‘വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല’ : തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റ്

കഴിഞ്ഞ വർഷം അവസാനം പെരിയയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷം വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത് ഇപ്പോഴാണ്.

വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല : തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനവുമായി വയനാട്ടിൽ മാവോയിസ്റ്റ്

മാവോയിസ്റ്റ് (പ്രതീകാത്മക ചിത്രം )

Updated On: 

24 Apr 2024 09:59 AM

കൽപ്പറ്റ: വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല’ പലരും പലതവണ പറ‍ഞ്ഞുകേട്ട വാക്കുകളാണെങ്കിലും ഇപ്പോൾ ഇത് പറഞ്ഞിരിക്കുന്നത് വയനാട്ടിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനവുമായി വന്ന മാവോയിസ്റ്റുകളാണ്. മാവോയിസ്റ്റുകൾ തിരഞ്ഞെടുപ്പിനെതിരേ സംസാരിക്കുകയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആ​ഹ്വാനം ചെയ്യുന്നതുമായ വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്.

തലപ്പുഴ കമ്പമലയിലാണ് മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയത്. രാവിലെ 6.10 നാണ് സി.പി.മൊയ്തീന്റെ നേതൃത്വത്തില്‍ നാലുപേര്‍ സ്ഥലത്തെ പാടിയില്‍ എത്തിയത്. ഇവരുടെ കയ്യിൽ ആയുധമുണ്ടായിരുന്നു. സംസാരത്തിനു ശേഷം എല്ലാവരും കാട്ടിലേക്ക് മറഞ്ഞു. കഴിഞ്ഞ വർഷം അവസാനം പെരിയയിൽ നടന്ന ഏറ്റുമുട്ടലിനു ശേഷം വീണ്ടും മാവോയിസ്റ്റുകള്‍ എത്തുന്നത് ഇപ്പോഴാണ്.

ആഹ്വാനം ചെയ്തതിനു പിന്നാലെ നാട്ടുകാരുമായി ഇവർ വാക്കു തർക്കത്തിൽ ഏർപ്പെട്ടു. ഇതിനെത്തുടർന്നാണ് കാട്ടിലേക്ക് മടങ്ങിയത്. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മാവോവാദി സംഘം കമ്പമലയിലുള്ള വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസ് തകര്‍ത്തിരുന്നു. അന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയ ശേഷമാണ് അവർ മടങ്ങിയത്. അന്ന് അഞ്ചുപേർ അടങ്ങുന്ന സംഘമാണ് എത്തിയത്.

തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യമെന്ന പേരില്‍ ഓഫീസില്‍ നാശം വരുത്തുകയായിരുന്നു ഉദ്ദേശം. കമ്പമല പാടിയിലെത്തിയ സായുധസംഘം മാവോവാദി നിരീക്ഷണത്തിനായി പോലീസ് സ്ഥാപിച്ച ക്യാമറയും അന്ന് തകര്‍ത്തു. അടിക്കടി മാവോവാദി സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് അന്ന് തോട്ടംതൊഴിലാളികള്‍ പണി മുടക്കിയിരുന്നു.

ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സുരക്ഷിതമായി ജോലിചെയ്യാനുള്ള സാഹചര്യമൊരുക്കുമെന്നറിയിച്ചതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ വീണ്ടും തൊഴിലിടങ്ങളിലേക്കിറങ്ങിയിരുന്നത്. സംഭവത്തെത്തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിച്ചിരുന്നു.

മാവോവാദികളെ കുടുക്കിയ തണ്ടർബോൾട്ട് ഏറ്റുമുട്ടൽ

കഴിഞ്ഞവർഷം നവംബറിലാണ് വയനാട്ടില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടുമായി ഏറ്റുമുട്ടൽ ഉണ്ടായത്. തലപ്പുഴ പെരിയ മേഖലയിലാണ് അന്ന് മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടു തമ്മിൽ വെടിവയ്പ്പ് നടന്നത്. അന്നത്തെ സംഭവത്തിൽ രണ്ട് മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം ലഭിക്കുന്നത്.

രാത്രി ഏഴുമണിയോടെ കാടിറങ്ങിവന്ന നാലം​ഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷ് എന്നയാളുടെ വീട്ടിലെത്തുകയും മൊബൈൽ ചാർജ് ചെയ്യുകയും ചെയ്തിരുന്നു. അവർ ഭക്ഷണം കഴിക്കാനായി കാത്തിരിക്കുമ്പോഴാണ് തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് വീട്ടുകാർ ബഹളം വയ്ക്കുകയും രണ്ടുപേർ ഇറങ്ങി ഒാടുകയും ചെയ്തു. അപ്പോഴാണ് പോലീസ് അവരെ വെടിവച്ചത്.

വീടിനുള്ളിലുണ്ടായിരുന്ന രണ്ടുപേർ പോലീസിനു നേരെ വെടിവയ്ക്കുകയും നടത്തുകയും പോലീസ് തിരിച്ചും വെടിവയ്ക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്തെത്തിയ തണ്ടർബോൾട്ടാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ തണ്ടര്‍ബോള്‍ട്ട് സംഘാംഗങ്ങള്‍ സ്ഥലത്തെത്തി. മേഖലയില്‍ വ്യാപക തെരച്ചിൽ നടത്തി.

ആ സംഭവങ്ങൾ അരങ്ങേറുന്നതിനു ദിവസങ്ങൾക്കു മുമ്പ് വയനാട്- കോഴിക്കോട് അതിര്‍ത്തിയിലുള്ള വനമേഖലയില്‍ നിന്ന് മാവോയിസ്റ്റുകളുമായി അടുപ്പമുണ്ടെന്ന് സംശയിക്കുന്ന ആളെ തണ്ടര്‍ബോള്‍ട്ട് സംഘം പിടികൂടിയിരുന്നു. അയാളെ ചോദ്യം ചെയ്യുമ്പോഴാണ് മാവോയിസ്റ്റ് സംഘം എത്തുന്ന വിവരം ലഭിച്ചതും ആക്രമണം നടന്നതും.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു