5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Mannar Kala Murder: ആ എല്ലുകളില്‍ നിന്നും ഡിഎന്‍എ കണ്ടെത്താന്‍ സാധിച്ചേക്കില്ല; ഏഴ് വർഷങ്ങൾക്ക് ശേഷം മാറ്റം വന്നേക്കാം- ഡോ ഷേർളി.വാസു

Mannar Kala Murder Case DNA Test: മണ്ണിനടിയിലുള്ളതിനേക്കാൾ വേഗത്തിലായിരിക്കും മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിൽ വെച്ച് നശിച്ച് പോവുക. സമയം കടന്നു പോവും തോറും ശാസ്ത്രീയ തെളിവുകളുടെ വാലിഡിറ്റി, കിട്ടാനുള്ള സാധ്യത എന്നിവ കുറയും.

Mannar Kala Murder: ആ എല്ലുകളില്‍ നിന്നും ഡിഎന്‍എ കണ്ടെത്താന്‍ സാധിച്ചേക്കില്ല; ഏഴ് വർഷങ്ങൾക്ക് ശേഷം മാറ്റം വന്നേക്കാം- ഡോ ഷേർളി.വാസു
ഡോ.ഷേർളി വാസു, മരിച്ച കല
Follow Us
arun-nair
Arun Nair | Published: 04 Jul 2024 18:41 PM

തിരുവനന്തപുരം: മാന്നാറിലെ കലയുടെ കൊലപാതകത്തിൽ ശാസ്ത്രീയമായി കേസ് തെളിയിക്കുന്നതിൽ പോലീസിന് ബുദ്ധിമുട്ട് നേരിടാം എന്ന് മുതിർന്ന് പോലീസ് ഫോറൻസിക് സർജൻ ഷേർളി വാസു. സെപ്റ്റിക് ടാങ്കിൽ നിന്നും ലഭിച്ച എല്ലുകളിൽ നിന്നും ഡിഎൻഎ കണ്ടെത്തുക വളരെ ശ്രമകരമായ ജോലിയായിരിക്കും. മണ്ണിനടിയിലുള്ളതിനേക്കാൾ വേഗത്തിലായിരിക്കും മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിൽ വെച്ച് നശിച്ച് പോവുക. ശാസ്ത്രീയ തെളിവുകൾ എപ്പോഴും സമയം കടന്നു പോവും തോറും വാലിഡിറ്റി, കിട്ടാനുള്ള സാധ്യത കുറയും.

എന്നാൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായിരുന്നെങ്കിൽ എല്ലുകൾ വഴിയെങ്കിലും തെളിവുകൾ കണ്ടെത്താമായിരുന്നു.പോലീസിനും നിയമ പീഢങ്ങൾക്കും ഇതൊരു ചലഞ്ചായിരിക്കും. പ്രതിപ്രവർത്തനങ്ങൾ വഴി എന്തായാലും സെപ്റ്റിക് ടാങ്കിലെ എല്ലുകൾ നശിച്ചു പോകും. ഇത്തരം കേസുകളിൽ സാധാരണ ഏഴ് വർഷം വരെയാണ് എല്ലുകളിൽ നിന്നും ഡിഎൻഎ ലഭിക്കാനുള്ള സാധ്യത. മൃതദേഹം കുഴിച്ച് മൂടുന്ന ഘട്ടത്തിലാണ് ഇതിന് പ്രസക്തി. എങ്കിലും ഇക്കാലയളവ് കഴിഞ്ഞാൽ സാധ്യതകൾ കുറയുകയാണ്. ചേകന്നൂർ മൗലവി കേസിൽ ഇത്തരത്തിലൊരു പരിശോധന നടത്തിയിരുന്നു.

ALSO READ: 15 വർഷത്തിന് ശേഷമെത്തിയ ഊമക്കത്ത്‌, സെപ്ടിക് ടാങ്കിൽ കലയുടെ മൃതദേഹാവശിഷ്ടം

ഇനി ഡിഎൻഎ വേർതിരിക്കാൻ കഴിഞ്ഞാലും അതിൽ മാച്ച് ലഭിക്കാൻ വളരെ അധികം പാടായിരിക്കും എന്നും ഡോ ഷേർളി വാസു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.നിലവിൽ ലഭിച്ചിരിക്കുന്ന ആഭരണങ്ങളുടെ ഭാഗം, ഇലാസ്റ്റിക് മെറ്റീരിയലുകൾ എന്നിവയെല്ലാം വളരെ മികച്ച തെളിവുകളാണ് എന്ന് മാത്രമല്ല അറസ്റ്റ് ചെയ്തിരിക്കുന്ന പ്രതികളിലൊരാൾ മാപ്പ് സാക്ഷിയാകുന്നതോടെ കേസ് കൂടുതൽ ശക്തമാകുമെന്നും ഷേർളി വാസു പറയുന്നു. കേസ് തെളിയിക്കാൻ മൃതദേഹം തന്നെ വേണമെന്നില്ല രാജൻ കേസിൽ പോലും മൃതദേഹം കിട്ടിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ആലപ്പുഴ മാന്നാറിൽ നിന്നും കാണാതായ കലയുടെ തിരോധാനം കൊലപാതകമാണെന്ന് വ്യക്തമായതിന് പിന്നാലെ. പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കേസിൽ കലയുടെ ഭർത്താവ് അനിലാണ് മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്നത്. ഇയാളുടെ ബന്ധുക്കളായുള്ള ജിനു,പ്രമോദ്, സോമരാജൻ എന്നിവർ ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. ഇസ്രായേലില്‍ ജോലി ചെയ്യുന്ന അനിലിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.