ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം നാടുവിടാൻ ശ്രമം; പ്രതിയെ പിടികൂടി പോലീസ് | Man Killed Mother-in-Law Over Gold Theft Gets Arrested in Kozhikode Malayalam news - Malayalam Tv9

Perumanna Incident: ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം നാടുവിടാൻ ശ്രമം; പ്രതിയെ പിടികൂടി പോലീസ്

Man Killed Mother-in-Law Over Gold: ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകളാണ് അസ്മാബിയുടെ മൃതദേഹം ആദ്യം കാണുന്നത്. അസ്മാബി അണിഞ്ഞിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതും, ഭർത്താവ് മെഹമൂദിനെ കാണാതായതുമാണ് സംശത്തിനിടയാക്കിയത്.

Perumanna Incident: ഭാര്യാമാതാവിനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം നാടുവിടാൻ ശ്രമം; പ്രതിയെ പിടികൂടി പോലീസ്

മെഹമൂദ്, പ്രതീകാത്മക ചിത്രം (Image Credits: Social Media, Caspar Benson/Getty Images)

Updated On: 

08 Nov 2024 07:42 AM

പെരുമണ്ണ: പയ്യടിമീത്തലിൽ വീട്ടമ്മയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ മരുമകൻ പിടിയിൽ. ചെന്നൈ ആരക്കോണം സ്വദേശി മെഹമൂദ് എന്ന മമ്മദി(39)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും ബുധനാഴ്ചയോടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്. കവർന്ന സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഇയാളിൽ നിന്നും കണ്ടെത്തി.

പയ്യടിമീത്തൽ ജി.എൽ.പി സ്‌കൂളിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന ആദിയോടത്ത് പറമ്പ് അസ്മാബിയെ ബുധനാഴ്ച രാത്രി എട്ടര മണിയോടെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകൾ സിനോബിയാണ് ആദ്യം മൃതദേഹം കാണുന്നത്. അസ്മാബി അണിഞ്ഞിരുന്ന ആഭരണങ്ങൾ പോയതും, ഭർത്താവ് മെഹമൂദിനെ കാണാതായതുമാണ് സംശത്തിനിടയാക്കിയത്.

സംഭവത്തിൽ പോലീസ് ഉടനടി അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ആണ് മെഹമൂദ് കൃത്യം നടത്തുന്നത്. ശേഷം, രാത്രി എട്ട് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്ത് ഇയാൾ ഉണ്ടായിരുന്നെന്ന വിവരം പൊലീസിന് ലഭിച്ചു. തുടർന്ന് റെയിൽവേ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ഒലവക്കോട് വെച്ച് ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ നിന്നും പ്രതിയെ പിടികൂടുന്നത്.

ALSO READ: തിരൂരിൽ വീട്ടുമുറ്റത്തു തുപ്പിയതിന് സ്ത്രീയെ അസഭ്യം പറഞ്ഞു, മർദിച്ചു; യുവാവിന് 23 വർഷം തടവ്

മെഹമൂദ് ജോലിക്കൊന്നും പോകാതെ സ്ഥിരമായി വീട്ടിലിരുന്ന് മദ്യപിക്കുന്നത് അസ്മാബി ചോദ്യം ചെയ്യുന്നതിലുള്ള വിരോധവും വഴക്കുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. അസ്മാബി ധരിച്ചിരുന്ന പത്തരഗ്രാം തൂക്കമുള്ള സ്വർണമാലയും അഞ്ച് ഗ്രാം തൂക്കമുള്ള സ്റ്റഡും കമ്മലും, മൊബൈൽ ഫോണുമാണ് പ്രതി കവർന്നത്.

ഭാര്യയുമായുള്ള ബന്ധം അവസാനിപ്പിച്ച് മറ്റൊരു കുടുംബജീവിതത്തിലേക്ക് കടക്കാനായിരുന്നു പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് പറയുന്നു. ഒമ്പത് വർഷം മുമ്പ് കോഴിക്കോട് എത്തിയ മെഹമൂദ്, സിനോബിയോടും ഭാര്യാമാതാവായ അസ്മാബിയോടുമൊത്ത് പയ്യടിമീത്തലിലെ സ്വകാര്യ ഫ്ലാറ്റിൽ താമസിക്കാൻ തുടങ്ങിയിട്ട് നാല് വർഷമായി. കോടതിയിൽ ഹാജരാക്കിയ മെഹമൂദിനെ റിമാൻഡ് ചെയ്തു.

ദിവസം മൂന്ന് ഈന്തപ്പഴം വെച്ച് കഴിക്കാം, കാരണമിതാണ്‌
എപ്പോഴാണ് സൂര്യൻ മരിക്കുക? ശാസ്ത്രം പറയുന്നതിങ്ങനെ
നായ്ക്കൾക്ക് നൽകി കൂടാനാകാത്ത ഭക്ഷണങ്ങൾ
വിഷാദത്തോട് വിട പറയാം..