Faijas Uliyil : കണ്ണൂര്‍ ഇരിട്ടിയിൽ കാറുകൾ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസ് ഉളിയിലിന് ദാരുണാന്ത്യം
Faijas Uliyil dies in an accident: അപകടത്തെ തുടര്‍ന്ന് ഫൈജാസ് സഞ്ചരിച്ച കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫൈജാസിനെ പുറത്തെടുക്കാനായത്. ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടിരുന്നു. പരിക്കേറ്റവര്‍ കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്

കണ്ണൂര്‍: ഇരിട്ടി പുന്നാടിന് സമീപമുണ്ടായ വാഹനാപകടത്തില്‍ മാപ്പിളപ്പാട്ട് കലാകാരന്‍ ഫൈജാസ് ഉളിയില്‍ (38) മരിച്ചു. കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പുന്നാട് ടൗണിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തില്‍പെട്ട കാറുകളിലെ മറ്റ് യാത്രക്കാര്‍ക്കും പരിക്കേറ്റു. ഇരിട്ടിയില്‍ നിന്നും അഗ്നിശമനസേന എത്തിയാണ് കാറില്‍ കുടുങ്ങിപ്പോയ ഫൈജാസിനെ പുറത്തെടുത്തത്. ഉടന്‍ മട്ടന്നൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു ഫൈജാസ്. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികള്‍ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഫൈജാസ് സഞ്ചരിച്ച കാറിന്റെ ഒരു ഭാഗം പൂര്‍ണമായും തകര്‍ന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫൈജാസിനെ പുറത്തെടുക്കാനായത്. ആശുപത്രിയിലെത്തിക്കും മുമ്പ് മരണപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചക്കരക്കല്ല് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നു. പരിക്കേറ്റവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്നാണ് റിപ്പോര്‍ട്ട്.




ബസും മിനിലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു
മലപ്പുറം തിരൂർക്കാട് കെഎസ്ആർടിസി ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണാർക്കാട് യൂണിവേഴ്സൽ കോളജ് ബിസിഎ അവസാന വർഷ വിദ്യാർത്ഥിനിയും കോട്ടോപ്പാടം സ്വദേശിനിയുമായ ശ്രീനന്ദ(21)യാണ് മരിച്ചത്. 22 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 5.45-ഓടെ തിരൂർക്കാട് ഐടിസിക്കു സമീപമാണ് അപകടമുണ്ടായത്.
പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ മാടുകളെ കയറ്റിവന്ന മിനിലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍ നിന്ന് ഇറങ്ങിയോടിയ പോത്ത് പ്രദേശത്തുണ്ടായിരുന്നവരെ കുത്താന്‍ ശ്രമിച്ചത് പരിഭ്രാന്തിയുണ്ടാക്കി. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.