Saji Cheriyan: കേരളത്തില്‍ മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന് പെന്‍ഷന്‍ ബാധ്യതയാകുന്നു: സജി ചെറിയാന്‍

Saji Cheriyan About Kerala Government's Pension Liabilities: കേരള എന്‍ജിഒ സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ സജി ചെറിയാന്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളം, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതകള്‍ വിവരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

Saji Cheriyan: കേരളത്തില്‍ മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന് പെന്‍ഷന്‍ ബാധ്യതയാകുന്നു: സജി ചെറിയാന്‍

സജി ചെറിയാന്‍

shiji-mk
Published: 

23 Mar 2025 08:26 AM

ആലപ്പുഴ: കേരളത്തില്‍ മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്ന് മന്ത്രി സജി ചെറിയാന്‍. മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കാന്‍ കാരണമാകുമെന്ന സൂചനയോടെ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തില്‍. 94 വയസുള്ള തന്റെ അമ്മയും പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട്. എന്തിനാണ് അമ്മയ്ക്ക് പെന്‍ഷനെന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള എന്‍ജിഒ സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ സജി ചെറിയാന്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളം, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതകള്‍ വിവരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

പെന്‍ഷന്‍ സ്വീകരിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത്. എന്നാല്‍ മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സജി ചെറിയാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. അതൊരു പ്രശ്‌നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതിന്റെയും എണ്ണം കുറവാണ്. 80,90,95,100 വയസ് വരെയുള്ളവരൊക്കെ ജീവിച്ചിരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെക്രട്ടേറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരെ അധിക്ഷേപിച്ച് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരെ അധിക്ഷേപിച്ച മന്ത്രി ആര്‍ ബിന്ദുവിനെതിരെ വ്യാപക വിമര്‍ശനം. സര്‍ക്കാര്‍ വിരുദ്ധര്‍ യോജിക്കുന്ന മഴവില്‍ സഖ്യമാണ് സമരത്തിന് പിന്നിലെന്ന ആരോപണമാണ് മന്ത്രിയും ഉന്നയിച്ചത്.

Also Read: Rajendra Arlekar: ‘സവർക്കർ രാജ്യശത്രുവല്ല, ശരിയായി പഠിച്ചാൽ കാര്യങ്ങൾ മനസിലാവും’; എസ്എഫ്ഐ ബാനറിൽ അതൃപ്തി പരസ്യമാക്കി ഗവർണർ

മന്ത്രി നടത്തിയ പരാമര്‍ശത്തിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. മന്ത്രിക്കെതിരെ സമരം ചെയ്യുന്ന കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എംഎ ബിന്ദു രംഗത്തെത്തി. നട്ടെല്ലിന് അല്‍പം ക്ഷീണം ഉണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ആദ്യം പോയി കേന്ദ്രത്തോട് ആവശ്യപ്പെടട്ടേയെന്നും സര്‍ക്കാര്‍ ചെയ്യേണ്ടത് ആദ്യം ചെയ്ത് കാണിക്കട്ടെ എന്നും അവര്‍ പറഞ്ഞു.

Related Stories
Exam Impersonation: കോഴിക്കോട് പ്ലസ് വൺ ഇമ്പ്രൂവ്മെന്റ് പരീക്ഷയ്‌ക്കിടെ ആൾമാറാട്ടം; പരീക്ഷ എഴുതിയത് ബിരുദ വിദ്യാർത്ഥി, അറസ്റ്റിൽ
Kerala Lottery Results: 80 ലക്ഷവും കൊണ്ട് ഭാഗ്യമെത്തി, ആ നമ്പര്‍ നിങ്ങളുടെ കയ്യിലോ? കാരുണ്യലോട്ടറി ഫലം അറിയാം
IB officer Megha’s Death: ‘ഫെബ്രുവരിയിലെ ശമ്പളവും യുവാവിന് അയച്ചു; മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ’; ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പിതാവ്
P P Divya: എഡിഎം നവീൻ ബാബുവിന്റെ മരണം; ഏകപ്രതി പി പി ദിവ്യയെന്ന് കുറ്റപത്രം
Eid Al Fitr 2025: ചെറിയ പെരുന്നാളിൻ്റെ നിലാവ് കണ്ടില്ലെങ്കിൽ എന്ത് ചെയ്യും?; ഇത്തവണ നമുക്ക് എപ്പോഴാവും പെരുന്നാൾ?
Kerala University Answer Paper Missing: കേരള സർവകലാശാലയിലെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം; ബൈക്കിൽ പോയപ്പോള്‍ വീണുപോയെന്ന് അധ്യാപകൻ
തൃഷയുടെ വിവാഹനിശ്ചയം കഴിഞ്ഞോ?
അഹാനയുടെ വാരാണസി യാത്ര വൈറൽ
കട്ടന്‍ കാപ്പി ഇത്ര കേമനോ? ഗുണങ്ങള്‍ പലതാണ്
വിറ്റാമിൻ സിയുടെ കുറവുണ്ടോ?