BEVCO News: എന്നാലും ആരായിരിക്കും? ബീവറേജിന്റെ ചില്ല് തകർത്ത് മദ്യക്കുപ്പികൾ അടിച്ചുമാറ്റി, പിടി തരാതെ കള്ളൻ, പിടികിട്ടാതെ പോലീസ്
Kannur Beverage Theft: കണ്ണൂരിലെ ബീവറേജ് ഔട്ലെറ്റിൽ നിന്നും 23 മദ്യക്കുപ്പികൾ മോഷണം പോയി. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂർ: കണ്ണൂരിലെ ബീവറേജ് ഔട്ലെറ്റിൽ വൻ മോഷണം. കണ്ണൂർ കേളകത്ത് പ്രവർത്തിച്ചിരുന്ന ഔട്ലെറ്റിൽ നിന്ന് 23 മദ്യക്കുപ്പികൾ ആണ് മോഷണം പോയത്. കെട്ടിടത്തിന്റെ ജനൽ ചില്ല് തകർത്ത് കുപ്പികൾ മോഷ്ടിച്ച കള്ളനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കണ്ണൂർ ബീവറേജ് ഓഡിറ്റ് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി.
ALSO READ: നവകേരള സദസിലെ പരാതിയിൽ നടപടിയായി; ആലുവയിലെ പ്രേമം പാലത്തിന് പൂട്ടിട്ട് അധികൃതർ
ശനിയാഴ്ച (17 ഓഗസ്റ്റ്) പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേളകം പോലീസ് രാത്രി പെട്രോളിംഗ് നടത്തുന്നതിനിടെ ആണ് മോഷണ വിവരം അവരുടെ ശ്രദ്ധയിൽപ്പെട്ടത്. ബീവറേജ് ഔട്ലെറ്റിന്റെ പുറകുവശത്തെ ജനലിന്റെ ചില്ല് തകർത്താണ് മോഷണം. ജനലിനു സമീപത്തായി കാർഡ്ബോർഡ് പെട്ടിയിൽ സൂക്ഷിച്ചിരുന്ന കുപ്പികളാണ് മോഷണം പോയത്. അര ലിറ്ററിന്റെ 23 കുപ്പികളാണ് പെട്ടിയിൽ ഉണ്ടായിരുന്നത്.
പിന്നീടുള്ള തിരച്ചിലിൽ കെട്ടിടത്തിന് സമീപത്ത് നിന്നും 17 കുപ്പികൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഔട്ലെറ്റിനു സമീപത്തുള്ള കടകളിലെ സിസിടിവി ക്യാമറകളെല്ലാം മോഷ്ടാക്കൾ കടലാസ് ഉപയോഗിച്ച് മറച്ചിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയതായി കേളകം പോലീസ് വ്യക്തമാക്കി.