Mannar Kala Murder: കലയുമായി അടുപ്പത്തിലായിരുന്നു, സുഹൃത്ത് സമ്മതിച്ചതായി വിവരം

Mannar Kala Murder Case Latest Updates: അനിലിന്റെ അമ്മ മണിയമ്മ, അച്ഛന്‍ തങ്കച്ചന്‍, ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെ പോലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനിലിന്റെ വീട്ടില്‍വെച്ച് തന്നെയായിരുന്നു ചോദ്യം ചെയ്യല്‍. പഞ്ചായത്തംഗം പുഷ്പ ശശികുമാറില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഫൊറന്‍സിക് സംഘം കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു.

Mannar Kala Murder: കലയുമായി അടുപ്പത്തിലായിരുന്നു, സുഹൃത്ത് സമ്മതിച്ചതായി വിവരം

Kala Murder case Image: Social Media

Updated On: 

04 Jul 2024 08:52 AM

മാന്നാര്‍: കല കൊലപാതക കേസുമായി ബന്ധപ്പെട്ട് സുഹൃത്തായ കുട്ടമ്പേരൂര്‍ സ്വദേശിയെ പോലീസ് ചോദ്യം ചെയ്തു. കലയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചതായാണ് സൂചന. ഇയാളുമായിട്ട് ബന്ധമുണ്ടായതാണ് കലയും ഭര്‍ത്താവ് അനിലും തമ്മില്‍ അകലാന്‍ കാരണമായതെന്ന് പോലീസ് പറയുന്നു. കലയുടെ മരണശേഷം അവര്‍ മറ്റൊരാളോടൊപ്പം പാലക്കാട്ടേക്ക് പോയെന്നാണ് ഭര്‍ത്താവും കുടുംബവും പ്രചരിപ്പിച്ചത്. ഇക്കാര്യം കലയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിശ്വസിച്ചിരുന്നു.

അനിലിന്റെ അമ്മ മണിയമ്മ, അച്ഛന്‍ തങ്കച്ചന്‍, ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെ പോലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അനിലിന്റെ വീട്ടില്‍വെച്ച് തന്നെയായിരുന്നു ചോദ്യം ചെയ്യല്‍. പഞ്ചായത്തംഗം പുഷ്പ ശശികുമാറില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഫൊറന്‍സിക് സംഘം കഴിഞ്ഞ ദിവസവും പരിശോധന നടത്തിയിരുന്നു.

അതേസമയം, കലയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പങ്കുണ്ടെന്ന് കാണിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അനില്‍ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് എഫ്‌ഐആര്‍ തയാറാക്കിയത്. നാലുപേരില്‍ മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാം പ്രതി ജിനു, മൂന്നാം പ്രതി സോമന്‍, നാലാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇസ്രയേലിലുള്ള അനില്‍ കുമാറിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവില്‍ കുടുംബവുമായി സഹകരിച്ചാണ് അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നത്. ഇതിന് സാധിച്ചില്ലെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടും.

Also Read: Mannar Kala Murder Case : കല്ലുവരെ പൊടിഞ്ഞു പോകുന്ന കെമിക്കലാണ് സെപ്റ്റിക് ടാങ്ക് നിറയെ …മാന്നാറിൽ നടന്നത് തെളിവു നശിപ്പിക്കാനുള്ള നീണ്ട ശ്രമം

പെരുമ്പുഴ പാലത്തില്‍ വച്ച് കലയെ കൊലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം കാറില്‍ കയറ്റിക്കൊണ്ടുപോയി മറവ് ചെയ്ത് തെളിവ് നശിപ്പിക്കുകയായിരുന്നു എന്ന് എഫ്‌ഐആറില്‍ പറയുന്നത്. കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുമായി ഉടന്‍ തെളിവെടുപ്പ് ഉണ്ടായേക്കില്ല.

അതേസമയം, മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കാറില്‍ മൃതദേഹം എത്തിച്ച വലിയ പെരുമ്പുഴ പാലത്തിന് സമീപവും അനില്‍കുമാറിന്റെ വീട്ടിലെത്തിച്ചുമായിരിക്കും തെളിവെടുപ്പ് നടത്തുന്നത്. കലയുടെ മൃതദേഹം കുഴിച്ചിട്ടത്ത് എവിടെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ വസ്തുക്കളുടെ രാസ പരിശോധനാഫലം പുറത്തുവന്നാല്‍ മാത്രമേ സ്ഥിരീകരണം ഉണ്ടാകും.

സെപ്റ്റിക് ടാങ്ക് പരിശോധിച്ചപ്പോള്‍ കണ്ടത് കല്ലു പോലും ഉരുകി പോകുന്ന വിധത്തിലുള്ളകെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സെപ്റ്റിക് ടാങ്ക് തുറന്നു പരിശോധിക്കാന്‍ പോലീസിനെ സഹായിച്ച തിരുവല്ല സ്വദേശി എസ് സോമനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇലന്തൂര്‍ നരബലിക്കേസില്‍ ഉള്‍പ്പെടെ മൃതദേഹം പുറത്തെടുത്ത് പോലീസിനെ സഹായിക്കാന്‍ സോമന്‍ എത്തിയിരുന്നു.

15 വര്‍ഷം മുന്‍പ് യുവതിയെ കൊലപ്പെടുത്തി മറവുചെയ്തെന്ന് കരുതപ്പെടുന്നത്. സ്ത്രീകളുടെ ഉള്‍വസ്ത്രത്തിന്റെ ഇലാസ്റ്റിക്, ലോക്കറ്റ്, ഹെയര്‍ ക്ലിപ്പ് തുടങ്ങിയവ ടാങ്കില്‍നിന്ന് ലഭിച്ചിരുന്നു. സെപ്റ്റിക് ടാങ്ക് തുറന്ന് നിരന്തരം തെളിവ് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ പ്രതികള്‍ നടത്തിയതായാണ് വിവരം. സെപ്റ്റിക് ടാങ്കില്‍ നിറയെ രാസപദാര്‍ഥം ഉണ്ടായിരുന്നതായും സോമന്‍ വെളിപ്പെടുത്തി. സെപ്റ്റിക് ടാങ്കിലെ കല്ല് വരെ തൊട്ടാല്‍ പൊടിഞ്ഞുപോകുന്ന അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ കെമിക്കല്‍ ടാങ്കിലേക്ക് എത്തിച്ചിട്ടുണ്ടെങ്കില്‍ അസ്ഥിവരെ പൊടിഞ്ഞുപോകാനുള്ള സാധ്യതയും കൂടുതലാണ്. ടാങ്കില്‍ അരിച്ചുപെറുക്കിയാണ് പലതും കണ്ടെടുത്തിട്ടുള്ളതെന്നും സോമന്‍ പറഞ്ഞു.

Also Read: Mannar Kala Murder: മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി

20082009 കാലഘട്ടത്തിലാണ് കലയെ കാണാതാവുന്നത്. കല മറ്റൊരാളിനൊപ്പം പോയെന്നായിരുന്നു അനില്‍ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. അനിലിന്റെ ആദ്യ ഭാര്യയായിരുന്നു കല. വീട്ടുകാരുടെ എതിര്‍പ്പ് മറി കടന്നാണ് അനിലും കലയും വിവാഹം ചെയ്തിരുന്നത്. ഇരുവരും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ മര്‍ദ്ദനമേറ്റ് കല മരിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. കസ്റ്റഡിയിലുള്ള അനിലിന്റെ സുഹൃത്ത് പ്രമോദ് ഭാര്യയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലാവുന്നതോടെയാണ് ഈ കേസിന്റെ സത്യങ്ങളും പുറത്തു വരുന്നത്.

Related Stories
Kerala Rain Alert: ശക്തമായ മഴയ്ക്ക് സാധ്യത; ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട്
Neyyattinkara Samadhi Case: മരണ കാരണം ഇപ്പോള്‍ പറയാന്‍ സാധിക്കില്ല; സാമ്പിള്‍ പരിശോധനാ ഫലത്തിന് കാത്തിരിക്കണമെന്ന് ഫോറന്‍സിക് സംഘം
Forest Act Amendment Bill: പ്രതിഷേധത്തിനൊടുവിൽ സർക്കാരും ഉപേക്ഷിച്ചു; എന്താണ് വനംനിയമ ഭേദഗതി? എതിര്‍പ്പ് എന്തിന്? അറിയാം വിശദമായി
Kerala Lottery Result: ഇന്നത്തെ ഭാഗ്യവാന്‍ നിങ്ങളാണ്; കാരുണ്യയുടെ കാരുണ്യം ഈ നമ്പറിന്‌
Neyyattinkara Samadhi Case: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്
Trivandrum Sub Collector: ‘‘സമാധി’യിൽ സമാധാനമുണ്ടാക്കാനെത്തി, ഒടുവിൽ പെൺകുട്ടികളുടെ സമാധാനം കെടുത്തി സബ് കലക്ടർ’; ആരാണ് ആ സുന്ദരന്‍?
ക്ഷീണം അകറ്റാൻ ഇവയാണ് ബെസ്റ്റ്
'ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്'; കരീന കപൂർ
പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത