Minister V Sivankutty: ‘സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി’

Minister V Sivankutty: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ അടിസ്ഥാന സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.  നിയമലംഘനങ്ങൾ കണ്ടെത്തിയാലും തൊഴിൽ വകുപ്പ് പുറത്തിറക്കിയ സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

Minister V Sivankutty: സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം നൽകണം; സർക്കുലർ പാലിച്ചില്ലെങ്കിൽ കടുത്ത നടപടി

മന്ത്രി വി ശിവൻകുട്ടി

nithya
Published: 

14 Mar 2025 20:46 PM

സംസ്ഥാനത്തെ സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ അടിസ്ഥാന സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.  കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും സ്ഥാപനത്തിന് പുറത്തും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം, പ്രതികൂല കാലാവസ്ഥ പ്രതിരോധിക്കുന്നതിനാവശ്യമായ കുട, കുടിവെള്ളം മറ്റ് അടിസ്ഥാന സംവിധാനങ്ങൾ തുടങ്ങിയവ ഒരുക്കണമെന്ന തൊഴിൽ വകുപ്പ് സർക്കുലറിലെ നിർദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ തുടങ്ങിയ പ്രധാന പാതയോരങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്ഥാപനത്തിലേക്ക് യാത്രക്കാരായ കസ്റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കുറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽ വകുപ്പ് സർക്കുലർ ഇറക്കിയത്.

ALSO READ: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് സ്ത്രീ കൊല്ലപ്പെട്ടു; 8 പേർക്ക് പരിക്ക്, അപകട ശേഷം ‘ഒരു റൗണ്ട് കൂടി’ എന്ന് അലറി വിളിച്ച് ഡ്രൈവർ

വെയിലത്തും ദുഷ്‌കരമായ കാലാവസ്ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാമാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാകണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി ജില്ലാ ലേബർ ഓഫീസർമാരുടെ നേതൃത്വത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ മേഖല കേന്ദ്രീകരിച്ച് സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

മിനിമം വേതനം,ഓവർടൈം വേതനം,അർഹമായ ലീവുകൾ, തൊഴിൽപരമായ മറ്റ് ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കൂടാതെ സ്ഥാപനം വേതന സുരക്ഷാ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. നിയമലംഘനങ്ങൾ കണ്ടെത്തിയാലും സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത സാഹചര്യത്തിലും തൊഴിലുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ഹണിട്രാപ്പില്‍പ്പെട്ടു, പിന്നാലെ പാക് ചാര സംഘടനയ്ക്ക് സൈനിക വിവരങ്ങള്‍ കൈമാറി; ഉദ്യോഗസ്ഥന്‍ പിടിയില്‍

ലഖ്‌നൗ: ഹണിട്രാപ്പിൽപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയ്ക്ക് സൈനിക വിവരങ്ങള്‍ കൈമാറിയ ഉദ്യോഗസ്ഥന്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ ഹസ്രത്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആയുധ ഫാക്ടറി ജീവനക്കാരനായ രവീന്ദ്രകുമാര്‍ ആണ് അറസ്റ്റിലായത്. രവീന്ദ്രകുമാറിനോടൊപ്പം അയാളുടെ സഹായിയും ഉത്തര്‍പ്രദേശ് ഭീകരവാദ സ്‌ക്വാഡിന്റെ പിടിയിലായി.

രവീന്ദ്രകുമാറിന് പല സെന്‍സിറ്റീവായ രേഖകളെ കുറിച്ചും അറിവുള്ളതായി അന്വേഷണം ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദൈനംദിന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍, സ്‌ക്രീനിങ് കമ്മിറ്റി വിവരങ്ങള്‍, തീര്‍പ്പാക്കാത്ത അഭ്യര്‍ത്ഥനകള്‍, ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തുടങ്ങിയവയാണ് രവീന്ദ്രകുമാർ കൈമാറിയത്. ഫേസ്ബുക്ക് വഴിയാണ് ഇയാള്‍ ഹണിട്രാപ്പില്‍ കുരുങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

 

Related Stories
ഇടുക്കി ഗ്രാമ്പിയിലെ കടുവയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും; വണ്ടിപ്പെരിയാറിലെ 15ാം വാര്‍ഡിൽ നിരോധനാജ്ഞ
K. Radhakrishnan: ചോദ്യം ചെയ്യലിന് തിങ്കളാഴ്ച ഡല്‍ഹിയിലെ ഓഫീസില്‍ എത്തണം; കരുവന്നൂര്‍ കേസില്‍ കെ. രാധാകൃഷ്ണന് വീണ്ടും ഇ.ഡി സമന്‍സ്‌
Kalamassery Polytechnic Ganja Raid: കളമശേരി പോളിടെക്നിക്ക് ലഹരിക്കേസ്; പണമിടപാട് നടത്തിയ മൂന്നാം വർഷ വിദ്യാർത്ഥിക്കായി തെരച്ചിൽ ഊർജിതം
Kochi Ganja Raid: കൊച്ചിയില്‍ വീണ്ടും ലഹരിവേട്ട; വിദ്യാര്‍ഥികളുടെ താമസ സ്ഥലത്ത് പരിശോധന, ഒരാള്‍ പിടിയില്‍
Thiruvananthapuram Medical College: ആശുപത്രിയിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ആക്രിക്കാരനെതിരെ കേസില്ല, ജീവനക്കാരന് സസ്‌പെൻഷൻ
Kalamassery Accident: ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; കളമശ്ശേരിയിൽ കാർ മൂന്ന് വാഹനങ്ങളുമായി കൂട്ടിയിടിച്ച് വൻ അപകടം
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം