Youtuber Thoppi: ‘ കേസുമായി ബന്ധമില്ല, സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു’; എംഡിഎംഎ പിടികൂടിയ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

Thoppi MDMA Case: കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല്‍ പോലീസ് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നെന്നുമാണ് ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം. അതേസമയം രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ 'തൊപ്പി'യും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു.

Youtuber Thoppi:  കേസുമായി ബന്ധമില്ല, സെലിബ്രിറ്റി ആയതിനാൽ കേസിൽപെടുത്തുന്നു; എംഡിഎംഎ പിടികൂടിയ കേസിൽ തൊപ്പിയുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

തൊപ്പി (Image Credits: Instagram)

Published: 

04 Dec 2024 08:23 AM

കൊച്ചി: താമസ സ്ഥലത്ത് നിന്ന് രാസലഹരി പിടിച്ചെടുത്ത കേസിൽ യൂട്യൂബർ തൊപ്പി എന്ന നിഹാദ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത്. രാസലഹരി പിടിച്ചെടുത്ത കേസിൽ തോപ്പിയുടെ ഡ്രൈവർ പോലീസ് പിടിയിലായിരുന്നു. ഇതിനു പിന്നാലെയാണ് തൊപ്പി മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. നിലവില്‍ തൊപ്പിക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല.

ഈ മാസം പതിനഞ്ചിന് തമ്മനത്തെ അപാര്‍ട്മെന്‍റില്‍ നിന്നാണ് രാസലഹരിയുമായി രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്. പിന്നീട് ഈ കേസില്‍ തൊപ്പിയുടെ ഡ്രൈവര്‍ ജാബിറും അറസ്റ്റിലായി. ഇതോടെയാണ് തൊപ്പി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയിലെത്തിയത്. നിലവില്‍ തൊപ്പിയെ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. ഇക്കാര്യം പോലീസ് ഇന്ന് കോടതിയെ അറിയിക്കും. കേസുമായി ബന്ധമില്ലെന്നും സെലിബ്രിറ്റി ആയതിനാല്‍ പോലീസ് തന്നെ കേസില്‍പ്പെടുത്താന്‍ ശ്രമിക്കുന്നെന്നുമാണ് ജാമ്യാപേക്ഷയിലെ തൊപ്പിയുടെ വാദം. അതേസമയം രാസലഹരി പിടിച്ചെടുത്ത സംഭവത്തില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ‘തൊപ്പി’യും സുഹൃത്തുക്കളും ഒളിവില്‍ പോയിരുന്നു. പാലാരിവട്ടം പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്യ്തത്. നിഹാദിനൊപ്പം സുഹൃത്തുക്കളായ മൂന്ന് യുവതികളും മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്.

Also Read-Youtuber Thoppi: എംഡിഎംഎ പിടികൂടിയതിന് പിന്നാലെ ഒളിവില്‍ പോയി തൊപ്പി; ജാമ്യം തേടി സംഘം

അതേസമയം കഴിഞ്ഞ പിറന്നാളിനു താന്‍ എല്ലാം അവസാനിപ്പിക്കുകയാണെന്ന് സൂചിപ്പിച്ചുകൊണ്ട് തൊപ്പി രംഗത്തെത്തിയിരുന്നു. യൂട്യൂബ് ലൈവിലൂടെയായിരുന്നു തൊപ്പിയുടെ പ്രതികരണം. ഇപ്പോള്‍ താന്‍ വിഷാദത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ അവസ്ഥ തുടരാനാകില്ലെന്നുമാണ് യുട്യൂബ് വീഡിയോയിലൂടെ ഇയാള്‍ പറഞ്ഞത്.തനിക്ക് പണവും പ്രശസ്തിയുമുണ്ടായിട്ടി ഒരു കാര്യവുമില്ലെന്നും തന്റെ വീട്ടുകാര്‍ തന്നെ സ്വീകരിക്കുന്നില്ലെന്നും തൊപ്പി പറഞ്ഞിരുന്നു. തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിക്കുകയാണെന്നും നിഹാദ് എന്ന യഥാര്‍ത്ഥ വ്യക്തിത്വത്തിലേക്ക് താന്‍ മടങ്ങുന്നത് മാത്രമാണ് ജീവിതത്തിലേക്ക് തിരികെ എത്താനുള്ള ഏക മാര്‍ഗമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ