AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

R. Bindu: മലപ്പുറത്ത് വയോധികയെ അയല്‍വാസി മര്‍ദ്ദിച്ച സംഭവം; മന്ത്രി ആര്‍. ബിന്ദു റിപ്പോര്‍ട്ട് തേടി; കര്‍ശന നടപടി

R. Bindu seeks report: ഇന്ദ്രാണിയെ അയല്‍വാസിയായ ഷാജി മദ്യലഹരിയില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍. പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ദ്രാണിയുടെ മൊഴിയെടുത്തിട്ടുണ്ട്. 2007 ലെ മുതിർന്ന പൗരൻമാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരമുള്ള നടപടികൾ ഇന്ദ്രാണിയുടെ സംരക്ഷണത്തിന്‌ മെയിന്റനൻസ് ട്രൈബ്യൂണൽ വഴി സ്വീകരിക്കുമെന്ന് ആര്‍. ബിന്ദു

R. Bindu: മലപ്പുറത്ത് വയോധികയെ അയല്‍വാസി മര്‍ദ്ദിച്ച സംഭവം; മന്ത്രി ആര്‍. ബിന്ദു റിപ്പോര്‍ട്ട് തേടി; കര്‍ശന നടപടി
ഡോ. ആര്‍. ബിന്ദു Image Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 07 Mar 2025 07:28 AM

മലപ്പുറം: നിലമ്പൂരില്‍ വയോധികയെ അയല്‍വാസി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ജില്ലാ സാമൂഹ്യനീതി ഓഫീസറോട് റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. നിലമ്പൂർ സി.എച്ച് നഗറില്‍ താമസിക്കുന്ന മുന്‍ നൃത്താധ്യാപികയായ ഇന്ദ്രാണി(80)യെയാണ് അയല്‍വാസി ഷാജി ക്രൂരമായി മര്‍ദ്ദിച്ചത്. സാമൂഹ്യനീതി വകുപ്പ് വയോജനസുരക്ഷക്കായി നൽകിവരുന്ന സേവനങ്ങള്‍ ഇന്ദ്രാണിക്ക് ഉറപ്പുവരുത്തുമെന്നും ആര്‍. ബിന്ദു പറഞ്ഞു.

കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളാണ് മര്‍ദ്ദനമേറ്റ് നിലത്ത് കിടക്കുകയായിരുന്നു ഇന്ദ്രാണിയെ രക്ഷിച്ചത്. ഇവരെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ദ്രാണിയെ മകന്‍ പുറത്തുപോകുമ്പോള്‍ നോക്കാന്‍ അയല്‍വാസിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇന്ദ്രാണിയെ അയല്‍വാസിയായ ഷാജി മദ്യലഹരിയില്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇന്ദ്രാണിയുടെ മൊഴിയെടുത്തിട്ടുണ്ട്. 2007 ലെ മുതിർന്ന പൗരൻമാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരമുള്ള നടപടികൾ ഇന്ദ്രാണിയുടെ സംരക്ഷണത്തിന്‌ മെയിന്റനൻസ് ട്രൈബ്യൂണൽ വഴി സ്വീകരിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കി.

പേടിയില്ലാതെ, സുരക്ഷിതത്വ ബോധത്തോടെ, അന്തസോടെ ജീവിക്കാനുള്ള അവകാശം വയോജനങ്ങള്‍ക്കുണ്ടെന്ന് മന്ത്രി പറഞ്ഞു. വയോജനങ്ങള്‍ക്കെതിരായ അനീതി അനുവദിക്കില്ലെന്നും ഇവരെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ നിയമപരമായി കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Read Also : കണ്ടെത്തിയതിൽ കുട്ടികൾ സന്തോഷത്തിൽ; വീട്ടിലേക്ക് എത്തിയാൽ വഴക്കുപറയുമോ എന്ന് ഭയം; ഫോണിൽ സിം ഇട്ടത് നിർണായകം

‘സ്നേഹത്തോൺ’ സംഘടിപ്പിക്കും

അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ഐ.എച്ച്.ആർ.ഡി യുടെ നേതൃത്വത്തിൽ ഇന്ന്‌ വിവിധ നഗരകേന്ദ്രങ്ങളിൽ ‘സ്നേഹത്തോൺ’ സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു അറിയിച്ചു. യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന അക്രമവാസനക്കെതിരെ സ്നേഹസന്ദേശം പ്രചരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ലഹരിവ്യാപനത്തിനെതിരെ ‘റണ്‍ എവേ ഫ്രം ഡ്രഗ്‌സ്’ എന്ന പേരിൽ കൂട്ടയോട്ടം നടക്കും. രാവിലെ 7.30ന് കൂട്ടയോട്ടം ആരംഭിക്കും. സംസ്ഥാനതല ഫ്ലാഗ് ഓഫ് കൊല്ലം ജില്ലയിൽ നിര്‍വഹിക്കും.