5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Father Assaulted Daughter: പതിനഞ്ചുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം കൊല്ലത്ത്

Man Assaults Daughter in Kollam: കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

Father Assaulted Daughter: പതിനഞ്ചുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; സംഭവം കൊല്ലത്ത്
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 14 Feb 2025 14:33 PM

കുളത്തൂപ്പുഴ: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം. സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന നേരത്ത് ഇയാൾ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

കേസിനാസ്പദമായ സംഭവം നടക്കുന്നത് ജനുവരി മാസത്തിലാണ്. അന്ന് അച്ഛനും മകളും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആ നേരത്ത് ഇയാൾ ബലംപ്രയോഗിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന കുട്ടി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല.

പീഡനത്തെ തുടർന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി ഇക്കാര്യം തുറന്നു പറഞ്ഞത്. ഇതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. 42കാരനായ ഇയാൾ ഇതിന് മുൻപും കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ALSO READ: പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി; അടൂരിൽ 16 വയസുകാരനടക്കം രണ്ടുപേർ പിടിയിൽ

അടൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 16 വയസുകാരനടക്കം രണ്ടുപേർ അറസ്റ്റിൽ

അടൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 16ഉം 19ഉം വയസുള്ള രണ്ട് പേർ അറസ്റ്റിൽ. അടൂർ പോലീസാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. പത്തുവയസുകാരിയെ രണ്ടുപേർ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കുട്ടിയെ പീഡനത്തിനിരയാക്കിയത് ബന്ധുക്കളാണെന്നാരോപിച്ചാണ് പരാതി നൽകിയത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെന്ന് സംശയിക്കുന്നവരിലേക്ക് അന്വേഷണം എത്തിയതെന്നാണ് റിപ്പോർട്ട്.