POCSO Case: അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; സംഭവം കോട്ടയത്ത്

Man Attempts to Assault 7 Year Old in Kottayam: സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.

POCSO Case: അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; സംഭവം കോട്ടയത്ത്

പ്രതീകാത്മക ചിത്രം

Published: 

28 Feb 2025 19:04 PM

കോട്ടയം: പാലായിൽ അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഏഴ് വയസുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ആണ് സംഭവം നടന്നത്. ഉത്സവത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ ഉള്ളവർ ക്ഷേത്ര പരിസരത്ത് തന്നെയായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനും ഒപ്പം കിടന്നിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.

അമ്പലത്തിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ കുട്ടി ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.

ALSO READ: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കിനടുത്ത് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

ഏറ്റുമാനൂരിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം ഏറ്റുമാനൂരിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇവർ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് മൂവരെയും ഇടിച്ചിട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന സ്ഥലത്ത് ട്രെയിന്‍ എത്തിയിരുന്നത് പുലര്‍ച്ചെ 5.20നായിരുന്നു.

ട്രെയിനിന്റെ മുന്നിലേക്ക് ഇവർ എടുത്തുചാടുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് റെയില്‍വേയില്‍ അറിയിച്ചു. ഇവരുടെ ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ് ഉള്ളത്. ഇതിൽ സ്ത്രീയുടെയും ഒരു കുട്ടിയുടെയും ചെരുപ്പുകള്‍ ട്രാക്കിൽ നിന്ന് ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.

Related Stories
നിധി ഇനി ശിശു ക്ഷേമ സമിതിയിൽ; കൊച്ചിയില്‍ ജാര്‍ഖണ്ഡ് സ്വദേശികളായ മാതാപിതാക്കളുപേക്ഷിച്ച കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റെടുത്തു
Malappuram Asma Death: വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ
Former MLA Gold Fraud Case: 10 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്തെതായി പരാതി; ഇടുക്കി മുൻ എംഎൽഎ അടക്കം 3 പേർക്കെതിരേ കേസ്
Kerala Driving Test: ടെസ്റ്റ് പാസായാല്‍ ഗ്രൗണ്ടില്‍ വെച്ച് തന്നെ ലൈസന്‍സ്; പരിഷ്‌കരണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മന്ത്രി
Pinarayi Vijayan: ‘ന്യൂനപക്ഷ വിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാക്കുകൾ വേണ്ട’; വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിൽ മുഖ്യമന്ത്രി
Kerala Weather update: സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങൾ
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
ഫ്‌ളാക്‌സ് സീഡിന്റെ ഞെട്ടിപ്പിക്കും ഗുണങ്ങള്‍
രുദ്രാക്ഷമാല ധരിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ