പറഞ്ഞ് ബോച്ചേ, ഇനി വായ തുറക്കില്ല; സ്വീകരിച്ച് കോടതി, കേസ് തീർപ്പാക്കി
Kerala Lottery Results: ഒരു കോടി രൂപയുടെ ഭാ​ഗ്യശാലി ആര്? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചു
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍
കുടുംബത്തിനൊപ്പം പൊങ്കല്‍ ആഘോഷിച്ച് നയന്‍താര, ചിത്രങ്ങള്‍
ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്