5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Mannar Kala Murder: കലയുടെ മൃതദേഹം സെപ്ടിടാങ്കിലുമല്ല? മാന്നാർ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്?

Mannar Kala Murder Case: കലയെ കൊലപ്പെടുത്തി മൃതദേഹം സെപ്ടിക് ടാങ്കിൽ തള്ളിയ സൂചനയിൽ പോലീസ് സംഘം അനിലിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. മൃതദേഹാവശിഷ്ടങ്ങളൊന്നും തന്നെ ഇവർക്ക് ലഭിച്ചില്ലെന്നാണ് സൂചന.

Mannar Kala Murder: കലയുടെ മൃതദേഹം സെപ്ടിടാങ്കിലുമല്ല? മാന്നാർ കൊലപാതകത്തില്‍ വീണ്ടും ട്വിസ്റ്റ്?
Mannar-Kala-Murder-Case
arun-nair
Arun Nair | Updated On: 04 Jul 2024 13:20 PM

ആലപ്പുഴ: മാന്നാറിലെ കലയുടെ കൊലപാതകത്തിൽ പോലീസ് വീണ്ടും കുഴങ്ങിയേക്കുമെന്ന് റിപ്പോർട്ട്. കേസിലെ ഒന്നാം പ്രതിയും കലയുടെ ഭർത്താവുമായ അനിൽകുമാർ കലയുടെ മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റിയെന്നാണ് പോലീസിൻ്റെ സംശയം. കേസിൻ്റെ തുടക്കത്തിൽ അനിലിൻ്റെ വീട്ടിലെ സെപ്ടി ടാങ്ക് പോലീസ് പരിശോധിച്ചിരുന്നെങ്കിലും ഇവിടെ നിന്നും കാര്യമായ തെളിവുകളോ മൃതദേഹാവശിഷ്ടങ്ങളോ കിട്ടിയിട്ടില്ലെന്നാണ് സൂചന. അതു കൊണ്ട് തന്നെ അനിൽകുമാറിനെ കസ്റ്റഡിയിൽ കിട്ടാതെ വിഷയത്തിൽ പോലീസിന് ഒന്നും ചെയ്യാനാവില്ല. ഇസ്രയേലിലാണ് ഇപ്പോൾ അനിലുള്ളത്.

കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്ടിക് ടാങ്കിൽ തള്ളിയതായാണ് സൂചന. ഇതനുസരിച്ചാണ് പോലീസ് സംഘം അനിലിൻ്റെ വീട്ടിൽ പരിശോധന നടത്തിയത്. പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളൊന്നും തന്നെ ഇവർക്ക് ലഭിച്ചില്ലെന്നാണ് സൂചന. കൃത്യം നടന്നെന്ന് കരുതുന്ന 2009-ൽ കെട്ടിട നിർമ്മാണ് തൊഴിലാളിയായിരുന്നു അനിൽ. അതു കൊണ്ട് തന്നെ സെപ്റ്റിക് ടാങ്ക് തുറക്കാനും മൃതദേഹം മാറ്റാനും മറ്റ് സഹായങ്ങൾ ഇയാൾക്ക് ലഭിക്കാൻ സാധ്യതയില്ല.

ALSO READ: 15 വർഷത്തിന് ശേഷമെത്തിയ ഊമക്കത്ത്‌, സെപ്ടിക് ടാങ്കിൽ കലയുടെ മൃതദേഹാവശിഷ്ടം

സംഭവസമയത്ത് അനില്‍കുമാര്‍ നാട്ടിലെ കെട്ടിടനിര്‍മാണ തൊഴിലാളിയായിരുന്നു. അതിനാല്‍ തന്നെ മറ്റുസഹായമില്ലാതെ തുറന്ന് മൃതദേഹം മാറ്റാന്‍ ഇയാള്‍ക്ക് കഴിഞ്ഞേക്കുമെന്നാണ് നിഗമനം. പോലീസിൻ്റെ റിമാൻഡ് റിപ്പോർട്ട് പ്രകാരം 2009 ഡിസംബറിൽ പെരുമ്പുഴ പാലത്തിൽ വെച്ചാണ് കാറിൽ കലയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് പറയപ്പെടുന്നത്. ഇതിൽ സഹചര്യം അനുകൂലമാകാതിരുന്നതോടെയാണ് പ്ലാൻ മാറ്റിയത്.

ഇപ്പോഴും മൃതദേഹം എവിടെയാണ് ഒളിപ്പിച്ചതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കേസിലെ പ്രതികളിലൊരാള്‍ മാത്രമാണ് സെപ്ടി ടാങ്കിൽ മൃതദേഹം തള്ളിയതായി പറയുന്നത്. അതേസമയം മൃതദേഹത്തിൻ്റേതായ ഒരു അവശിഷ്ടങ്ങളും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടില്ല. നിരവധി സങ്കീര്‍ണതകൾ നിറഞ്ഞ കേസായതിനാല്‍ മൃതദേഹത്തിന് വേണ്ടി പലയിടത്തും പരിശോധന നടത്തേണ്ടിവരുമെന്ന് പോലീസ് തന്നെ റിപ്പോര്‍ട്ടിൽ പറയുന്നു.

ALSO READ:  Mannar Kala Murder: മാന്നാർ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്; മറവ് ചെയ്യാൻ അനിൽ സഹായം തേടിയതായി മുഖ്യസാക്ഷി

കഴിഞ്ഞ ദിവസമാണ് മാന്നാറിൽ നിന്നും കാണാതായ കലയുടെ തിരോധാനത്തിന് പിന്നിൽ കൊലപാതകമാണെന്ന് വ്യക്തമായത്. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഊമക്കത്താണ് ഇതിനുള്ള ആധാരം.കേസിൽ കലയുടെ ഭർത്താവ് അനിൽ ഇയാളുടെ ബന്ധുക്കളായുള്ള ജിനു,പ്രമോദ്, സോമരാജൻ എന്നിവരാണ് പ്രതികൾ. ഇതിൽ അനിൽ ഒഴികെയുള്ള മൂന്ന് പേരും പോലീസ് കസ്റ്റഡിയിലാണ്.

 

 

Latest News