Mannar Kala Murder: മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി

Mannar Kala Murder Case: ആലപ്പുഴയിൽ നിന്നും കാണാതായ കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ മാന്നാറിലെ ഭർത്താവിൻ്റെ വീടിൻ്റെ സെപ്ടിക് ടാങ്കിൽ നിന്നുമാണ് കണ്ടെടുത്തത്. അനിൽ ഇസ്രയേലിലാണ് ജോലി ചെയ്യുന്നത്. ഇയാളോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Mannar Kala Murder: മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി

കല (1). മൃതദേഹം കുഴിച്ചിട്ടെന്ന് സംശയിക്കുന്ന സെപ്ടി ടാങ്കിൽ പോലീസ് പരിശോധിക്കുന്നു (2)

Published: 

03 Jul 2024 07:37 AM

ആലപ്പുഴ: മാന്നാർ കൊലപാതകവുമായി ബന്ധപ്പെട്ട (Mannar Kala Murder Case) നിർണായക വിവരങ്ങൾ പുറത്ത്. വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷാണ്. സുരേഷ് ആദ്യം പ്രതിപ്പട്ടികയിലായിരുന്നെങ്കിലും കൃത്യത്തിൽ പങ്കില്ലെന്നാണ് പൊലീസ് പറയുന്നത്. 2009ൽ അനിൽ ഫോൺ വിളിച്ചത് അനുസരിച്ച് താനും സുഹൃത്തുക്കളും വലിയ പെരുമ്പുഴ പാലത്തിലെത്തിയെന്നും അവിടെ നിർത്തിയിട്ട കാറിനുള്ളിൽ കലയുടെ മൃതദേഹം കണ്ടിരുന്നതായും സുരേഷ് പൊലീസിന് മൊഴി നൽകി.

അതിനിടെ കല കൊല്ലപ്പെട്ടെന്നും അബദ്ധം പറ്റിയതാണെന്നും അനിൽ പറഞ്ഞു. അവരുടെ മൃതദേഹം ആരുമറിയാതെ മറവ് ചെയ്യാൻ സഹായിക്കണമെന്നായിരുന്നു അനിൽ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിന് കൂട്ടു നിൽക്കാനാവില്ലെന്ന് പറഞ്ഞ് താൻ തിരികെപോന്നു. മറ്റുള്ളവർ ചേർന്ന് മൃതദേഹം മറവു ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട വിവരം പുറത്തുപറയാതിരുന്നത് അനിൽകുമാറിന്റെ ഭീഷണി ഭയന്നായിരുന്നുവെന്നും ബന്ധുവായ സുരേഷ് പോലീസിനോട് പറഞ്ഞു. കേസിൽ പരാതിക്കാരനും സുരേഷാണ്.

ALSO READ: 15 വർഷത്തിന് ശേഷമെത്തിയ ഊമക്കത്ത്‌, സെപ്ടിക് ടാങ്കിൽ കലയുടെ മൃതദേഹാവശിഷ്ടം

‌15 വർഷം മുൻപ് കാണാതായ ഒരു സ്ത്രീയുടെ തിരോധാനമാണ് ഇന്നലെ പുറത്തുവന്നത്. ആലപ്പുഴയിൽ നിന്നും കാണാതായ കലയുടെ മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങൾ മാന്നാറിലെ ഭർത്താവിൻ്റെ വീടിൻ്റെ സെപ്ടിക് ടാങ്കിൽ നിന്നുമാണ് കണ്ടെടുത്തത്. സംഭവത്തിൽ കലയുടെ ഭർത്താവ് അനിലിൻ്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള നാല് പേരും കുറ്റം സമ്മതിച്ചിട്ടില്ല.

അതേസമയം അനിൽ ജോലി ചെയ്യുന്നത് ഇസ്രയേലിലാണ്. ഇയാളോട് എത്രയും വേഗം നാട്ടിലെത്താൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. 2008-2009 കാലഘട്ടത്തിലാണ് കലയെ കാണാതാവുന്നത്. കല മറ്റൊരാളിനൊപ്പം പോയെന്നായിരുന്നു ഭർത്താവ് അനിൽ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല. വീട്ടുകാരുടെ എതിർപ്പ് മറി കടന്നാണ് ഇരുവരും വിവാഹം ചെയ്തത്. അനിലും കലയും തമ്മിലുണ്ടായ വാക്കു തർക്കത്തിനിടയിൽ മർദ്ദനമേറ്റ് കല മരിക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.

കസ്റ്റഡിയിലുള്ള അനിലിൻ്റെ സുഹൃത്ത് പ്രമോദ് ഭാര്യയെ തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ അറസ്റ്റിലാവുന്നതാണ് കേസിൻ്റെ ചുരുളഴിയാൻ ഇടയായത്. എന്നാൽ വീട്ടിൽ നിന്ന് പോയിട്ടും കല രണ്ട് വട്ടം ഫോണിൽ വിളിച്ചെന്ന കലയുടെ സഹോദരൻ്റെയും ഭാര്യയുടെയും അമ്മയുടെയും മൊഴിയിൽ പോലീസിന് അൽപ്പം ആശങ്കയുണ്ടാക്കി. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ സ്ഥിരീകരിക്കുകയാണ് ഇനിയുള്ള പോലീസിൻ്റെ ലക്ഷ്യം.

 

Related Stories
Arthunkal Perunnal: അർത്തുങ്കൽ തിരുനാൾ: ആലപ്പുഴയിലെ രണ്ട് താലൂക്കുകളിൽ തിങ്കളാഴ്ച പ്രാദേശിക അവധി
Mannarkkad Nabeesa Murder Case : ആഹാരത്തില്‍ വിഷം കലര്‍ത്തി വയോധികയെ കൊലപ്പെടുത്തി; കേരളം കണ്ട നിഷ്ഠൂര കൊലപാതകത്തില്‍ കൊച്ചുമകനും ഭാര്യയ്ക്കും ജീവപര്യന്തം
Kerala Lottery Results: തലവര തെളിഞ്ഞല്ലോ, ഇനിയെന്ത് വേണം? കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Sharon Murder Case: ഡിസ്റ്റിങ്ഷനോടെയാണ് പാസായത്, ഏക മകളാണ്; ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
Sharon Murder Case: പ്രതികൾക്ക് പറയാനുള്ളത് കേൾക്കും; ഷാരോൺ വധക്കേസിൽ ശിക്ഷാവിധി ഇന്നില്ല
KSEB Contractor Attacked: തൊഴിലാളികൾക്ക് കഞ്ചാവ് എത്തിച്ചു നൽകി; ചോദ്യം ചെയ്ത കെഎസ്ഇബി കരാർ ജീവനക്കാരനെ ആശുപത്രിയിൽ കയറി വെട്ടി
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ