Man Stabbed to Death: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു; സംഭവം എറണാകുളത്ത്
Man Stabbed to Death:നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊച്ചി: കുടുംബഴക്കിനെ തുടർന്ന് ഭാര്യ ഭർത്താവിനെ കുത്തികൊന്നു. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെ കൊച്ചി വൈപ്പിൻ നായരമ്പലത്ത് ആണ് സംഭവം. നായരമ്പലം സ്വദേശി അറയ്ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജോസഫിന്റെ ഭാര്യ പ്രീതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ജോസഫിന്‍റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. കൊലപാതകത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം ഇരുവരും വിവാഹമോചനത്തിനുള്ള കേസ് കൊടുത്തിരിക്കുകയായിരുന്നു. കുറച്ച് കാലമായി ഇരുവരും രണ്ട് വീടുകളിലായാണ് താമസം. കാറ്ററിങ് ജോലികൾ ചെയ്യുന്ന ജോസഫ് ഭാര്യ താമസിക്കുന്ന കെട്ടിടത്തിനടുത്തു ജോലി ആവശ്യത്തിനു വരാറുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട തർക്കമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു വിവരം. പ്രീതിയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും സംശയിക്കുന്നുണ്ട്.