AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Model Soumya- Hybrid Ganja Case: ‘പോയി വന്നിട്ട് കാണാം ഗയ്‌സ്‌..’; ചോദ്യംചെയ്യലിന് പോകുന്നതിന് മുമ്പ് വീഡിയോ പങ്കുവെച്ച് മോഡൽ സൗമ്യ

Model Soumya- Hybrid Ganja Case: ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ്  തസ്ലിമയുടെ മൊഴി. ചോദ്യം ചെയ്യലിൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്.

Model Soumya- Hybrid Ganja Case: ‘പോയി വന്നിട്ട് കാണാം ഗയ്‌സ്‌..’; ചോദ്യംചെയ്യലിന് പോകുന്നതിന് മുമ്പ് വീഡിയോ പങ്കുവെച്ച് മോഡൽ സൗമ്യ
മോഡൽ സൗമ്യ ഇൻസ്റ്റഗ്രാം സ്റ്റോറി
nithya
Nithya Vinu | Published: 28 Apr 2025 11:22 AM

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് ഇൻസ്റ്റ​ഗ്രാമിൽ വിഡിയോ പങ്ക് വച്ച് മോഡൽ സൗമ്യ. തസ്ലീന സുൽത്താനയുമായി ലഹരി ഇടപാടില്ല, അവർ തന്റെ സുഹൃത്താണെന്നും ആറ് മാസമായുള്ള പരിചയമാണെന്നും സൗമ്യ മാധ്യമങ്ങളോട് പറഞ്ഞു.

കേസിൽ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്സൈസ് ഓഫീസിൽ ഹാജരായിട്ടുണ്ട്. തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ സൗമ്യ  ഇടനിലക്കാരിയാണോ എന്ന സംശയം എക്സൈസിനുണ്ട്. സൗമ്യയുടെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവിലെ ഡി അഡിക്ഷൻ സെന്ററിൽ നിന്നാണ് ഷൈൻ ചോദ്യം ചെയ്യലിന് എത്തിയത്. ഒരു മണിക്കൂർ കൊണ്ട് തന്നെ മടക്കി അയക്കണമെന്ന ആവശ്യവും ഷൈൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ്  തസ്ലിമയുടെ മൊഴി. ചോദ്യം ചെയ്യലിൽ തെളിവുകൾ ലഭിച്ചാൽ അറസ്റ്റിലേക്ക് കടക്കുമെന്നാണ് സൂചന. ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി എക്‌സൈസ് തയ്യാറാക്കിയിട്ടുണ്ട്. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക.

തസ്ലിമയുടെ ഫോണിൽ നിന്നും ലഹരി ഇടപാടുമായി ബന്ധപ്പെട്ട ശ്രീനാഥ് ഭാസിയുടെ വാട്സാപ് ചാറ്റുകളും ഷൈൻ ടോം ചാക്കോയുമായുള്ള വാട്സ്ആപ്പ് കോളുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് നടന്മാരെ ചോദ്യം ചെയ്യുന്നത്. ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത കേസിലെ മുഖ്യ പ്രതിയാണ് തസ്ലിമ. തസ്ലിമയുടെ ഭർത്താവ് സുൽത്താൻ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരെയും എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.  ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്നാണ് ചോദ്യംചെയ്യലില്‍ തസ്ലിമ വെളിപ്പെടുത്തിയത്.