Kannur Minor Students Car Accident: കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച കാർ കനാലിൽ മറിഞ്ഞു; 4 പേർക്ക് പരിക്ക്
Minor Students Car Accident in Kannur: പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കണ്ണൂരിലെ മട്ടന്നൂരിലെ തെളുപ്പ് കനാലിലേക്കാണ് കാർ മറിഞ്ഞത്.

കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഓടിച്ച കാർ കനാലിൽ മറിഞ്ഞ് അപകടം. കണ്ണൂരിലെ മട്ടന്നൂരിലാണ് സംഭവം. അപകടത്തിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ജ്യോതിഷ്, അഷ്‌ലിൻ, ഹരിനന്ദ്, സായന്ത് എന്നീ വിദ്യാർത്ഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചികിത്സക്കായി കണ്ണൂർ എകെജി ആശുപത്രിയിലേക്ക് മാറ്റി.
പ്രായപൂർത്തിയാകാത്ത നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. കണ്ണൂരിലെ മട്ടന്നൂരിലെ തെളുപ്പ് കനാലിലേക്കാണ് കാർ മറിഞ്ഞത്. പരിക്കേറ്റ ഇവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എംവിഡി ഉദ്യോഗസ്ഥൻ കാറിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റുമാനൂർ പട്ടിത്താനത്ത് താമസിക്കുന്ന എസ് ഗണേഷ് കുമാർ ആണ് മരിച്ചത്. അദ്ദേഹത്തെ വീടിന് സമീപം കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർ നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.
അടുത്തിടെ ആണ് ആർടിഒ എൻഫോഴ്സ്മെൻ്റ് എഎംവിഐ ആയ ഗണേഷ് കുമാറിന് കണ്ണൂരിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. ഇതേ തുടർന്ന് അദ്ദേഹത്തിനായി യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് തെള്ളകത്തെ ഓഫീസിൽ വെച്ച് പരിപാടി നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ, അദ്ദേഹം ചടങ്ങിന് എത്തിയില്ല. കാണാതെ വന്നതോടെ സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിന് സമീപം കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.