Onam 2024 : ഓണത്തിന് പാലൊഴുക്കാൻ മിൽമ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തിച്ചത് 1.25 കോടി ലിറ്റർ

Milma Imports 1.25 Crore Litres Of Milk : അയൽ സംസ്ഥാനങ്ങളിൽ നിന്ന് 1.25 കോടി ലിറ്റർ പാൽ വിപണിയിലെത്തിച്ച് മിൽമ. ഓണം കണക്കിലെടുത്താണ് മിൽമയുടെ നീക്കം. കഴിഞ്ഞ വർഷം ഓണക്കാലത്ത് 1.10 കോടി ലിറ്റർ പാൽ കേരളത്തിൽ വിറ്റുപോയിരുന്നു.

Onam 2024 : ഓണത്തിന് പാലൊഴുക്കാൻ മിൽമ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിപണിയിലെത്തിച്ചത് 1.25 കോടി ലിറ്റർ

മിൽമ (Image Courtesy - Milma Website)

Published: 

14 Sep 2024 08:58 AM

ഓണത്തിന് സംസ്ഥാനത്ത് പാലൊഴുക്കാൻ മിൽമ. അയൽ സംസ്ഥാനങ്ങളിൽ നിന്ന് 1.25 കോടി ലിറ്റർ പാലാണ് മിൽമ വിപണിയിലെത്തിച്ചത്. കഴിഞ്ഞ വർഷം ഉത്രാടം (Onam 2024) മുതലുള്ള നാല് ദിവസങ്ങളിൽ 1.10 കോടി ലിറ്റർ പാൽ കേരളത്തിൽ വിറ്റുപോയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വർഷം അയൽ സംസ്ഥാനങ്ങളിൽ നിന്ന് പാലെത്തിച്ച് മിൽമ തയ്യാറെടുത്തത്.

തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ ഫെഡറേഷൻ വഴിയാണ് മിൽമ പാൽ സംഭരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന പാൽ സംസ്ഥാനത്ത് എത്തിക്കും. ഉത്രാടദിവസമായ ശനിയാഴ്ച 25 ലക്ഷം ലിറ്റർ പാൽ വിറ്റഴിക്കപ്പെടുമെന്നാണ് മിൽമ കരുതുന്നത്. ഉത്രാടദിനത്തിൽ തന്നെയാണ് ഏറ്റവുമധികം വില്പന പ്രതീക്ഷിക്കുന്നതും. മൊത്തം ബ്രാൻഡുകൾ കൂടി പരിഗണിക്കുമ്പോൾ ഇന്നത്തെ പാൽ വില്പന 50 ലക്ഷം ലിറ്ററിന് മുകളിലെത്തും. നാഷണൽ ഡെയറി ഡവലപ്മെന്റ്‌ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പാൽ ഉത്പാദനത്തിൽ കേരളത്തിന്റെ സ്ഥാനം ആദ്യ 15ലാണ്.

Also Read : Onam 2024: പൂവേ പൊലി പൂവേ പൊലി… ഉത്രാടപൂവിളിയിൽ കേരളക്കര; തിരുവോണമുണ്ണാൻ ഇനി ഒരു നാൾ മാത്രം, ഇന്ന് ഉത്രാടം

ഇന്നാണ് ഉത്രാടം. ഒന്നാം ഓണമെന്നാണ് പൊതുവേ ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. മാസം തോറും ഈ നക്ഷത്രങ്ങളൊക്കെ കടന്നു വരുന്നുണ്ടെങ്കിലും ചിങ്ങത്തിലെ ഉത്രാടം മുതൽ ഉത്രട്ടാതി വരെയുള്ള ദിവസങ്ങൾ മലയാളികളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ദിവസങ്ങളാണ്. ഒന്നാം ഓണമായ ഉത്രാടത്തെ കുട്ടികളുടെ ഓണം എന്നും പറയാറുണ്ട്. കുട്ടികൾ വീട്ടിൽ ഓണം ആഘോഷിക്കുകയും മുതിർന്നവർ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായി പരക്കംപാച്ചിലുമായി നടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചിൽ എന്ന് വിളിക്കുന്നത്. ഈ വർഷത്തെ ഉത്രാടം സെപ്റ്റംബർ 14 ശനിയാഴ്ച്ചയാണ്.

തിരുവോണം ആഘോഷിക്കാൻ മലയാളികൾ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാടം. മുൻപ് കുഞ്ഞുങ്ങൾക്കുള്ള തുണി വാങ്ങുന്നതും ഈ ദിവസമായിരുന്നു. മുതിർന്നവർക്ക് അപൂർവ്വമായിട്ടായിരിക്കും വസ്ത്രം വാങ്ങുന്നത്. എന്നാൽ ഇന്നങ്ങനെയല്ല. ചിങ്ങം പിറക്കുമ്പോൾ തന്നെ ഓണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.

കേരളത്തിലെ പല അടുക്കളകളും ഉത്രാട രാത്രി മുഴുവൻ ഉപ്പേരിയും അച്ചാറുമടക്കം ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ തയ്യാറാക്കുന്നതിന്റെ ശബ്ദം നിറഞ്ഞതായിരിക്കും. മുൻപ് എല്ലാ വീടുകളിലും ഉണ്ടായിരുന്നതും ഇന്ന് അപൂർവ്വവുമായ ഒരിനവുമാണ് കളിയടയ്ക്ക എന്നത്. അരിമാവ് കുഴച്ച് ജീരകം അരച്ച് ചേർത്ത് ഉരുട്ടിയെടുത്ത് തിളച്ച എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കുന്ന ഒരിനമാണ് ഇത്.

ഉത്രാട ദിനത്തിൽ ചില പ്രദേശങ്ങളിൽ സന്ധ്യാനേരത്ത് വിളക്കുകൾ കൊളുത്തുന്ന പതിവുണ്ട്. ഏകദേശം നാലടി പൊക്കത്തിൽ വാഴ വെട്ടിയെടുത്ത് കുഴിച്ചിടുകയാണ് പതിവ്. ഓലമടലു കീറി അതിൻ്റെ കട്ടികുറഞ്ഞ ഭാ​ഗം എടുത്ത് ഇപ്പോഴത്തെ മൺചിരാതിന്റെ വലുപ്പമുള്ള ചെറിയ വിളക്ക് വയ്ക്കുന്നതിനു വേണ്ടി വളച്ച് ഈ വാഴപിണ്ടിയിൽ വയ്ക്കും. പണ്ടൊക്കെ മൺചിരാതിന് പകരം മരോട്ടിക്കായ രണ്ടായി പകുത്ത് അതിലെ കുരു കളഞ്ഞ് എണ്ണയൊഴിച്ച് കത്തിക്കും. പ്രജകളെ കാണാൻ മടങ്ങി വരുന്ന മാവേലിയെ കൊളുത്തി വച്ച വിളക്കിന് അകമ്പടിയോടെ സ്വീകരിക്കുന്നു എന്നാണ് ഈ ചടങ്ങ് കൊണ്ട് അർത്ഥമാക്കുന്നത്.’

Also Read : Onam 2024: ഉത്രാട പാച്ചിലിലേക്ക് മലയാളികൾ ; തിരക്കിനിടയിലും പൂക്കളത്തിനു മാറ്റ് കുറയ്ക്കേണ്ട; വർണാഭമായി ഒരുക്കേണ്ടത് ഇങ്ങനെ

പൂർവ്വികരെ പ്രീതിപ്പെടുത്താൻ ഉത്രാടദിവസം നിലവിളക്കുകൊളുത്തുന്ന മറ്റൊരു സമ്പ്രദായവും നാട്ടിൽ നിലനിന്നിരുന്നു. വിളക്കിനു മുന്നിൽ ഓണവിഭവങ്ങൾ തൂശനിലയിൽ ചിട്ടയോടെ വിളമ്പി വയ്ക്കുന്നു. എന്നോ മരിച്ചു പോയ കാരണവൻമാർ ഇത് കഴിക്കാൻ എത്തുമെന്നാണ് വീട്ടുകാരുടെ വിശ്വാസം. സാധാരണഗതിയിൽ ഭക്ഷണം കഴിച്ചു കഴിയുന്ന സമയം കണക്കാക്കി തിരികെ എടുത്ത് സ്ത്രീകളിൽ ഏറ്റവും മുതിർന്നയാൾ അത് ആദരവോടെ കഴിക്കുകയും ചെയ്യുന്നു.

ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണമെന്നാണ് വിശ്വാസം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കുകയും ചെയ്യും. ഇത് ചില പ്രദേശങ്ങളിലെ മാത്രം ചിട്ടയാണ്. ഒമ്പത് വരികളുള്ള പൂക്കളത്തിൽ തുളസി, തുമ്പപൂ, ശംഖുപുഷ്പം, ജണ്ടുമല്ലി, മുല്ലപ്പൂ, വാടാമല്ലി, വെള്ള റോസ, പിച്ചകം, കാക്കപ്പൂവ് എന്നിവ ഉൾപ്പെടുത്താവുന്നതാണ്.

 

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ