Fake Italian Visa: വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പ്: 25കാരനെ കബളിപ്പിച്ച മലയാളി ഡൽഹി പോലീസിന്റെ പിടിയിൽ

Fake Italian Visa Case: ജനുവരി 25നാണ് മലയാളിയായ ഡിജോ ഡേവിസ് ഡൽഹിയിലേക്ക് തിരിച്ചെത്തിയത്. ടിജോയുടെ വിസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇറ്റലിയിലെ എമിഗ്രേഷൻ വിഭാഗം അധികൃതർ ഇയാളെ മടക്കി അയയ്ക്കുകയായിരുന്നു.

Fake Italian Visa: വ്യാജ ഇറ്റാലിയൻ വിസ തട്ടിപ്പ്: 25കാരനെ കബളിപ്പിച്ച മലയാളി ഡൽഹി പോലീസിന്റെ പിടിയിൽ

പ്രതീകാത്മക ചിത്രം

Published: 

26 Feb 2025 06:31 AM

ന്യൂഡൽഹി: ഇറ്റലിയിലേക്ക് വ്യാജ വിസ നൽകി കബളിപ്പിച്ച കേസിൽ മലയാളി ഡൽഹി പോലീസിന്റെ പിടിയിൽ. ട്രാവൽ ഏജന്റായ പിആർ രൂപേഷ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലയാളിയായ ഡിജോ ഡേവിസ് എന്ന 25കാരനാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. ടിജോയുടെ വിസ വ്യാജമാണെന്ന് ഇറ്റിലിയിലെ വിമാനത്താവളത്തിൽവെച്ച് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

ജനുവരി 25നാണ് മലയാളിയായ ഡിജോ ഡേവിസ് ഡൽഹിയിലേക്ക് തിരിച്ചെത്തിയത്. ടിജോയുടെ വിസ വ്യാജമാണെന്ന് കണ്ടെത്തിയതോടെ ഇറ്റലിയിലെ എമിഗ്രേഷൻ വിഭാഗം അധികൃതർ ഇയാളെ മടക്കി അയയ്ക്കുകയായിരുന്നു. സ്ഥിരതാമസ വിസയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് രൂപേഷ് ടിജോയ്ക്ക് വ്യാജ വിസ നൽകി കബളിപ്പിച്ചത്. വിസ ലഭിക്കുന്നതിന് വേണ്ടി എട്ട് ലക്ഷം രൂപയാണ് ടിജോയിൽ നിന്ന് ഇയാൾ കൈപ്പറ്റിയത്.

കേരളത്തിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന ആളാണ് രൂപേഷ്. ഇയാൾക്ക് വ്യാജ വിസ തയ്യാറാകുന്ന സംഘവുമായി അടുത്ത ബന്ധം ഉണ്ടെന്ന നിഗമനത്തിലാണ് ഡൽഹി പോലീസ്. വിഷയത്തിൽ ഊർജിതമായി അന്വേഷണം നടത്തി വരികയാണ് പോലീസ്.

ALSO READ: കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറയ്ക്കില്ല; നിലപാടിലുറച്ച് കേന്ദ്രം, തീർഥാടകർക്ക് തിരിച്ചടി

കോഴിക്കോട് നിന്നുള്ള ഹജ്ജ് യാത്രക്കൂലി കുറയ്ക്കില്ല

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഹജ്ജ് യാത്ര പോകുന്ന തീർത്ഥാടകർക്ക് തിരിച്ചടി. വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത വിമാനക്കൂലി കുറയ്ക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്നുള്ള തീർത്ഥാടകർ അമിത യാത്രാ കൂലി നൽകേണ്ടി വരുന്നതിനെ ചൂണ്ടിക്കാട്ടി ചെയ്ത ചോദ്യം ചെയ്തതിലാണ് കേന്ദ്രം നിലപാട് അറിയിച്ചിരിക്കുന്നത്. ഹാരിസ് ബീരാൻ എം പി ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടിരുന്നു.

മലബാറിൽ മേഖലയിൽ നിന്നുള്ള സാധാരണക്കാരായ ഹജ്ജ് യാത്രക്കാർക്കാർക്ക് അമിത യാത്രാകൂലിയിൽ ഇളവ് അനുവദിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രത്തിന് നിവേദനം നൽകിയത്. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കോഴിക്കോട് ഉയർന്ന വിമാന നിരക്കുകൾ ഉള്ളതിന് ഭൂമിശാസ്ത്രപരമായ (ടേബിൾ-ടോപ്പ് റൺവേ) പരിമിതികൾ ഉൾപ്പടെ മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

Related Stories
Malappuram Asma Death: ‘ആശുപത്രിയിൽ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ലെന്ന് സിറാജുദ്ദീൻ പറഞ്ഞിരുന്നു, വലിയ ആത്മവിശ്വാസമായിരുന്നു’; വെളിപ്പെടുത്തി സുഹൃത്ത്
Alappuzha Short Circuit Death: കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ അപകടം; മാവേലിക്കരയിൽ 6 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു
45 Lakh for Fancy Number: 45 ലക്ഷം പോയാലെന്താ, ഫാന്‍സി നമ്പര്‍ കിട്ടിയില്ലേ; കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ സ്വന്തമാക്കി ഇന്‍ഫോപാര്‍ക്ക് കമ്പനി
Road Accident Death: റോഡിൽ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാൻ ബൈക്ക് നിർത്തി ഇറങ്ങി; തൃശൂരിൽ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം
MA Baby: വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തോട് ഒരുതരത്തിലും യോജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി എംഎ ബേബി
Vande Bharat Food Spill: താഴെവീണ ഭക്ഷണപ്പൊതികള്‍ യാത്രക്കാര്‍ക്ക് വിതരണം ചെയ്യാന്‍ ശ്രമം; സംഭവം തിരുവനന്തപുരം – കാസർഗോഡ് വന്ദേഭാരത് ട്രെയിനില്‍
കട്ടിലില്‍ ഇരുന്ന് കാലാട്ടരുതെന്ന് പറയാന്‍ കാരണം
തൈരില്‍ ചിയ സീഡുകള്‍ ചേര്‍ത്ത് കഴിച്ചാൽ
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ?
സ്വർണം വാങ്ങിക്കാൻ പറ്റിയ ദിവസം ഏതാണ്?