AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Educational Institution Fraud: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ തട്ടിയത് ലക്ഷങ്ങൾ; കോഴിക്കോട് സ്വദേശി പിടിയിൽ

Fake Educational Institution Scam Kottayam: വിവിധ കമ്പനികളിലായി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നൽകുന്ന സ്ഥാപനമാണ് ഇവാക്കോ എജ്യു ടെക്ക്. സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന ഇടനിലക്കാരെ ആണ് രമിത്ത് പറ്റിച്ചത്.

Educational Institution Fraud: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ തട്ടിയത് ലക്ഷങ്ങൾ; കോഴിക്കോട് സ്വദേശി പിടിയിൽ
പ്രതീകാത്മക ചിത്രം Image Credit source: Getty Images
nandha-das
Nandha Das | Published: 18 Apr 2025 08:11 AM

കോട്ടയം: വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ആൾ കോട്ടയത്ത് പിടിയിൽ. കോഴിക്കോട് സ്വദേശി രമിത്ത് ആണ് പിടിയിലായത്. ഇവോക്കാ എജ്യു ടെക്ക് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മറവിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കോട്ടയം ചിങ്ങവനം പോലീസിൽ നിന്ന് കോഴിക്കോട് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.

വിവിധ കമ്പനികളിലായി വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പ് നൽകുന്ന സ്ഥാപനമാണ് ഇവാക്കോ എജ്യു ടെക്ക്. സ്ഥാപനത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന ഇടനിലക്കാരെ ആണ് രമിത്ത് പറ്റിച്ചത്. ഇടനിലക്കാർക്ക് നൽകേണ്ട പണം നൽകാതെയാണ് രമിത്ത് തട്ടിപ്പ് നടത്തിയതെന്നാണ് വിവരം. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപനത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

ALSO READ: തിരുവനന്തപുരത്ത് വീട്ടിൽ കഞ്ചാവ് ചെടികൾ; കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ കേന്ദ്രസർക്കാർ ജീവനക്കാരൻ എക്സൈസ് പിടിയിൽ

വീട്ടിൽ കഞ്ചാവ് ചെടികൾ വളർത്തിയ തിരുവനന്തപുരം ഏജീസ് ഓഫീസിലെ ജീവനക്കാരൻ പിടിയിൽ. രാജസ്ഥാൻ സ്വദേശി ജതിൻ ആണ് എക്സൈസ് പിടിയിലായത്. തിരുവനന്തപുരം കമലേശ്വരത്ത് ഇയാൾ താമസിച്ചിരുന്ന വാടക വീടിന്റെ ടെറസിലായിരുന്നു കഞ്ചാവ് ചെടികൾ. എക്സൈസിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ഈ വീട്ടിൽ ഒരു ബിഹാർ സ്വദേശിയും, ഉത്തർപ്രദേശ് സ്വദേശിയും കൂടി താമസിക്കുന്നുണ്ട്. എന്നാൽ, കഞ്ചാവ് ചെടികൾ നട്ടത് താനാണെന്ന് പറഞ്ഞ് ജതിൻ സ്വയം കുറ്റം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് കഞ്ചാവ് ചെടികളാണ് ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്ന് കണ്ടെത്തിയത്. കൂടാതെ, കഞ്ചാവ് വിത്തുകളും ഇത് വലിക്കാൻ ഉപയോഗിക്കുന്ന പേപ്പറുകളും എക്സൈസ് പിടിച്ചെടുത്തു.