POCSO Case: അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; സംഭവം കോട്ടയത്ത്
Man Attempts to Assault 7 Year Old in Kottayam: സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.

കോട്ടയം: പാലായിൽ അമ്പലമുറ്റത്ത് ഉറങ്ങിക്കിടന്നിരുന്ന ഏഴ് വയസുകാരിയെ തട്ടി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം. വെള്ളിയാഴ്ച പുലർച്ചെ പാലാ പുലിയന്നൂരിൽ ക്ഷേത്രോത്സവത്തിനിടെ ആണ് സംഭവം നടന്നത്. ഉത്സവത്തിന് ശേഷം സമീപ പ്രദേശങ്ങളിൽ ഉള്ളവർ ക്ഷേത്ര പരിസരത്ത് തന്നെയായിരുന്നു കിടന്നുറങ്ങിയത്. രക്ഷിതാക്കൾക്കും സഹോദരനും ഒപ്പം കിടന്നിരുന്ന കുട്ടിയെ ആണ് തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിച്ചത്.
അമ്പലത്തിൽ നിന്ന് നൂറ് മീറ്റർ അകലെയുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി കുട്ടിയെ പീഡിപ്പിക്കാൻ ആയിരുന്നു ശ്രമം. എന്നാൽ കുട്ടി ബഹളം വയ്ക്കാൻ തുടങ്ങിയതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ചു രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പുകൾ ചുമത്തി പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചു വരികയാണ്.
ALSO READ: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കിനടുത്ത് മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
ഏറ്റുമാനൂരിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
കോട്ടയം ഏറ്റുമാനൂരിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെണ്‍കുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്നാണ് വിവരം. എന്നാല്‍ ഇവർ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. കോട്ടയം നിലമ്പൂര്‍ എക്‌സ്പ്രസാണ് മൂവരെയും ഇടിച്ചിട്ടതെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടന്ന സ്ഥലത്ത് ട്രെയിന്‍ എത്തിയിരുന്നത് പുലര്‍ച്ചെ 5.20നായിരുന്നു.
ട്രെയിനിന്റെ മുന്നിലേക്ക് ഇവർ എടുത്തുചാടുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് റെയില്‍വേയില്‍ അറിയിച്ചു. ഇവരുടെ ശരീരഭാഗങ്ങള്‍ ചിന്നിചിതറിയ നിലയിലാണ് ഉള്ളത്. ഇതിൽ സ്ത്രീയുടെയും ഒരു കുട്ടിയുടെയും ചെരുപ്പുകള്‍ ട്രാക്കിൽ നിന്ന് ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി വരികയാണ്.