5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

‘അനില്‍ ആന്റണി ജയിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കും, യൂദാസിന്റെ പുതിയ അവതാരമാണത്’

രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്നും ചിഹ്നം മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും ഹസന്‍ പറഞ്ഞു

‘അനില്‍ ആന്റണി ജയിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കും, യൂദാസിന്റെ പുതിയ അവതാരമാണത്’
M M Hassan
shiji-mk
Shiji M K | Published: 13 Apr 2024 17:57 PM

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസന്‍. അനില്‍ ആന്റണി പത്തനംതിട്ടയില്‍ വിജയിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്ന് എംഎം ഹസന്‍ പരിഹസിച്ചു.

അനില്‍ ആന്റണി പിതൃനിന്ദ നടത്തിയവനാണ്. യൂദാസിന്റെ പുതിയ അവതാരമാണ്. അനില്‍ ആന്റണി ജയിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കും. കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസന്‍ പറഞ്ഞു.

മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്‌കാരം പേറുന്ന ബിജെപി പ്രവര്‍ത്തകര്‍ അനില്‍ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു. രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്നും ചിഹ്നം മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും ഹസന്‍ പറഞ്ഞു.

അതേസമയം, ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണത്തില്‍ കുരുങ്ങി അനില്‍ ആന്റണി. ആരോപണം നിഷേധിച്ച് ഇതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് അനില്‍ പറഞ്ഞെങ്കിലും പണം വാങ്ങിയതിന്റെ തെളിവായി വീഡിയോ പുറത്തുവിടുമെന്ന നന്ദകുമാറിന്റെ ഭീഷണി നിലനില്‍ക്കുകയാണ്.

സിബിഐ സ്റ്റാന്‍ കൗണ്‍സല്‍ നിയമനം ശരിയാക്കാന്‍ അനില്‍ ആന്റണിക്ക് 25 ലക്ഷം രൂപ കോഴ കൊടുത്തെന്നും അത് തിരിച്ചുകിട്ടാന്‍ കോണ്‍ഗ്രസ് നേതാക്കളായ പി ജെ കുര്യന്റെയും പി ടി തോമസിന്റെ സഹായം തേടിയിരുന്നുവെന്നുമാണ് നന്ദകുമാര്‍ ആരോപിച്ചത്.