Mannar Kala Murder: 15 വർഷത്തിന് ശേഷമെത്തിയ ഊമക്കത്ത്‌, സെപ്ടിക് ടാങ്കിൽ കലയുടെ മൃതദേഹാവശിഷ്ടം

വീട്ടിൽ നിന്ന് പോയിട്ടും കല രണ്ട് വട്ടം ഫോണിൽ വിളിച്ചെന്ന കലയുടെ സഹോദരൻ്റെ ഭാര്യയുടെയും അമ്മയുടെയും മൊഴിയിൽ പോലീസും അൽപ്പം കുഴങ്ങി. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ സ്ഥിരീകരിക്കുകയാണ് ഇനിയുള്ള പോലീസിൻ്റെ ലക്ഷ്യം

Mannar Kala Murder: 15 വർഷത്തിന് ശേഷമെത്തിയ ഊമക്കത്ത്‌, സെപ്ടിക്  ടാങ്കിൽ കലയുടെ മൃതദേഹാവശിഷ്ടം

മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സെപ്ടി ടാങ്കിൽ പോലീസ് പരിശോധിക്കുന്നു

Updated On: 

02 Jul 2024 21:01 PM

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ ഒരു സ്ത്രീയുടെ തിരോധാനത്തിന് തുമ്പുണ്ടായിരിക്കുകയാണ് ആലപ്പുഴയിൽ. ആലപ്പുഴയിൽ നിന്നും കാണാതായ കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളാണ് മാന്നാറിലെ ഭർത്താവിൻ്റെ വീടിൻ്റെ സെപ്ടിക് ടാങ്കിൽ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ കലയുടെ ഭർത്താവ് അനിലിൻ്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അനിലിനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് നിഗമനം. കസ്റ്റഡിയിലുള്ള നാല് പേരും കുറ്റം സമ്മതിച്ചിട്ടില്ല. ഇസ്രയേലിലാണ് അനിൽ ജോലി ചെയ്യുന്നത്. ഇയാളോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2008-2009 കാലഘട്ടത്തിലാണ് കലയെ കാണാതാവുന്നത്.

കല മറ്റൊരാളിനൊപ്പം പോയെന്നായിരുന്നു ഭർത്താവ് അനിലും പറഞ്ഞിരുന്നത്. അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും രണ്ട് ജാതിക്കാരായിരുന്നു, വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ് മറി കടന്നായിരുന്നു ഇവരുടെ വിവാഹം.

അനിലും കലയും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടയിൽ മർദ്ദനമേറ്റ് കല മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇതിന് ശേഷം മൃതദേഹം സെപ്ടിക് ടാങ്കിൽ കുഴിച്ചിടുകായിരുന്നുവെന്നാണ് കസ്റ്റഡിയിലുള്ളവർ മൊഴി നൽകിയതെന്നാണ് സൂചന. കസ്റ്റഡിയിലുള്ള അനിലിൻ്റെ സുഹൃത്ത് പ്രമോദ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലാവുന്നതാണ് കേസിൽ വഴിത്തിരിവാകുന്നത്.

എന്നാൽ വീട്ടിൽ നിന്ന് പോയിട്ടും കല രണ്ട് വട്ടം ഫോണിൽ വിളിച്ചെന്ന കലയുടെ സഹോദരൻ്റെ ഭാര്യയുടെയും അമ്മയുടെയും മൊഴിയിൽ പോലീസും അൽപ്പം കുഴങ്ങി. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ സ്ഥിരീകരിക്കുകയാണ് ഇനിയുള്ള പോലീസിൻ്റെ ലക്ഷ്യം. ഇതിന് ഫൊറൻസിക് വിഭാഗത്തിൻ്റെ വിശദമായ പരിശോധന തന്നെ വേണം.

 

Related Stories
work near home: ഇത് കിടുക്കും ! എന്താണ് വര്‍ക്ക് നിയര്‍ ഹോം ? ആരെല്ലാമാണ് ഗുണഭോക്താക്കള്‍ ? അറിയേണ്ടതെല്ലാം
Priyanka Gandhi: വോട്ടുകൊണ്ട് മാത്രം പ്രിയങ്കരിയാകില്ല; വയനാടന്‍ ഹൃദയം തൊടാന്‍ പ്രിയങ്കയ്ക്ക് മുന്നില്‍ കടമ്പകളേറേ
Ration Card Mustering: റേഷൻ കാർഡിൽനിന്ന് ലക്ഷത്തിലേറെപ്പേർ പുറത്തേക്ക്…; കാരണം മസ്റ്ററിങ് നടത്തിയില്ല
KSEB: വീട്ടിലിരുന്ന് വൈദ്യുതി കണക്ഷനെടുക്കാം…; ഡിസംബർ ഒന്ന് മുതൽ അടിമുടിമാറാൻ കെഎസ്ഇബി
Badminton Coach Arrested: തിയറി ക്ലാസിനു വീട്ടിൽ വിളിച്ചുവരുത്തി പീഡനം; നഗ്നചിത്രങ്ങൾ പകർത്തി; തിരുവനന്തപുരത്ത് ബാഡ്മിന്റൺ കോച്ച് അറസ്റ്റിൽ
Munampam Waqf Board Issue: ‘മുനമ്പത്ത് രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല’: ഉറപ്പു നൽകി മുഖ്യമന്ത്രി
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ