Lionel Messi: ലയണൽ മെസി വരുമോ ഇല്ലയോ?; വരുമെന്ന് പറഞ്ഞത് വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനെന്ന് കായികമന്ത്രി

V Abdurahiman Backtracks On Lionel Messi Will Come To Kerala: വരുന്ന ഡിസംബറിൽ ലയണൽ മെസിയും അർജൻ്റീന ടീമും കേരളത്തിലെത്തുമെന്ന് പറഞ്ഞത് വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. ഒക്ടോബർ 25 മുതൽ നവംബർ രണ്ട് വരെ മെസിയും സംഘവും കേരളത്തിലുണ്ടാവുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

Lionel Messi: ലയണൽ മെസി വരുമോ ഇല്ലയോ?; വരുമെന്ന് പറഞ്ഞത് വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനെന്ന് കായികമന്ത്രി

വി അബ്ദുറഹിമാൻ

Published: 

12 Jan 2025 10:11 AM

ലയണൽ മെസി കേരളത്തിൽ വരുമെന്ന് പറഞ്ഞത് വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. ഇക്കൊല്ലം ഒക്ടോബർ- നവംബർ മാസങ്ങളിൽ മെസി കേരളത്തിലുണ്ടാവുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രഖ്യാപനം. എന്നാൽ, പിന്നീട് ഇതേപ്പറ്റി ചോദിച്ച മാധ്യമങ്ങളോട് താൻ ഇത് പറഞ്ഞത് വിദ്യാർത്ഥികളെ മോട്ടിവേറ്റ് ചെയ്യാനാണെന്ന് അദ്ദേഹം വെളിപ്പെടുത്തുകയായിരുന്നു. മനോരമ ന്യൂസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഒക്ടോബർ – നവംബർ മാസങ്ങളിലായി ഏഴ് ദിവസമാണ് മെസി കേരളത്തിലുണ്ടാവുക. ഒക്ടോബർ 25ന് മെസി കേരളത്തിലെത്തുമെന്നും നവംബർ രണ്ട് വരെ അദ്ദേഹം ഇവിടെയുണ്ടാവുമെന്നും വി അബ്ദുറഹിമാൻ പറഞ്ഞു. കോഴിക്കോട് വച്ച നടന്ന ഒരു പൊതു പരിപാടിയിൽ വച്ച് വിദ്യാർത്ഥികളോട് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ വെളിപ്പെടുത്തൽ. നേരത്തെ തീരുമാനിക്കപ്പെട്ട സൗഹൃദമത്സരങ്ങൾക്ക് പുറമെ മെസി പൊതുവേദിയിലും എത്തും. 20 മിനിട്ടാവും അദ്ദേഹം പൊതുപരിപാടിയിൽ പങ്കെടുക്കുക എന്നും മന്ത്രി പറഞ്ഞിരുന്നു. ഈ പറഞ്ഞതാണ് ഉടൻ തന്നെ മന്ത്രി തിരുത്തിപ്പറഞ്ഞത്.

മന്ത്രിയുടെ പ്രതികരണം വന്നപ്പോൾ തന്നെ മെസി എത്തുന്ന സമയത്ത് ഇൻ്റർനാഷണൽ ബ്രേക്കല്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടിയിരുന്നു. ഒക്ടോബർ 18നാണ് ഇൻ്റർനാഷണൽ ബ്രേക്ക് അവസാനിക്കുക. ഇൻ്റർനാഷണൽ ബ്രേക്ക് അല്ലാത്ത സമയത്ത് രാജ്യാന്തര മത്സരങ്ങൾ നടത്തുന്നതെങ്ങനെ എന്ന സംശയങ്ങൾക്ക് ഇതോടെ ശക്തി കൂടുകയാണ്. മെസി കേരളത്തിലെത്തുമെന്ന് തന്നെയാണ് സംസ്ഥാന സർക്കാർ പറയുന്നതെങ്കിലും ഇക്കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

മുൻപ് തിരുവനന്തപുരത്ത് വച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ലയണൽ മെസി അടക്കമുള്ള അർജൻ്റീന ടീം കേരളത്തിലെത്തുമെന്ന് മന്ത്രി അറിയിച്ചത്. സ്‌പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്‌മെന്റുമായി ചർച്ച നടത്തി. കേരളം സന്ദർശിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ അനുമതി ലഭിച്ചു. 2025ലാവും മത്സരം നടക്കുക. മത്സര വേദിയായി കൊച്ചിയാണ് പ്രഥമ പരിഗണനയിൽ ഉള്ളത്. എതിർ ടീം ആരെന്ന കാര്യം പിന്നീട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അർജൻ്റീന ടീമിലെ കേരളത്തിലെത്തിക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യത വരാൻ സാധ്യതയുള്ള കാര്യമായതിനാൽ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനുമായും സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുമായും കായിക വകുപ്പ് ചർച്ച നടത്തിയിരുന്നു എന്നും മന്ത്രി പറഞ്ഞിരുന്നു. ഇവർ ഒന്നിച്ച് കേരളത്തിൽ മത്സരം സംഘടിപ്പിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. മത്സരം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും. മത്സരത്തിനുള്ള തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിക്കേണ്ടത് അർജന്റീന ടീം ആണ്. എവിടെ വെച്ച് മത്സരം നടത്തണമെന്നും അവർ തീരുമാനിക്കും. 50,000 കാണികളെ ഉൾക്കൊള്ളിക്കാൻ സാധിക്കുന്ന സ്ഥലത്താവണം മത്സരം നടത്തേണ്ടത്. അതുകൊണ്ടാണ് കൊച്ചി സ്റ്റേഡിയം പരിഗണിക്കുന്നത്. നേരത്തെ, മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ വച്ച് മത്സരം നടത്തായിരുന്നു തീരുമാനം. എന്നാൽ, ഇവിടെ 20,000 കാണികളെ മാത്രമേ ഉൾക്കൊള്ളിക്കാനാവൂ. അതുകൊണ്ട് മഞ്ചേരി സ്റ്റേഡിയത്തിന് പകരം കൊച്ചി സ്റ്റേഡിയം പരിഗണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

 

Related Stories
Areekode Assault Case:മലപ്പുറം അരീക്കോട്ട് കൂട്ടബലാത്സംഗം; 8 പേർക്കെതിരെ പരാതി
Kerala Lottery Results: കാറില്ലെങ്കിലും 70 ലക്ഷം അടിച്ചില്ലേ! അക്ഷയ ലഭിച്ച ഭാഗ്യവാനെ അറിയേണ്ടേ?
MN Govindan Nair: ലക്ഷം വീട് പദ്ധതിയുടെ സ്രഷ്ടാവ്; ഗാന്ധിയനാവാൻ കേരളം വിട്ട കേരള ക്രൂഷ്ചേവ് എംഎൻ ഗോവിന്ദൻ നായരെപ്പറ്റി
Neyyattinkara Samadhi Case : ദുരൂഹത പുറത്തായത്‌ ബന്ധുവിന്റെ ആ മൊഴിയില്‍; നെയ്യാറ്റിന്‍കരയില്‍ സംഭവിച്ചതെന്ത്? സമാധിക്കേസില്‍ സത്യം കണ്ടെത്താന്‍ പൊലീസ്‌
Fire : മദ്യലഹരിയില്‍ ആഴിയിലേക്ക് ചാടി, യുവാവിന് ഗുരുതര പൊള്ളല്‍; പത്തനംതിട്ട ആനന്ദപ്പള്ളിയില്‍ നടന്നത്‌
Kannur Woman Missing: കണ്ണൂരിൽ യുവതിയെ കാണാതായിട്ട് പത്ത് ദിവസം; തിരച്ചിൽ തുടരുന്നു, തണ്ടർബോൾട്ട് രംഗത്ത്
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ
ചെറിയ വീടുകളില്‍ വൈദ്യുതി കണക്ഷന് ഉടമസ്ഥാവകാശ രേഖ വേണോ ?
ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാർ
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്