5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

16കാരന്‍റെ ഫോണിലേയ്ക്ക് അമ്മയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു; കാഞ്ഞങ്ങാട് യുവാവ് അറസ്റ്റിൽ

യുവതിയുടെ മകന്റെ പരാതിയിലാണ് ജാസ്മിനെതിരെ പയ്യന്നൂർ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. അമ്മയുടെ നഗ്ന ദൃശ്യങ്ങൾ മകന്റെ ഫോണിലേക്ക് അയച്ചെന്നാണ്‌ പരാതി.

16കാരന്‍റെ ഫോണിലേയ്ക്ക് അമ്മയുടെ നഗ്ന ദൃശ്യങ്ങൾ അയച്ചു; കാഞ്ഞങ്ങാട് യുവാവ് അറസ്റ്റിൽ
പ്രതി ജാസ്മിൻ Image Credit source: Social Media
nandha-das
Nandha Das | Updated On: 23 Mar 2025 16:32 PM

കാസർഗോഡ്: ജ്യൂസിൽ മദ്യം കലർത്തി നൽകിയ ശേഷം യുവതിയുടെ നഗ്ന വീഡിയോ പകർത്തിയ യുവാവ് അറസ്റ്റിൽ. കാസർഗോഡ് കാഞ്ഞങ്ങാടാണ് സംഭവം. വടകര സ്വദേശി മുഹമ്മദ് ജാസ്മിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ മകന്റെ പരാതിയിലാണ് ജാസ്മിനെതിരെ പയ്യന്നൂർ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. അമ്മയുടെ നഗ്ന ദൃശ്യങ്ങൾ മകന്റെ ഫോണിലേക്ക് അയച്ചെന്നാണ്‌ പരാതി.

തൃക്കരിപ്പൂർ സ്വദേശിയായ യുവതിയുടെ പരാതിയിൽ മാർച്ച് 12നാണ് മുഹമ്മദ് ജാസ്മിനെ ചന്തേര പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രവാസിയായ യുവതി നാട്ടിൽ എത്തിയതിന് പിന്നാലെയാണ് ഇൻസ്റ്റഗ്രാമിലൂടെ ജാസ്മിനെ പരിചയപ്പെടുന്നത്. തുടർന്ന് നാല് ദിവസം യുവതിയുടെ കൂടെ ജാസ്മിൻ താമസിക്കുകയും ചെയ്തു. ഇതിനിടയിൽ ജ്യൂസിൽ മദ്യം കലർത്തി നൽകി നഗ്നചിത്രങ്ങൾ പകർത്തി എന്നതായിരുന്നു യുവതിയുടെ പരാതി. ദൃശ്യങ്ങൾ കാണിച്ച് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് പരാതി നൽകിയത്.

ALSO READ: മദ്യം വാങ്ങാനെത്തി, പിന്നാലെ വെടിയുതിർത്തു; അമേരിക്കയിൽ ഇന്ത്യക്കാരനായ അച്ഛനും മകളും കൊല്ലപ്പെട്ടു

സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച മുഹമ്മദ് ജാസ്മിനെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. പിന്നാലെ യുവതിയുടെ മകനും ഇയാൾക്കെതിരെ പയ്യന്നൂർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് പയ്യന്നൂർ പോലീസ് ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്.

അമ്മയോടൊപ്പമുള്ള നഗ്ന ദൃശ്യങ്ങൾ ജാസ്മിൻ 16കാരനായ മകനും അയച്ചിരുന്നു.  അതോടെ മാനസിക സമ്മർദ്ദത്തെ തുടർന്ന് ഗൾഫിലെ പഠനം ഉപേക്ഷിച്ച് മകൻ മടങ്ങിയെത്തുകയായിരുന്നു. നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് പയ്യന്നൂർ പോലീസ് രേഖപ്പെടുത്തി. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ സമാന രീതിയിൽ നിരവധി പെൺകുട്ടികളെ ഇരയാക്കിയിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.