5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Man Stabbed to Death: ഉപ്പളയിൽ മദ്യപാനത്തിനിടെ തർക്കം; പയ്യന്നൂർ സ്വദേശി കുത്തേറ്റ് മരിച്ചു

Man Stabbed to Death in Uppala, Kasargod: നിരവധി കേസുകളിൽ പ്രതിയായ സവാദ് എന്നയാളാണ് സുരേഷിനെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

Man Stabbed to Death: ഉപ്പളയിൽ മദ്യപാനത്തിനിടെ തർക്കം; പയ്യന്നൂർ സ്വദേശി കുത്തേറ്റ് മരിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Published: 12 Feb 2025 07:26 AM

കാസർഗോഡ്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിൽ കുത്തേറ്റയാൾ മരിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് കാസർഗോഡിലെ ഉപ്പള ടൗണിൽ വെച്ചാണ് സംഭവം നടന്നത്. ഉപ്പളയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പയ്യന്നൂർ സ്വദേശി സുരേഷ് ആണ് കുത്തേറ്റ് മരിച്ചത്.

നിരവധി കേസുകളിൽ പ്രതിയായ സവാദ് എന്നയാളാണ് സുരേഷിനെ ആക്രമിച്ചതെന്ന് സംഭവം നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന ദൃക്‌സാക്ഷികൾ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആരോഗ്യ നില വഷളായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ജീവൻ നഷ്ടമാവുകയായിരുന്നു.

ഉപ്പളയിലെ ഫ്ലാറ്റുകളിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സുരേഷ്. മൃതദേഹം മംഗളുരു ആശുപത്രിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. സംഭവത്തിൽ മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.

ALSO READ: തൊണ്ടയിൽ അടപ്പ് കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; മൂത്തകുട്ടിയ്ക്കും സമാനരീതിയിൽ മരണം: അസ്വാഭാവികതയെന്ന് പിതാവ്‌

തൊണ്ടയിൽ അടപ്പ് കുടുങ്ങി 8 മാസം പ്രായമായ കുഞ്ഞ് മരിച്ചു; ആദ്യകുഞ്ഞിന്റെ മരണവും സമാന രീതിയിൽ

കോഴിക്കോട് അടപ്പ് തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരണപ്പെട്ടത്. സംഭവത്തിൽ അസ്വാഭാവികത ഉണ്ടെന്ന് പിതാവിന്റെ പരാതി. നിസാറിന്റെ ആദ്യത്തെ കുഞ്ഞും മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. പതിനാല് ദിവസം മാത്രം പ്രായം ഉള്ളപ്പോഴായിരുന്നു മരണം. രണ്ടു കുട്ടികളും മരിച്ചത് ഭാര്യയുടെ വീട്ടിൽ വെച്ചാണെന്നും സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്നും ചൂണ്ടിക്കാട്ടി നിസാർ ടൗൺ പോലീസിൽ പരാതി നൽകി.

തിങ്കളാഴ്ച രാത്രിയാണ് മുഹമ്മദ് ഇബാദിന്റെ തൊണ്ടയിൽ അടപ്പ് കുടുങ്ങിയത്. കുട്ടിയെ കോട്ടപ്പറമ്പ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. നേരത്തെ കുഞ്ഞ് ഓട്ടോറിക്ഷയിൽ നിന്ന് വീണിരുന്നതായും, അന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നതായും നിസാർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു.