5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Suicide Attempt in Police Station: പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യാശ്രമം; പ്രതിഷേധം കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ട് നൽകാത്തതിൽ

Man Attempts Suicide Outside Panamaram Police Station: പനമരം പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മഹത്യ ശ്രമം. നാട്ടുകാരും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി അപകടം ഒഴിവാക്കി.

Suicide Attempt in Police Station: പോലീസ് സ്റ്റേഷന് മുന്നിൽ ആത്മഹത്യാശ്രമം; പ്രതിഷേധം കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ട് നൽകാത്തതിൽ
പനമരം പോലീസ് സ്റ്റേഷൻ (Image Courtesy: Kerala Police Official Facebook Page)
nandha-das
Nandha Das | Updated On: 11 Sep 2024 10:22 AM

പനമരം (വയനാട്): പോലീസ് കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടു നൽകാത്തതിൽ പ്രതിഷേധിച്ച് പനമരം പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിന്റെ ആത്മാഹത്യ ശ്രമം. കൈതക്കൽ സ്വദേശി മഞ്ചേരി കബീറാണ് (49) പെട്രോൾ ഒഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്. സെപ്റ്റംബർ 1O-ന് വൈകീട്ട് 6.45-ഓടെയാണ് സംഭവം നടന്നത്.

കബീറിന്റെ ഉടമസ്ഥതയിലുള്ള ബുള്ളെറ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടു നൽകിയില്ല എന്നാരോപിച്ചാണ് ആത്മഹത്യാശ്രമം. മാനന്തവാടി അഗ്നിരക്ഷാ സേനയും പൊതുപ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തി അനുനയിപ്പിച്ചാണ് കബീറിനെ പിന്തിരിപ്പിച്ചത്. സെപ്റ്റംബർ 8-ആം തീയതി 17 വയസുള്ള ഇയാളുടെ മകൻ ബൈക്ക് ഓടിച്ചു പോവുന്നതിനിടെയാണ് പനമരം ടൗണിൽ വെച്ച് പോലീസ് ബൈക്ക് കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിന് ഇൻഷുറൻസും പൊലൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന കാര്യം അന്വേഷണത്തിൽ കണ്ടെത്തി.

ALSO READ: അല്പം മൂസിക്ക് ആവാം… വധുവിന്റെ വീട്ടുകാർ വന്ന ബസ്സിൽ പാട്ട് ഇട്ടു, ദേ പിന്നെ അടിയോട് അടി

പിന്നീട്, ഇൻഷൂറൻസ് അടച്ചശേഷം പേപ്പറുകളുമായി കബീർ രണ്ട് തവണ സ്റ്റേഷനിൽ എത്തിയെങ്കിലും എസ്എച്ച്ഒ ഇല്ലെന്ന് പറഞ്ഞ് വാഹനം വിട്ടുനൽകിയില്ല. ഇതിൽ പ്രതിഷേധിച്ചാണ് കബീർ ആത്മഹത്യാ ശ്രമം നടത്തിയത്. പ്രായപൂർത്തിയാകും മുന്നേ വാഹനം ഓടിച്ചെന്ന പേരിൽ മകനെതിരെ പനമരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.