5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

പഠനങ്ങൾ പറയുന്നു ; മൈക്രോപ്ലാസ്റ്റിക്‌സ് കുടലിലൂടെ തലച്ചോറിലേക്കും കരളിലേക്കും വൃക്കകളിലേക്കും സഞ്ചരിക്കാം

ചർമ്മ സമ്പർക്കം, ശ്വസനം അല്ലെങ്കിൽ ഭക്ഷണം എന്നിവയിലൂടെ ആകാം മൈക്രോപ്ലാസ്റ്റിക്കുകൾ ഉള്ളിൽ പ്രവേശിക്കുന്നത്.

പഠനങ്ങൾ പറയുന്നു ; മൈക്രോപ്ലാസ്റ്റിക്‌സ് കുടലിലൂടെ തലച്ചോറിലേക്കും കരളിലേക്കും വൃക്കകളിലേക്കും സഞ്ചരിക്കാം
aswathy-balachandran
Aswathy Balachandran | Published: 22 Apr 2024 10:52 AM

ന്യൂഡൽഹി: പരിസ്ഥിതി മലിനീകരണത്തിൻ്റെ കാര്യത്തിൽ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെ പല വിധത്തിൽ ബാധിക്കുന്നതിലും മൈക്രോ പ്ലാസ്റ്റിക്കുകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 5 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കിൻ്റെ ചെറിയ കണങ്ങളാണ് മൈക്രോപ്ലാസ്റ്റിക്, ദഹന, ലൈംഗിക, ഹൃദയ സംബന്ധമായ ആരോഗ്യത്തെ ബാധിക്കുന്നു. ഈ പ്രശ്നം ഇവിടെ അവസാനിക്കുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന പുതിയ പഠനം അനുസരിച്ച് മൈക്രോകണങ്ങൾ ഇപ്പോൾ നമ്മുടെ തലച്ചോറിനെയും ആക്രമിക്കുന്നുണ്ട്. മൈക്രോ പ്ലാസ്റ്റിക്കുകൾ കാരണം സമുദ്രം മലിനമാകുന്നതും വന്യജീവികൾക്ക് പ്രശ്നങ്ങൾ ഉണ്ടാവുകയും മാത്രമല്ല, നമ്മുടെ മസ്തിഷ്കം ഉൾപ്പെടെയുള്ള മനുഷ്യശരീരത്തിലെ പല പ്രധാന ഭാ​ഗങ്ങളിലേക്കും പ്രവേശിക്കാനുള്ള വഴികൾ കണ്ടെത്തുകയും ചെയ്യുന്നു.
എൻവയോൺമെൻ്റൽ ഹെൽത്ത് പെർസ്പെക്റ്റീവ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. നമ്മുടെ നാഡീസംബന്ധമായ ആരോഗ്യത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളെപ്പറ്റിയും പഠനം നടത്തിയ ന്യൂ മെക്സിക്കോ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. കരൾ, വൃക്ക, തലച്ചോറ് എന്നിവയിൽ മൈക്രോപ്ലാസ്റ്റിക് ആക്രമണം നടത്താം. വെള്ളം മുതൽ ഭക്ഷണം വരെ നാം ശ്വസിക്കുന്ന വായു വരെ നമ്മുടെ ദൈനംദിന ജീവിതത്തിൽ മൈക്രോപ്ലാസ്റ്റിക്സിന് സഞ്ചരിക്കാനും നമ്മുടെ വയറ്റിലേക്കോ മറ്റ് സുപ്രധാന ശരീരാവയവങ്ങളിലേക്കോ പ്രവേശിക്കാനും കഴിയുമെന്ന് പഠനം തുടർന്നു. ഈ അവയവങ്ങളിൽ വൃക്കകൾ, കരൾ, തലച്ചോറ് എന്നിവ ഉൾപ്പെടാം. ചർമ്മ സമ്പർക്കം, ശ്വസനം അല്ലെങ്കിൽ ഭക്ഷണം എന്നിവയിലൂടെ ആകാം മൈക്രോപ്ലാസ്റ്റിക്കുകൾ ഉള്ളിൽ പ്രവേശിക്കുന്നത്.
ഉപാപചയ വ്യതിയാനത്തിനും കാരണമാകുമെന്നും ഇത് സാധ്യമായ വ്യവസ്ഥാപരമായ ഫലത്തെ സൂചിപ്പിക്കുമെന്നും വിദ​ഗ്ധർ പറയുന്നു. മലിനമായ വെള്ളം, ഭക്ഷണം, മണ്ണ് എന്നിവയുൾപ്പെടെ നമ്മുടെ പരിസ്ഥിതിയുടെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇപ്പോൾ മൈക്രോപ്ലാസ്റ്റിക് കാണപ്പെടുന്നു. മനുഷ്യശരീരത്തിൽ മൈക്രോപ്ലാസ്റ്റിക് സ്വാധീനം എന്തെന്ന് കൂടുതൽ പഠിക്കേണ്ട വസ്തുതയാണ്. ഇത് പരിശോധിക്കാൻ എലികൾക്ക് മൈക്രോപ്ലാസ്റ്റിക് നൽകിയ ശേഷം, അവയുടെ സെറം, തലച്ചോറ്, കരൾ വൃക്കകൾ, വൻകുടൽ കോശങ്ങൾ എന്നിവ പരിശോധിച്ച ശാസ്ത്രജ്ഞർ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. ഈ കണ്ടുപിടുത്തം സൂചിപ്പിക്കുന്നത് മൈക്രോപ്ലാസ്റ്റിക്ക് കുടലിനപ്പുറം സഞ്ചരിക്കാനും ശരീരത്തിലുടനീളം വിദൂര അവയവങ്ങളിൽ എത്താനും സാധ്യതയുണ്ട്.