5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kazhakkoottam Girl Missing: കാണാതായ ആസമീസ് ബാലിക തൈക്കാടുള്ള പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ; ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും

Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസമീസ് ബാലികയെ തിരുവനന്തപുരത്ത് എത്തിച്ചു. നിലവിൽ തൈക്കാടുള്ള പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി. മാതാപിതാകൾ മർദ്ദിക്കാറുണ്ടോ എന്നതിലടക്കം ശിശുക്ഷേമ സമിതി ഇന്ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Kazhakkoottam Girl Missing: കാണാതായ ആസമീസ് ബാലിക തൈക്കാടുള്ള പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിൽ; ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും
സംസ്ഥാന ശിശുക്ഷേമ സമിതി ഓഫീസ്( representational image)
athira-ajithkumar
Athira CA | Updated On: 26 Aug 2024 06:59 AM

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ ആസമീസ് ബാലികയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. മാതാപിതാകൾക്ക് കുട്ടിയെ വിട്ടുനൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കില്ല. ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരാക്കുന്ന പെൺകുട്ടിക്ക് പ്രത്യേക സിറ്റിംഗ് നടത്തും. രാവിലെ 11.30യോട് കൂടിയാണ് സ്‌പെഷ്യൽ സിറ്റിംഗ് എന്നാണ് വിവരം. നിലവിൽ തൈക്കാടുള്ള പെൺകുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലാണ് പെൺകുട്ടി.

കുട്ടി നാടുവിട്ടുപോയതിന്റെ കാരണം ശിശുക്ഷേമ സമിതി അന്വേഷിക്കും. മാതാപിതാക്കളിൽ നിന്ന് മർദ്ദനമേൾക്കാറുണ്ടോ എന്നതിലടക്കം കുട്ടിയുടെ മൊഴി ശിശുക്ഷേമ സമിതി രേഖപ്പെടുത്തും. തുടർന്ന് വൈദ്യ പരിശോധനകൾക്ക് ശേഷം കുട്ടിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കുട്ടിയ്ക്ക് കൗൺസിലിംഗ് നൽകുമെന്നും തുടർപഠനത്തിനാവശ്യമായ സാഹചര്യങ്ങൾ ഒരുക്കുമെന്നും ശിശുക്ഷേമ സമിതി അറിയിച്ചു.

ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ കഴക്കൂട്ടം എസ് ഐ വി എസ് രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം വിശാഖപട്ടണത്ത് നിന്ന് തിരുവനന്തപുരത്ത് തിരികെയെത്തിച്ചത്. ട്രെയിൻ മാർഗമായിരുന്നു സംഘം തിരുവനന്തപുരത്തെത്തിയത്. വിശാഖപട്ടണത്തെ സിബ്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലായിരുന്നു പെൺകുട്ടി. കുട്ടിയുടെ തിരോധാന വാർത്തയറിഞ്ഞ് മലയാളി സമാജം പ്രവർത്തകർ ട്രെയിനുകളിൽ കയറി നടത്തിയ തിരച്ചിലിനൊടുവിലാണ് ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കേരളത്തിൽ നിന്നും അഞ്ചംഗ പൊലീസ് സംഘം വിശാഖപട്ടത്തിലേക്ക് പോയി പെൺകുട്ടിയെ കൂട്ടികൊണ്ട് വരികയായിരുന്നു.

തനിക്ക് ആസമീസിലേക്ക് തിരിച്ച് പോകണമെന്നും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് തുടർ പഠനം നടത്തണമെന്നുമുള്ള ആഗ്രഹം പെൺകുട്ടി മലയാള സമാജം പ്രവർത്തകരോട് പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളിൽ നിന്നുള്ള ഉപദ്രവം പതിവാണെന്നും വീട്ടുജോലികൾ ചെയ്യിപ്പിക്കുമെന്നും അതുകൊണ്ടാണ് വീട് വിട്ടിറങ്ങിയതെന്നും കുട്ടി അസോസിയേഷൻ ഭാരവാഹികളോട് പറഞ്ഞിരുന്നു. അതുകൊണ്ട് ശിശുക്ഷേ സമിതിക്കും മജിസ്‌ട്രേറ്റിനും മുമ്പാകെ പെൺകുട്ടി നൽകുന്ന മൊഴി അനുസരിച്ചായിരിക്കും തുടർ നടപടികൾ.

ഓഗസ്റ്റ് 20 ചൊവ്വാഴ്ച ഉച്ചയ്ക്ക് കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ കുട്ടി ഉണ്ടായിരുന്നെന്ന് തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിനി പൊലീസിനെ അറിയിച്ചതാണ് കുട്ടിയെ കണ്ടെത്തുന്നതിൽ വഴിത്തിരിവായത്. യാത്രക്കാരി പകർത്തിയ കുട്ടിയുടെ ചിത്രം മകളാണെന്ന് മാതാപിതാക്കളും സ്ഥിരീകരിച്ചു. തുടർന്ന് കേരള പൊലീസും തമിഴ്‌നാട് പൊലീസും ചേർന്ന് കന്യാകുമാരിയും നാഗർകോവിലും കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. കന്യാകുമാരിയിൽ നിന്ന് കുട്ടി ഇന്നലെ ഓഗസ്റ്റ് 21ന് രാവിലെ ചെന്നൈ എഗ്മൂറിലേക്ക് ട്രെയിൻ കയറിയെന്ന് തമിഴ്നാട് പൊലീസ് സ്ഥിരീകരിച്ചതോടെ കേരളാ പൊലീസ് സംഘം വൈകിട്ടോടെ ചെന്നൈയിലെത്തി.

ഇതിനിടെ, എഗ്മൂറിൽ നിന്ന് കുട്ടി ട്രെയിൻ മാർഗം തംബാരത്തേക്ക് പോയി. അവിടെ നിന്ന് ബംഗാളിലെ സാന്ദ്രഗച്ചിയിലേക്കുള്ള അന്ത്യോദയ എക്സ്പ്രസിൽ കയറി. ട്രെയിൻ വിശാഖപട്ടണത്ത് എത്തിയതോടെയാണ് മലയാളി സമാജം പ്രവർത്തകർ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെകണ്ടെത്തിയത്. ട്രെയിനിലുണ്ടായിരുന്ന ആളുകൾ കുട്ടി തങ്ങളുടേതാണെന്ന അവകാശവാദം ഉയർത്തി. എന്നാൽ മലയാളി സമാജം പ്രവർത്തകർ രേഖകൾ ചോദിച്ചതോടെ ഇക്കൂട്ടർ പിൻവാങ്ങി. അമ്മ ശകാരിച്ചതിനെത്തുടർന്നാണ് അസം സ്വദേശിയയായ പെൺകുട്ടി വീട് വിട്ടിറങ്ങിയത്.