Kollam Crime: കൊല്ലത്ത് യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Kollam Crime: . മാതാപിതാക്കള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. പിന്നാലെയാണ് ഷിബുവും സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

Kollam Crime:  കൊല്ലത്ത് യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
Published: 

09 Nov 2024 23:40 PM

കൊല്ലം:കരുനാ​ഗപ്പള്ളി അഴിക്കലിൽ യുവതിയെ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. പാലാ സ്വദേശി ഷിബു ചാക്കോ(47) ആണ് മരിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ അഴീക്കൽ സ്വദേശിനി ഷൈജാമോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈജമോൾക്ക് 80 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. ഷൈജാമോളും അച്ഛനും അമ്മയും താസിക്കുന്ന വീട്ടിൽ എത്തിയ ഷിബു യുവതിയുമായി വാക്കുതർക്കത്തിൽ‌ ഏർപ്പെടുകയും വാഗ്വാദം മൂർച്ഛിച്ചതോടെ ഷൈജയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. മാതാപിതാക്കള്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി. പിന്നാലെയാണ് ഷിബുവും സ്വന്തം ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്.

ഏതാനും വർഷങ്ങളായി ആദ്യ ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് ഷൈജ, ഷിബുവിന്റെ ഒന്നിച്ചായിരുന്നു താമസിച്ചത്. ഷിബുവിന്റെ പേരിൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്. ഈ കേസിൽ ഷൈജയും ഷിബുവും ജയിലിൽ ആയിരുന്നു.ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷിബു മറ്റൊരിടത്ത് താമസിക്കുകയായിരുന്നു. ഇവിടെ നിന്ന് ശനിയാഴ്ച മടങ്ങിയെത്തുകയും ഷൈജയുമായി തർക്കമുണ്ടാകുകയും ചെയ്തത്.

Also read-Accident Death: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: വിദ്യാർത്ഥിനി മരിച്ചു, സുഹൃത്തിന് ​പരിക്ക്

സംഭവത്തിൽ ​ഗുരുതര പരിക്കേറ്റ ഇരുവരെയും നാട്ടുക്കാർ ചേർന്ന് അടുത്തുള്ള കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഗുരുതരമായി പൊള്ളലേറ്റ ഷിബു ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് മരണത്തിന് കീഴടങ്ങി. 80 ശതമാനത്തോളം പൊള്ളലേറ്റ ഷൈജാമോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories
Son kills Mother: ഉമ്മയെ വെട്ടിക്കൊന്നിട്ടും കൂസലില്ലാതെ ആഷിഖ്, പോലീസ് ജീപ്പിനുള്ളിൽ നിന്ന് മാധ്യമങ്ങള്‍ക്ക് നേരെ ചുംബന ആം​ഗ്യം കാണിച്ച് പ്രതി
Kerala Lottery Result Today: 70 ലക്ഷം നേടിയത് നിങ്ങളുടെ ടിക്കറ്റോ? അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Pinarayi Vijayan: പ്രായപരിധി പ്രശ്‌നമാകും; പിണറായി വിജയന്‍ പിബിയില്‍ നിന്നിറങ്ങേണ്ടി വരും?
Online Trading Scam: ഓണ്‍ലൈന്‍ ട്രേഡിങ്; അമിതലാഭം വാഗ്ദാനം ചെയ്ത് വൈദികന്റെ 1.41 കോടി കവര്‍ന്നു
Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകൾക്ക് യെല്ലോ അലർട്ട്
Railway Station Bike Theft: റെയില്‍വേ സ്‌റ്റേഷനുകളില്‍ ബൈക്ക് മോഷണം; മോഷ്ടിച്ചത് രണ്ട് ലക്ഷത്തിന്റെ വാഹനം
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു