5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

V Sivankutty: വന്ന വഴി മറക്കരുത്, കലോത്സവത്തിലൂടെ സിനിമയിലെത്തിയ നടി വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്കാനായി ചോദിച്ചത് 5 ലക്ഷം: വി ശിവൻകുട്ടി

63-rd Kerala State School Kalolsavam controversy: സംസ്ഥാന കലോത്സവത്തിലെ നൃത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനവും ​രണ്ടാം സ്ഥാനവും എല്ലാം നേടിയത് കൊണ്ടാണ് സിനിമയിലെത്തുന്നത്. ഇങ്ങനെ സിനിമയിലെത്തിയവർ വരുംതലമുറയിലെ കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്

V Sivankutty: വന്ന വഴി മറക്കരുത്, കലോത്സവത്തിലൂടെ സിനിമയിലെത്തിയ നടി വിദ്യാർത്ഥികളെ നൃത്തം പഠിപ്പിക്കാനായി ചോദിച്ചത് 5 ലക്ഷം: വി ശിവൻകുട്ടി
athira-ajithkumar
Athira CA | Updated On: 09 Dec 2024 11:32 AM

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ പ്രമുഖ നടിക്കെതിരെ ആരോപണവുമായി മന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികവിലൂടെ സിനിമയിലെത്തി, ചലച്ചിത്ര മേഖലയിൽ സജീവമായ നടിമാരിൽ ചിലർ കേരളത്തോട് അഹങ്കാരമാണ് കാണിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറ‍ഞ്ഞു. ജനുവരിയിൽ തിരുവനന്തപുരം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുകയാണ്. 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണ ​ഗാനത്തിന് വേണ്ടി 10 മിനിറ്റ് ദെെർഘ്യം വരുന്ന നൃത്തം പഠിപ്പിക്കാമോ എന്ന് ചോദിച്ചു. 16,000 കുട്ടികളായിരിക്കും അവതരണ ​ഗാനത്തിനായി വേദിയിലെത്തുക. പ്രമുഖ നടി സർക്കാരിന്റെ ആവശ്യം അം​ഗീകരിച്ചു. പക്ഷേ പ്രതിഫലമായി ചോദിച്ചത് 5 ലക്ഷം രൂപയാണ്.

തന്നെ ഏറെ വേദനിപ്പിച്ച ഒരു സംഭവമാണിത്. പണം നൽകി കുട്ടികളെ അവതരണ​ഗാനത്തിനുള്ള നൃത്തം പഠിപ്പിക്കേണ്ട എന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. സാമ്പത്തിക മോഹമില്ലാത്ത നിരവധി അധ്യാപകരാണ് സംസ്ഥാനത്ത് ഉള്ളത്. അവതരണ ​ഗാനത്തിനുള്ള നൃത്തം അവരെ ഉപയോഗിച്ച് ‌കുട്ടികളെ പഠിപ്പിക്കാൻ തീരുമാനിച്ചു.

ALSO READ: ADM Naveen Babu Death Case: നവീൻ ബാബുവിൻ്റെ മരണം; അടിവസ്ത്രത്തിൽ രക്തക്കറയെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്

സംസ്ഥാന കലോത്സവത്തിലെ നൃത്ത ഇനങ്ങളിൽ ഒന്നാം സ്ഥാനവും ​രണ്ടാം സ്ഥാനവും എല്ലാം നേടിയത് കൊണ്ടാണ് സിനിമയിലെത്തുന്നത്. ഇങ്ങനെ സിനിമയിലെത്തിയവർ വരുംതലമുറയിലെ കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. പ്രശസ്തിയും കുറച്ചുകാശും ആയപ്പോൾ ഇത്തരക്കാർ വന്ന വഴി മറന്ന് കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് നടി കലയെ മറന്ന് അങ്കാരം കാണിച്ചിരിക്കുന്നതെന്നും വി ശിവൻകുട്ടി പറഞ്ഞു. നടിയുടെ പേര് പരാമർശിക്കാതെയാണ് വി ശിവൻകുട്ടിയുടെ വെളിപ്പെടുത്തൽ.  മഞ്ജു വാര്യർ, നവ്യാ നായർ, കാവ്യ മാധവൻ ഉൾപ്പെടെയുള്ള മലയാള സിനിമയിലെ പല നടികളും സംസ്ഥാന സ്കൂൾ കലോത്സവത്തിലൂടെയാണ് സിനിമയിലെത്തിയത്.

തിരുവനന്തപുരത്തെ 24 വേദികളിൽ ആയിട്ടാണ് സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്നത്. സംസ്കൃതോത്സവും അറബിക് കലോത്സവും ഇതോടനുബന്ധിച്ച് നടക്കും. 2015ലാണ് തിരുവനന്തപുരം അവസാനമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയായത്. 240 ഇനങ്ങളിലായി ഏകദേശം 14,000 വിദ്യാർത്ഥികളായിരിക്കും കലോത്സവത്തിന്റെ ഭാ​ഗമാകുക. 350 വിധികർത്താകളും ഉണ്ടായിരിക്കും.

കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടം മെെതാനമാണ് ഒന്നാം വേദി. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാൾ, നിശാഗന്ധി ഓഡിറ്റോറിയം, അയ്യങ്കാളി ഹാൾ, ടാഗോർ തീയറ്റർ, ന​ഗരത്തിലെ മറ്റ് സ്കൂളുകൾ എന്നിവയായിരിക്കും മറ്റ് വേദികൾ.