5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

YouTuber Manavalan Case : മുൻവൈരാഗ്യത്തിൻ്റെ പേരിൽ വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം; യുട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

YouTuber Manavalan Mohammed Shaheen Sha Case : 2024 ഏപ്രിൽ 19ന് രജിസ്റ്റർ ചെയ്ത കേസിലാണ് വ്ളോഗർക്കെതിരെ പോലീസിൻ്റെ ലുക്ക് ഔട്ട് നോട്ടീസ്. യുട്യൂബർ ഒളിവിലായതിനെ തുടർന്നാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് പോലീസ് അറിയിച്ചു.

YouTuber Manavalan Case : മുൻവൈരാഗ്യത്തിൻ്റെ പേരിൽ വിദ്യാർഥികളെ കാറിടിച്ച് കൊല്ലാൻ ശ്രമം; യുട്യൂബർ മണവാളനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
Youtuber ManavalanImage Credit source: Manavalan Instagram
jenish-thomas
Jenish Thomas | Published: 24 Dec 2024 15:23 PM

തൃശൂർ : ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥികളെ സംഘം ചേർന്ന് കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുട്യൂബർ മണവാളിനെതിരെ (YouTuber Manavalan) പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഹമ്മദ് ഷഹീൻ ഷാ എന്ന യുട്യൂബർ മണാവളനെതിരെ തൃശൂർ വെസ്റ്റ് പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. കേസിനാസ്പദമായ സംഭവം നടന്നതിന് ശേഷം യുട്യൂബർ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോയി. ഇതെ തുടർന്ന് ഇവരെ കണ്ടെത്താൻ പോലീസി് സാധിച്ചില്ല. തുടർന്നാണ് തൃശൂർ വെസ്റ്റ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഈ വർഷം ഏപ്രിൽ 19ന് നടന്ന കേസിനാസ്പദമായ സംഭവത്തിലാണ് പോലീസ് ഇപ്പോൾ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. തൃശൂർ കേരള വർമ കേളേജ് റോഡിൽ വെച്ച് രണ്ട് കോളേജ് വിദ്യാഥികളെയാണ് യുട്യൂബറും സംഘവും കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. യുട്യൂബറടക്കം പത്ത് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

ALSO READ : Secret Agent Marco Review : മുഖത്ത് സോസും തേച്ച് മാർക്കോയുടെ റിവ്യു പറഞ്ഞു; ദേ സീക്രട്ട് ഏജൻ്റ് എയറിൽ കയറി

കേരളവർമ കേളേജിൽ വെച്ച് നടന്ന പരിപാടിക്കിടെ യുട്യൂബറും വിദ്യാർഥികളും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിൻ്റെ മുൻവൈരാഗ്യത്തിലാണ് ഷഹീൻ ഷായുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേളേജ് വിദ്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. തൃശൂർ മണ്ണുത്തി സ്വദേശിയായ ഗൗതം കൃഷ്ണയെയാണ് യുട്യൂബർ കൊലപ്പെടുത്താൻ ശ്രമിച്ചത്.

സംഭവം ദിവസം സ്കൂട്ടറിൽ കോളേജിലേക്ക് വരികയായിരുന്നു വിദ്യാർഥികളെ കാറിടിച്ച് അപായപ്പെടുത്തുകായിരുന്നു പ്രതികൾ. ഗൗതമിനോടൊപ്പം സുഹൃത്തും സ്കൂട്ടറിലുണ്ടായിരുന്നു. കാർ അടുത്തേക്ക് വരുന്നത് കണ്ട് സ്കൂട്ടർ റോഡിൻ്റെ ഒരു വശത്തേക്ക് മാറ്റിയെങ്കിലും യുട്യൂബറും സംഘവും കാർ സ്കൂട്ടറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇരു വിദ്യാർഥികൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.

ആരാണ് യുട്യൂബർ മണവാളൻ?

പ്രാങ്ക് വീഡിയോയിലൂടെ യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ശ്രദ്ധേയനായ വ്ളോഗറാണ് മണവാളൻ. മുഹമ്മദ് ഷഹീൻ ഷാ എന്നാണ് മണവാളൻ്റെ യഥാർഥ പേര്. ഒരു മില്യൺ ഫോളോവേഴ്സാണ് മണവാളന് യുട്യൂബിലുള്ളത്. ഇൻസ്റ്റഗ്രാമിൽ അഞ്ച് ലക്ഷത്തിലധികം പേരാണ് മണവാളനെ പിന്തുടരുന്നത്.

Latest News