Kannur Minor Students Car Accident: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച കാർ കനാലിൽ മറിഞ്ഞു; 4 പേർക്ക് പരിക്ക്

Minor Students Car Accident in Kannur: പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കണ്ണൂരിലെ മട്ടന്നൂരിലെ തെളുപ്പ് കനാലിലേക്കാണ് കാർ മറിഞ്ഞത്.

Kannur Minor Students Car Accident: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച കാർ കനാലിൽ മറിഞ്ഞു; 4 പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

nandha-das
Published: 

22 Mar 2025 16:18 PM

കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച കാർ കനാലിൽ മറിഞ്ഞ് അപകടം. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ജ്യോതിഷ്, അഷ്‌ലിൻ, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചികിത്സക്കായി കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി.

പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കണ്ണൂരിലെ മട്ടന്നൂരിലെ തെളുപ്പ് കനാലിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റ ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ALSO READ: യാത്രയയപ്പിന് എത്തിയില്ല, അന്വേഷിച്ചെത്തിയപ്പോൾ കാറിനുള്ളിൽ മരിച്ച നിലയിൽ; എംവിഡി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

എംവിഡി ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോ​ഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ് ​ഗണേഷ് കുമാർ ആണ് മരിച്ചത്. അദ്ദേഹത്തെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

അടുത്തിടെ ആണ് ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് കുമാറിന് കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതേ തുടർന്ന് അദ്ദേഹത്തിനായി യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ വെച്ച് പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, അദ്ദേഹം ചടങ്ങിന് എത്തിയില്ല. കാണാതെ വന്നതോടെ സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Related Stories
Compassionate Appointment: ആശ്രിത നിയമനം ഇനി പഴയതുപോലെയല്ല, വന്‍ മാറ്റം; ഇക്കാര്യങ്ങള്‍ അറിയണം
Kerala University: അഡ്മിഷനോ ലഹരിയോ, രണ്ടിലൊന്ന് മാത്രം; സുപ്രധാന തീരുമാനവുമായി കേരള സർവകലാശാല
Drug Party: കുഞ്ഞിന്റെ ജനനം ആഘോഷിച്ചത് ലഹരി പാര്‍ട്ടി നടത്തി; കൊല്ലത്ത് നാല് യുവാക്കള്‍ അറസ്റ്റില്‍
Kerala Lottery Results: അമ്പട ഭാഗ്യവാനേ! ഫിഫ്റ്റി ഫിഫ്റ്റി കടാക്ഷിച്ചത് നിങ്ങളെയല്ലേ? ഫലം പുറത്ത്
Sarada Muraleedharan: കറുപ്പിനെ നിന്ദിക്കുന്നത് എന്തിന്? ചീഫ് സെക്രട്ടറി ശാരദ മുരളീധരന് പിന്തുണയേറുന്നു
Balaramapuram Students Clash: ബാലരാമപുരത്ത് വിദ്യാർഥിനികൾ തമ്മിലടിച്ചു; ആൺസുഹൃത്തിനെയും വിളിച്ചുവരുത്തി; പോലീസിനെ വിവരമറിയിച്ച് നാട്ടുകാർ
കേരളത്തിൽ ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങൾ
മുളകില്‍ ആരോഗ്യകരം പച്ചയോ ചുവപ്പോ?
മഹാകുംഭമേള: ആ 66 കോടി പേരെ എങ്ങനെ എണ്ണി?
ഫ്രീസറിൽ സൂക്ഷിക്കേണ്ട പച്ചക്കറികൾ ഏതൊക്കെ