Crime News : മലപ്പുറം കോട്ടയ്ക്കലില്‍ സഹോദരനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം; പരിക്കേറ്റത് അതിഥി തൊഴിലാളിക്ക്
Malappuram Kottakkal Crime News: ജ്യേഷ്ഠനെ അപായപ്പെടുത്താന്‍ സഹോദരന്‍ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ ജ്യേഷ്ഠന്‍ ചാടി രക്ഷപ്പെട്ടു. ഈ സമയം റോഡിലുണ്ടായിരുന്ന മന്‍സൂര്‍ വാഹനത്തിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്

മലപ്പുറം; കോട്ടയ്ക്കലില്‍ സഹോദരനെ അനിയന്‍ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റത് അതിഥി തൊഴിലാളിക്ക്. ബംഗാള്‍ സ്വദേശി മൻസൂറിനാണ് പരിക്കേറ്റത്. മന്‍സൂറിന്റെ നില ഗുരുതരമാണ്. ജ്യേഷ്ഠനെ അപായപ്പെടുത്താന്‍ സഹോദരന്‍ കടയിലേക്ക് പിക്കപ്പ് ലോറി ഇടിച്ചുകയറ്റുകയായിരുന്നു. എന്നാല്‍ ജ്യേഷ്ഠന്‍ ചാടി രക്ഷപ്പെട്ടു. ഈ സമയം റോഡിലുണ്ടായിരുന്ന മന്‍സൂര്‍ വാഹനത്തിന്റെ അടിയില്‍ കുടുങ്ങുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്.
കോട്ടയ്ക്കല്‍ തോക്കാംപാറ സ്വദേശി അബൂബക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്യേഷ്ഠനായ ഉമ്മറിനെ അപായപ്പെടുത്താനായിരുന്നു അബൂബക്കറിന്റെ ശ്രമം. സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്തു.
Read Also : കണ്ണൂരിൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനിടെ അപകടം; അഞ്ചു പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം




വനിതാ പൊലീസിനെ കയ്യേറ്റം ചെയ്തു
അതേസമയം, താമരശേരിയില്‍ വനിതാ സിവിൽ എക്സൈസ് ഓഫീസറെ അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്ത കേസില്‍ പ്രതി പിടിയിലായി. ചമൽ പൂവൻമല സ്വദേശി രാജേഷാണ് അറസ്റ്റിലായത്. ചാരായം വിറ്റവരെ പിടികൂടാന്‍ എത്തിയപ്പോഴാണ് പ്രതി വനിതാ പൊലീസിനെ അസഭ്യം പറഞ്ഞതും കയ്യേറ്റം ചെയ്തതും. ജനുവരി ഒന്നിനാണ് സംഭവം. പിന്നാലെ പ്രതി ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം സ്‌റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.
വൻ ചാരായവേട്ട
അതിനിടെ, നെടുമങ്ങാട് വലിയമലയിൽ വന്‍ തോതില്‍ ചാരായം പിടികൂടി. 149 ലിറ്റര്‍ വാറ്റ് ചാരായമാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്ന് പിടികൂടിയത്. വൈനും, കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വലിയമല പനയ്‌ക്കോട് സ്വദേശി ഭജൻലാല്‍ (32) പിടിയിലായി.
ഇയാളുടെ വീട്ടുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ അറകളിലാണ് ചാരായം സൂക്ഷിച്ചിരുന്നത്. 2000-3000 രൂപയ്ക്ക് ചാരായം വിറ്റതായാണ് സൂചന. കാട്ടുപന്നിയുടെ അവശിഷ്ടം കണ്ടെത്തിയതിനാല്‍ വനംവകുപ്പും അന്വേഷണം നടത്തും. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചാരായം കണ്ടെത്തിയത്.