Mallu Whatsapp Group: മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും

Mallu Hindu Whatsapp Group: രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിൽ, രണ്ടും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് ഫോറൻസിക് റിപ്പോർട്ട്.

Mallu Whatsapp Group: മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും

Hindu IAS officers Whatsapp Group (Image Credits: Social Media)

Updated On: 

09 Nov 2024 07:33 AM

തിരുവനന്തപുരം: വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന വിവാദത്തിലെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മെറ്റാ റിപ്പോർട്ടിലുള്ളതും ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയതും മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്നതാണ്. ചീഫ് സെക്രട്ടറി പോലീസ് റിപ്പോർട്ട് പരിശോധിച്ച ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. ഇതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് തന്റെ ഫോൺ ഹാക്ക് ചെയ്താണെന്ന കെ ഗോപാലകൃഷ്ണന്റെ പരാതി പോലീസ് തള്ളി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഫോറൻസിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നതാണ്. ഫോണുകൾ ഫോർമാറ്റ് ചെയ്തതിന് ശേഷമാണ് പൊലീസിന് കൈമാറിയിട്ടുള്ളത്. അതിനാൽ കൂടുതൽ തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ലെന്നതും ഗോപാലകൃഷ്ണന് തിരിച്ചടിയാകും.

കെ ഗോപാലകൃഷ്ണ്ണന്റെ രണ്ടു ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതിൽ, രണ്ടും ഫോർമാറ്റ് ചെയ്ത് നൽകിയതിനാൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നതാണ് ഫോറൻസിക് റിപ്പോർട്ട്. വാട്സാപ്പ് ഗ്രൂപ്പുകൾ നിലവിൽ സജീവമല്ലാത്തത് കൊണ്ട് ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നാണ് മെറ്റ നേരത്തെ നൽകിയ വിശദീകരണം. ഈ രണ്ടു റിപ്പോർട്ടുകളും ഗോപാലകൃഷ്‍ണന്റെ വാദങ്ങൾ ശരിയല്ലെന്ന് തെളിയിക്കുന്നതാണ്.

ALSO READ: മല്ലു ഹിന്ദു ഓഫീസേഴ്സ്, ഹിന്ദു ഐഎഎസ് ഉദ്യോഗസ്‌ഥരുടെ ഗ്രൂപ്പ് തുടങ്ങിയിട്ടില്ല; ഫോൺ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് കെ.ഗോപാലകൃഷ്ണൻ

 

‘ഹാക്ക് ചെയ്യപ്പെട്ടുവെന്ന് തെളിയിക്കണമെങ്കിൽ ഫോൺ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. എന്നാൽ, പരാതിക്കാരൻ ഫോൺ ഫോർമാറ്റ് ചെയ്തത് കൊണ്ട് തെളിവുകൾ കണ്ടെത്താനായില്ല. അതിനാൽ, കേസെടുത്ത് അന്വേഷണം നടത്താൻ കഴിയില്ലെന്നാണ്’ കമ്മീഷണർ ഡിജിപിയെ അറിയിച്ചത്. തെളിവുകൾ ഇല്ലാത്ത സാഹചര്യത്തിൽ, ഇനി എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ ഗോപാലകൃഷ്‌ണൻ ചീഫ് സെക്രട്ടറിക്ക് രേഖാമൂലം വിശദീകരണം നൽകേണ്ടി വരും. അതിനു ശേഷമായിരിക്കും സർക്കാർ തുടർ നടപടികളിലേക്ക് കടക്കുക.

Related Stories
Neriamangalam Ksrtc Accident : നേര്യമംഗലത്തിനടുത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് മരണം
Sandeep Varier: ‘തെറ്റ് പറ്റി പോയി, ഇനി ആവർത്തിക്കില്ല’; വധഭീക്ഷണി മുഴക്കിയ ആർഎസ്എസ് പ്രവർത്തകൻ മാപ്പപേക്ഷിച്ചെന്ന് സന്ദീപ് വാര്യർ
Fire attack in Kasaragod: പരാതി നൽകിയതിൽ പക; കടയിലിട്ട് തീകൊളുത്തി, യുവതിക്ക് ദാരുണാന്ത്യം
NCERT Text Book: ‘രാജ്യത്തിൻ്റെ ഭാഷാവൈവിധ്യത്തെ തകർക്കുന്നു’; എൻസിഇആർടി പുസ്തകങ്ങൾക്ക് ഹിന്ദി പേര് നൽകിയതിനെതിരെ വി ശിവൻകുട്ടി
Kerala Weather Update: കുട കൈയിൽ എടുത്തോ; അടുത്ത മണിക്കൂറിൽ ഈ ജില്ലകളിൽ ശക്തമായ മഴ, കടലാക്രമണത്തിന് സാധ്യത
Home Birth: ആശുപത്രിയില്‍ പ്രസവിക്കണമെന്ന് നിയമമുണ്ടോ? അവിടെ എന്തെല്ലാം അക്രമം നടക്കുന്നു: സമസ്ത നേതാവ്‌
ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങൾ പലത്
വളർത്തു പൂച്ചകൾക്ക് ഉണ്ടാവാനിടയുള്ള അസുഖങ്ങൾ
സ്വർണം തരാമെന്ന് പറഞ്ഞാലും ഇവരെ വിവാഹം ചെയ്യരുത്
കട്ടിയുള്ള മുടിയ്ക്കായി എന്ത് ചെയ്യാം?