5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Missing Malayali Soldier Found: ‘സാമ്പത്തിക പ്രയാസം കാരണം മാറിനിന്നു’; നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

Missing Malayali Soldier Found Bengaluru:കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിൽ നിന്നാണ് സൈനികനായ എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ (30)  എലത്തൂർ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് നൽകിയ മൊഴി .

Missing Malayali Soldier Found: ‘സാമ്പത്തിക പ്രയാസം കാരണം മാറിനിന്നു’; നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തി
വിഷ്ണുImage Credit source: social media
sarika-kp
Sarika KP | Published: 01 Jan 2025 10:18 AM

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രയ്‌ക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ബെംഗളൂരുവിൽ നിന്നാണ് സൈനികനായ എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി വിഷ്ണുവിനെ (30)  എലത്തൂർ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് നൽകിയ മൊഴി .

വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ് പോലീസ് ബെംഗളുരുവിൽ എത്തിയത്. തുടർന്ന് ബെംഗളൂരു മെജസ്റ്റിക് റെയിൽവേ സ്റ്റേഷനുസമീപം വെച്ചാണ് പോലീസ് സംഘം ഇയാളെ കണ്ടെത്തിയത്. സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം ഊർജിതമാക്കിയിരുന്നു. ജനുവരിയിൽ വിഷ്ണുവിന്റെ വിവാഹമുറപ്പിച്ചിരുന്നു. എലത്തൂർ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർ അതുൽകുമാർ, സിവിൽ പോലീസ് ഓഫീസർ വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് വിഷ്ണുവിനെ കണ്ടെത്തിയത്.തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൊബൈൽ സ്വിച്ച് ഓഫായ നിലയിലായിരുന്നു. തുടർന്ന് സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

Also Read: പുതുവത്സര രാത്രിയിൽ തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു ; 14 വയസുകാരൻ പൊലീസ് കസ്റ്റഡിയിൽ

പുണെ ആർമി സ്പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് വിഷ്ണു ജോലിചെയ്യുന്നത്. ബോക്സിങ് താരം കൂടിയാണ് വിഷ്ണു ഡിസംബർ 17-ന് പുലർച്ചെ മുതലാണ് കാണാതായത്. അവധിക്ക് നാട്ടിലേക്ക് തിരിച്ചുവരുന്നുവെന്ന് തലേദിവസം വിഷ്ണു അമ്മയെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. 17-ന് കണ്ണൂരിലെത്തിയതായി വാട്സാപ്പ് സന്ദേശം കൈമാറുകയും ചെയ്തു. രാത്രിയായിട്ടും വീട്ടിലെത്താതിരിക്കുകയും ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതിരിക്കുകയും ചെയ്തതോടെയാണ് ബന്ധുക്കൾ പോലീസിൽ പരാതിനൽകിയത്.